കായിക താരങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് പ്രേക്ഷക പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ സാധ്യതകൾ ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാമിൽ വിലയിരുത്തി.
ദുബായ്, യുഎഇ — കായിക രംഗത്തെ ഡാറ്റകളും ബയോമെട്രിക് വിവരങ്ങളും ഉപയോഗിച്ച് കൂടുതൽ ആകർഷകമായ സ്പോർട്സ് സ്റ്റോറികൾ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാമിന്റെ സ്പോർട്സ് എഡിഷനിൽ ചർച്ചയായി. പ്രോഗ്രാമിന്റെ നാലാം ദിവസമാണ് ഇതുസംബന്ധിച്ച പ്രത്യേക സെഷൻ നടന്നത്.
‘WHOOP: Turning Data into Sports Stories’ എന്ന പേരിൽ സംഘടിപ്പിച്ച സെഷനിൽ WHOOP ഇന്റർനാഷണൽ മാർക്കറ്റിങ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് സ്റ്റീഫൻ മുള്ളർ പങ്കെടുത്തു. മാധ്യമ അവതാരക ഷെറി ജെ ചർച്ച നിയന്ത്രിച്ചു.
കായിക താരങ്ങളുടെ പ്രകടനം, ശാരീരിക പ്രവർത്തനങ്ങൾ, ബയോമെട്രിക് വിവരങ്ങൾ എന്നിവയിൽ നിന്നുള്ള ഡാറ്റ എങ്ങനെ മികച്ച സ്പോർട്സ് കണ്ടന്റുകളാക്കി മാറ്റാമെന്നതായിരുന്നു ചർച്ചയുടെ പ്രധാന വിഷയം.


ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ ആഴത്തിലുള്ളതും ആകർഷകവുമായ കായിക വാർത്തകളും കഥകളും അവതരിപ്പിക്കാൻ കണ്ടന്റ് ക്രിയേറ്റർമാർക്ക് സാധിക്കുമെന്ന് സെഷൻ വിലയിരുത്തി. ഇത്തരം സാങ്കേതികവിദ്യകൾ പ്രേക്ഷകരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും കായിക ലോകവുമായുള്ള അവരുടെ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും പുതിയ അവസരങ്ങൾ തുറക്കുമെന്നും ചർച്ചയിൽ ചൂണ്ടിക്കാട്ടി.










