• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ദുബായിൽ ആവശ്യം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
61 0
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ദുബായിൽ ആവശ്യം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ
341
VIEWS
Share on WhatsappShare on Facebook

കേരളത്തിൽ യുഡിഎഫ് നേടിയ വൻ മുന്നേറ്റത്തിന് പിന്നിൽ സതീശന്റെ കരുത്തുറ്റ നേതൃത്വമാണെന്ന് പ്രവാസി നേതാക്കൾ.

ദുബായ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശൻ വരണമെന്ന ആവശ്യവുമായി വിദേശത്തെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ദുബായിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാക്കൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പൊരുതിയതിനാലാണ് 102 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ സാധിച്ചതെന്ന് നേതാക്കൾ വിലയിരുത്തി. ഈ വിജയത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ ഉയർത്തിയ രാഷ്ട്രീയ നിലപാടുകളും അദ്ദേഹത്തിന്റെ നേതൃപാഠവവും നിർണായക പങ്കുവഹിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

‘ജനവികാരം സതീശന് അനുകൂലം’

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നത് കേരളത്തിലെ പൊതുസമൂഹത്തിന്റെയും യുഡിഎഫ് പ്രവർത്തകരുടെയും ആഗ്രഹമാണെന്ന് നേതാക്കൾ പറഞ്ഞു. ജനങ്ങളുടെ ഈ അഭിലാഷം പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. സതീശൻ മുന്നോട്ടുവെച്ച കൃത്യമായ രാഷ്ട്രീയ നിലപാടുകൾക്ക് ലഭിച്ച വലിയ ജനപിന്തുണയാണ് ഇത്തവണത്തെ ചരിത്ര വിജയം സാധ്യമാക്കിയതെന്നാണ് നേതാക്കളുടെ പക്ഷം.

പ്രവചനം യാഥാർത്ഥ്യമായി

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് സതീശൻ ആദ്യമായി ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചത് യുഎഇയിൽ വെച്ചായിരുന്നു. അദ്ദേഹം നടത്തിയ ആ പ്രവചനം ഇപ്പോൾ അക്ഷരംപ്രതി യാഥാർത്ഥ്യമായതിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകർ വലിയ അഭിമാനം പ്രകടിപ്പിച്ചു. സതീശന്റെ ആത്മവിശ്വാസവും കൃത്യമായ ആസൂത്രണവുമാണ് മുന്നണിയെ ഈ നിലയിലേക്ക് എത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ നദീർ കാപ്പാട്, നാസർ അൽദാന, രാജി എസ് നായർ (കൊല്ലം), മുനീർ കുമ്പ്ല, ഷാജി കാസ്മി, സാദിഖ് ചാവക്കാട്, വി. ബാബു രാജ്, പ്രദീപ് കോശി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, പ്രവാസി സംഘടനകളുടെയും നേതാക്കളുടെയും ഈ പരസ്യ നിലപാട് പാർട്ടി നേതൃത്വത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: Dubai Congress LeadersKerala CMKerala politicsUDF VictoryVD SatheesanVD Satheesan for CM

RelatedPosts

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്
Kerala

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി
Kerala

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
Kerala

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാരാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.