• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇയിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം ദിർഹവും 50 ബൈക്കുകളും തിരികെ നൽകാൻ കോടതി ഉത്തരവ്

by Web Desk
10 months ago
in Dubai, News, UAE
Reading Time: 1 min read
22 0
യുഎഇയിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം ദിർഹവും 50 ബൈക്കുകളും തിരികെ നൽകാൻ കോടതി ഉത്തരവ്
124
VIEWS
Share on WhatsappShare on Facebook

ദുബായ്∙ വാടക കരാർ വ്യവസ്ഥകൾ ലംഘിച്ച സ്വകാര്യ കമ്പനി ബൈക്ക് വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന് 2.95 ലക്ഷം ദിർഹം (67 ലക്ഷത്തോളം രൂപ) നൽകണമെന്ന് ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. കുടിശ്ശിക തുകയ്ക്ക് പുറമെ കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണ്ണമായും അടച്ചുതീർക്കുന്നത് വരെ അഞ്ച് ശതമാനം നിയമപരമായ പലിശയും നൽകണം. ഇതിനു പുറമെ കരാർ പ്രകാരമുള്ള 50 മോട്ടർ ബൈക്കുകൾ തിരികെ നൽകാനും കോടതി നിർദ്ദേശിച്ചു.
മോട്ടർ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്ന കമ്പനി നൽകിയ ഹർജിയിലാണ് ദുബായ് പ്രൈമറി സിവിൽ കോടതിയുടെ വിധി. 2024, 2025 വർഷങ്ങളിലായി മൂന്ന് വ്യത്യസ്ത കരാറുകളിലായി 50 ബൈക്കുകളാണ് പ്രതിഭാഗം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ വാടക നൽകാനോ കാലാവധി കഴിഞ്ഞിട്ടും ബൈക്കുകൾ തിരികെ ഏൽപ്പിക്കാനോ കമ്പനി തയ്യാറായില്ല. ബൈക്കുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ കൈമാറുന്നതിലും വീഴ്ച വരുത്തിയതായി പരാതിയിൽ പറയുന്നു.
കരാർ ലംഘനം വ്യക്തം ബൈക്കുകൾ കൈമാറ്റം ചെയ്യാനോ വിൽക്കാനോ പാടില്ലെന്നും കരാർ കാലാവധിക്ക് ശേഷം കൃത്യമായ കണ്ടീഷനിൽ തിരികെ നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കോടതി നിയോഗിച്ച സ്വതന്ത്ര വിദഗ്ധൻ നടത്തിയ പരിശോധനയിൽ പ്രതിഭാഗം കരാർ ലംഘിച്ചതായും 2,95,000 ദിർഹം കുടിശ്ശിക വരുത്തിയതായും കണ്ടെത്തി. ബൈക്കുകളുടെ റജിസ്ട്രേഷൻ പുതുക്കാത്തതിനാൽ കേസ് തള്ളണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ബൈക്കുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയ നിമിഷം മുതൽ വാടക നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കരാർ എന്നത് ഇരുവിഭാഗവും ഒപ്പിട്ട നിയമമാണെന്നും അത് പാലിക്കാതിരിക്കുന്നത് നഷ്ടപരിഹാരം നൽകേണ്ട കുറ്റമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
ബൈക്കുകൾ കരാറിൽ ഏർപ്പെടുമ്പോൾ ഉണ്ടായിരുന്ന അറ്റകുറ്റപ്പണികൾ കഴിഞ്ഞുള്ള അതേ അവസ്ഥയിൽ തന്നെ തിരികെ നൽകണം. കേസിന്റെ നിയമനടപടികൾക്കുണ്ടായ ചെലവും പ്രതിഭാഗം വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു.

RelatedPosts

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

‘One Time, One Life’, the English-language biography of Sheikh Abubakr Ahmad, the Grand Mufti of India, published by Magic Moon Publishers was released at the 45th Sharjah International Book Fair.
Books & Literature

‘വൺ ടൈം, വൺ ലൈഫ്’: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

UAE Tolerance Minister Sheikh Nahyan inaugurates 'Unity of Lights' during grand Diwali celebrations at Abu Dhabi's BAPS Hindu Mandir with global diplomats.
Abu Dhabi

അബുദാബി ബാപ്സ് മന്ദിറിൽ ദീപാവലി; ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ ഉദ്ഘാടനം ചെയ്ത് ശൈഖ് നഹ്യാൻ

International Booker winner Daisy Rockwell addresses translation, South Asian pluralism, and English dominance at the 45th Sharjah International Book Fair.
Books & Literature

വിവർത്തനം കേവല പദാനുപദ മൊഴിമാറ്റമല്ല, പുനരാവിഷ്കാരമാണ്: ഡെയ്‌സി റോക്ക്‌വെൽ

Lyricist Vayalar Sarathchandra Varma releases author Smitha Pramod's debut novel 'Avalandangal' published by Haritham Books at Sharjah International Book Fair.
Books & Literature

സ്മിത പ്രമോദിന്റെ ആദ്യ നോവൽ ‘അവളിടങ്ങൾ’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

‘One Time, One Life’, the English-language biography of Sheikh Abubakr Ahmad, the Grand Mufti of India, published by Magic Moon Publishers was released at the 45th Sharjah International Book Fair.
Books & Literature

‘വൺ ടൈം, വൺ ലൈഫ്’: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

UAE Tolerance Minister Sheikh Nahyan inaugurates 'Unity of Lights' during grand Diwali celebrations at Abu Dhabi's BAPS Hindu Mandir with global diplomats.
Abu Dhabi

അബുദാബി ബാപ്സ് മന്ദിറിൽ ദീപാവലി; ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ ഉദ്ഘാടനം ചെയ്ത് ശൈഖ് നഹ്യാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.