• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

കുടുംബങ്ങളുടെ പ്രിയനഗരമായി ദുബായ്; ഗോൾഡൻ വീസകളിൽ റെക്കോർഡ് വർധനവുമായി ജിഡിആർഎഫ്എ

by UAE വാർത്ത ലേഖകൻ
6 months ago
in UAE
Reading Time: 1 min read
24 0
കുടുംബങ്ങളുടെ പ്രിയനഗരമായി ദുബായ്; ഗോൾഡൻ വീസകളിൽ റെക്കോർഡ് വർധനവുമായി ജിഡിആർഎഫ്എ
132
VIEWS
Share on WhatsappShare on Facebook

ആഗോള തലത്തിൽ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും സുരക്ഷിതമായ നഗരമെന്ന ഖ്യാതി സ്വന്തമാക്കി യുഎഇ മുൻപന്തിയിൽ.


ദുബായ്: പ്രവാസികൾക്ക് കുടുംബസമേതം താമസിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ നഗരമായി ദുബായ് മാറുന്നു. രാജ്യാന്തര കുടുംബ ദിനത്തോടനുബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുടുംബ ഗോൾഡൻ വീസകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, ശാസ്ത്രജ്ഞർ, സംരംഭകർ, മികച്ച വിദ്യാർത്ഥികൾ തുടങ്ങിയവരുടെ കുടുംബങ്ങൾക്കാണ് ദുബായ് വൻതോതിൽ റസിഡൻസി വീസകൾ അനുവദിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദഗ്ധ പ്രതിഭകളുടെ കുടുംബങ്ങൾക്ക് മാത്രം ഒന്നര ലക്ഷത്തിലേറെ (1,67,124) വീസകൾ അനുവദിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തിലേറെയും (1,00,286), ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും കുടുംബങ്ങൾക്ക് എഴുപതിനായിരത്തിലധികവും (70,247) വീസകൾ ലഭിച്ചു. ഇതിനുപുറമെ സാധാരണ നിക്ഷേപകരുടെയും വിരമിച്ചവരുടെയും പതിനായിരക്കണക്കിന് കുടുംബങ്ങളും ദുബായിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്.

നൂതന ഡിജിറ്റൽ സേവനങ്ങളും ഭരണാധികാരികളുടെ ദീർഘവീക്ഷണവും

കുടുംബങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കുന്നതിനായി നിർമ്മിത ബുദ്ധിയിൽ (AI) അധിഷ്ഠിതമായ വിപുലമായ ഡിജിറ്റൽ സേവനങ്ങളാണ് ജിഡിആർഎഫ്എ ഒരുക്കിയിരിക്കുന്നത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വീസകൾ, ഫാമിലി റെസിഡൻസി വിസകൾ, പാസ്‌പോർട്ട് പുതുക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം അതിവേഗത്തിലാണ് ഇപ്പോൾ ലഭ്യമാക്കുന്നത്.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘ദുബായ് സോഷ്യൽ അജണ്ട 33’, ‘ദുബായ് ഇക്കണോമിക് അജണ്ട D33’ എന്നിവയുടെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് ഈ മുന്നേറ്റം. കുടുംബമാണ് രാജ്യത്തിന്റെ അടിസ്ഥാനം എന്ന ആശയത്തിനാണ് ദുബായ് സർക്കാർ എപ്പോഴും മുൻഗണന നൽകുന്നത്.

“വ്യക്തികളെയും കുടുംബങ്ങളെയും വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുന്ന ആഗോള മാതൃകയാണ് ദുബായ് പിന്തുടരുന്നത്. കുടുംബ വീസകളിലുണ്ടായ ഈ വലിയ വർധനവ്, ജീവിക്കാനും സ്ഥിരതാമസമാക്കാനുമുള്ള ലോകത്തെ ഏറ്റവും മികച്ച ഇടമെന്ന നിലയിൽ ദുബായിലുള്ള ആഗോള വിശ്വാസത്തിന്റെ തെളിവാണ്. ഭാവിയിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യർക്ക് മുൻഗണന നൽകുന്ന കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പാക്കും.”

– ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി (ജിഡിആർഎഫ്എ ദുബായ് മേധാവി)

സ്ഥിരതാമസത്തിന് അനുകൂലമായ നിയമനിർമ്മാണങ്ങളും ലോകോത്തര ജീവിതസാഹചര്യങ്ങളും സുരക്ഷയുമാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കുടുംബങ്ങളെ ദുബായിലേക്ക് ആകർഷിക്കുന്നത്. ഗൾഫ് മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസവും സുരക്ഷിതത്വവുമാണ് ദുബായുടെ ഈ പുതിയ ചുവടുവെപ്പുകൾ സമ്മാനിക്കുന്നത്.

Tags: Dubai family visaDubai Golden VisaDubai Social Agenda 33GDRFA DubaiGulf Malayali newsUAE Residency Visa

RelatedPosts

Dubai Airport upgrades Smart Gates to clear pre-registered travelers through immigration in 3.4 seconds using integrated biometric verification.
Travel

ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഇനി വെറും 3.4 സെക്കൻഡിൽ

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

GDRFA Dubai Wins Gold for Excellence in HR Data Analytics
UAE

എച്ച്.ആർ. ഡാറ്റ അനലിറ്റിക്സിൽ ഗോൾഡ്; നേട്ടം കൈവരിക്കുന്ന ദുബായിലെ ആദ്യ സർക്കാർ സ്ഥാപനമായി ജി.ഡി.ആർ.എഫ്.എ

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്
Business

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്

Dubai International Airport’s contactless Red Carpet immigration corridor clears passengers in under 5 seconds using AI and biometrics, winning the Dubai-It Award.
Tech

അഞ്ചു സെക്കൻഡിനകം യാത്രാനടപടികൾ; ദുബായ് എയർപോർട്ടിലെ ‘റെഡ് കാർപറ്റിന്’ ദുബായ്–ഇറ്റ് പുരസ്‌കാരം

Over 1,500 students from 60+ schools will compete at the 8th Jaleel Holding MSS Youth Festival in Dubai on Dec 2 to mark the UAE’s 55th Eid Al Etihad.
Community

ജലീൽ ഹോൾഡിങ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ എട്ടാം പതിപ്പ് ഡിസംബർ രണ്ടിന് ദുബൈയിൽ

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു
Books & Literature

ഉണ്ണി പുന്നാരയുടെ ‘രക്തബന്ധങ്ങൾക്കപ്പുറം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.