• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള നിർമാണം അതിവേഗം പുരോഗമിക്കുന്നു; 2032ഓടെ സർവിസുകൾ ആരംഭിക്കും

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
23 0
ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള നിർമാണം അതിവേഗം പുരോഗമിക്കുന്നു; 2032ഓടെ സർവിസുകൾ ആരംഭിക്കും
130
VIEWS
Share on WhatsappShare on Facebook

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായി മാറാൻ ഒരുങ്ങുന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നിശ്ചിത സമയക്രമത്തിൽ അതിവേഗം പുരോഗമിക്കുന്നതായി ദുബൈ സർക്കാർ അറിയിച്ചു. 2032ഓടെ വിമാന സർവിസുകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മെഗാ പദ്ധതിയുടെ പ്രധാന അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി എനേബ്ലിങ് ജോലികൾ, റൺവേ നിർമാണം, ടെർമിനലുകളുടെയും ഗേറ്റുകളുടെയും പ്രാഥമിക അടിത്തറയിടൽ എന്നിവ വിജയകരമായി പൂർത്തീകരിച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ 1,300 കോടി ദിർഹം മൂല്യമുള്ള നിർമാണ കരാറുകളാണ് വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്നത്. അടുത്ത ഘട്ട നിർമാണത്തിനായി 5,500 കോടിയിലധികം ദിർഹം മൂല്യമുള്ള കരാറുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

നിർമാണം പൂർണമായാൽ പ്രതിവർഷം 26 കോടിയിലധികം യാത്രക്കാരെയും 1.2 കോടി ടൺ ചരക്കുകളും കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. ഇത് ലോക വ്യോമയാന മേഖലയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ.

ദുബൈയുടെ സാമ്പത്തിക അജണ്ടയായ ‘ഡി33’ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും എമിറേറ്റിന്റെ ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും പുതിയ വിമാനത്താവളം നിർണായക പങ്കുവഹിക്കുമെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഭാവിയിൽ വ്യോമഗതാഗത പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ദുബൈ വേൾഡ് സെൻട്രലിലേക്ക് (DWC) മാറ്റുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബൈ എയർപോർട്സ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെ വാക്കുകൾ പ്രകാരം പദ്ധതി ഇപ്പോൾ വൻതോതിലുള്ള നിർമാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പടിഞ്ഞാറൻ പാസഞ്ചർ ടെർമിനൽ, നാലാമത്തെ എയർക്രാഫ്റ്റ് കോൺകോഴ്‌സ്, ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സിസ്റ്റം, അത്യാധുനിക ബാഗേജ് ഹാൻഡ്‌ലിങ് സംവിധാനം, ഡിസ്ട്രിക്റ്റ് കൂളിങ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടുന്ന പ്രധാന നിർമാണ പാക്കേജുകൾ അടുത്ത ഘട്ടത്തിൽ അനുവദിക്കും.

പൂർണ സജ്ജമാകുമ്പോൾ അഞ്ച് സമാന്തര റൺവേകൾ, രണ്ട് വലിയ പാസഞ്ചർ ടെർമിനലുകൾ, ഏഴ് കോൺകോഴ്‌സുകൾ, 430ലധികം എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും വിമാനത്താവളം പ്രവർത്തിക്കുക.

കഴിഞ്ഞ 15 മാസത്തിനിടെ നിർമാണ സൈറ്റിൽ ഒരു കോടിയിലധികം തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 17,000ത്തിലധികം കോൺക്രീറ്റ് പൈലുകൾ സ്ഥാപിക്കുകയും 4.5 കോടി ഘനമീറ്ററിലധികം മണ്ണ് മാറ്റുകയും ചെയ്തു. കൂടാതെ 45 ലക്ഷം ഘനമീറ്റർ കോൺക്രീറ്റ് ജോലികളും ഒന്നാം ഘട്ടത്തിന്റെ ഭാഗമായ രണ്ടാമത്തെ റൺവേയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്.

നിലവിൽ 9,000 തൊഴിലാളികളാണ് പദ്ധതിയിൽ പ്രവർത്തിക്കുന്നത്. നിർമാണം കൂടുതൽ സജീവ ഘട്ടത്തിലെത്തുന്നതോടെ തൊഴിലാളികളുടെ എണ്ണം 1.2 ലക്ഷമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനുപുറമെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ദുബൈ വേൾഡ് സെൻട്രലിലുമുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി 1,600 കോടി ദിർഹം മൂല്യമുള്ള മറ്റ് പദ്ധതികളും നടപ്പിലാക്കിവരികയാണ്.

ബോയിങ് 787 വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ പുതിയ വിമാനങ്ങൾ സർവീസിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്ന ഫ്ലൈ ദുബൈയുടെ ഭാവി പ്രവർത്തനങ്ങൾക്കായി ഡി.ഡബ്ല്യു.സിയിലെ ടെർമിനൽ വികസനവും ഡി.എക്‌സ്.ബിയിലെ ടെർമിനൽ റോഡുകളുടെ നവീകരണവും ഈ പദ്ധതികളുടെ ഭാഗമാണ്.

Tags: Al Maktoum International AirportDUBAIDubai AirportsDWCSheikh Ahmed Bin SaeedSheikh HamdanUAE Aviation

RelatedPosts

Over 160,000 runners logged 290 million steps during the second edition of the Dubai Mallathon, featuring a full 42km indoor marathon at Dubai Mall.
Sports

1.6 ലക്ഷത്തിലധികം പേർ പങ്കെടുത്തു; റെക്കോർഡ് നേട്ടത്തോടെ ദുബായ് മല്ലത്തോണിന് സമാപനം

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

Etihad Airways secures a strategic partnership with the UAE Wrestling Federation, taking over training facility naming rights and travel support for athletes.
Sports

യുഎഇ ഗുസ്തി ഫെഡറേഷന്റെ ഔദ്യോഗിക എയർലൈനായി ഇത്തിഹാദ് എയർവേസ്

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

Sheikh Sultan bin Ahmed Al Qasimi assesses rehabilitation, education, and childcare initiatives across Bali to strengthen TBHF aid partnerships in Southeast Asia.
Uncategorized

ഇന്തോനേഷ്യയിലെ ചാരിറ്റി പദ്ധതികൾ വിലയിരുത്തി ഷാർജ ഉപഭരണാധികാരി; തെക്കുകിഴക്കൻ ഏഷ്യയിൽ ജീവകാരുണ്യ സഹായം വ്യാപിപ്പിക്കാൻ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.