കാസറഗോഡ് സ്വദേശികളായ മുബാറക്-മുർഷിദ ദമ്പതികളുടെ മകൾ ഏഴ് വയസ്സുകാരി സഫയാണ് അപകടത്തിൽ മരിച്ചത്.
ഷാർജ, യു.എ.ഇ:ഷാർജയിലെ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കാസറഗോഡ് സ്വദേശിയായ ഏഴ് വയസ്സുകാരി മരിച്ചു.
കാസറഗോഡ് സ്വദേശികളായ മുബാറക് – മുർഷിദ ദമ്പതികളുടെ മകൾ സഫ (7) ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സഫ.
താമസിച്ചിരുന്ന ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. അപകടം നടന്ന ഉടൻ തന്നെ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി എമർജൻസി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഷാർജ പോലീസ് പ്രാഥമിക പരിശോധനകളും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പ്രാദേശിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് നടത്തിവരുന്നു.









