• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഫീസ് കുടിശികയായാലും പരീക്ഷ തടയരുത്; സ്വകാര്യ സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി അബൂദബി വിദ്യാഭ്യാസ വകുപ്പ്

by UAE വാർത്ത ലേഖകൻ
3 months ago
in Abu Dhabi, UAE
Reading Time: 1 min read
23 0
130
VIEWS
Share on WhatsappShare on Facebook

അബൂദബി: സ്‌കൂള്‍ ഫീസ് കുടിശികയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതില്‍ തടസ്സം സൃഷ്ടിക്കരുതെന്ന് സ്വകാര്യ സ്‌കൂളുകള്‍ക്ക് അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (ADEC) കര്‍ശന നിര്‍ദേശം നല്‍കി. ഫീസ് അടയ്ക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും വിദ്യാര്‍ഥികളുടെ പരീക്ഷാ അവകാശം നിഷേധിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഫീസ് പിരിവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ക്രമപ്പെടുത്തുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഫീസ് കുടിശികയുള്ള രക്ഷിതാക്കള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് സ്‌കൂളുകള്‍ നിശ്ചിത നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

നിലവിലെ ചട്ടപ്രകാരം, ഫീസ് കുടിശികയുള്ള രക്ഷിതാക്കള്‍ക്ക് ഓരോ ആഴ്ചയുടെയും ഇടവേളകളില്‍ തുടര്‍ച്ചയായി മൂന്ന് തവണ രേഖാമൂലം മുന്നറിയിപ്പ് നോട്ടീസ് നല്‍കണം. ഇതിന് ശേഷവും ഫീസ് അടയ്ക്കാത്ത സാഹചര്യത്തില്‍ ഒരു അധ്യയന ടേമില്‍ ഒരുതവണ മാത്രം, പരമാവധി മൂന്ന് ദിവസത്തേക്ക് വിദ്യാര്‍ഥിയെ ക്ലാസില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതിയുണ്ട്.

അതേസമയം, പരീക്ഷാ ഫലങ്ങള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി), ഇലക്ട്രോണിക് സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ESIS) വഴിയുള്ള സ്‌കൂള്‍ മാറ്റം തുടങ്ങിയ ചില സേവനങ്ങള്‍ നിയമപരമായി തടഞ്ഞുവെക്കാന്‍ സ്‌കൂളുകള്‍ക്ക് സാധിക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുനഃരജിസ്‌ട്രേഷന്‍ തടയാനും സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഫീസ് കുടിശിക കാരണം അടുത്ത വര്‍ഷം പ്രവേശനം അനുവദിക്കില്ലെന്ന തീരുമാനം അധ്യയന വര്‍ഷം അവസാനിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചിരിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും ഈ നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കേണ്ടതുണ്ടെന്നും വകുപ്പ് അറിയിച്ചു. ഫീസ് പിരിവ്, കുടിശിക, വൈകിയുള്ള പേയ്മെന്റുകള്‍ എന്നിവ സംബന്ധിച്ച വ്യക്തവും സുതാര്യവുമായ നയങ്ങള്‍ സ്‌കൂളുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

യു.എ.ഇയുടെ ദേശീയ സ്വത്വവും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വിദ്യാഭ്യാസ നയങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇമാറാത്തി സംസ്‌കാരവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ഥികളുടെ ആരോഗ്യം-സുരക്ഷ ഉറപ്പാക്കുക, ഭാവി തൊഴില്‍ മേഖലകള്‍ക്ക് ആവശ്യമായ കഴിവുകള്‍ വളര്‍ത്തുക, മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നീ നാല് പ്രധാന മുന്‍ഗണനകളെ അടിസ്ഥാനമാക്കിയാണ് പുതിയ വിദ്യാഭ്യാസ സമീപനം നടപ്പാക്കുന്നത്.

Tags: Abu DhabiADECExamsPrivate SchoolsSchool FeesStudent RightsUAE Education

RelatedPosts

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

Dense fog blanketed Abu Dhabi highways on Wednesday morning, prompting police to cut speed limits to 80 km/h and causing major traffic delays on E11, E22, and E30.
Travel

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്: പ്രധാന ഹൈവേകളിൽ ഗതാഗതം സ്തംഭിച്ചു, വേഗപരിധി 80 കിലോമീറ്ററാക്കി വെട്ടിച്ചുരുക്കി പോലീസ്

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

Abu Dhabi morning traffic remains largely clear across E10, E11, and E22, though motorists face brief bottlenecks near Khalifa City and Mussafah.
Travel

അബുദാബിയിൽ പ്രധാന റോഡുകളിൽ ഗതാഗതം സുഗമം; ഫീഡർ പാതകളിൽ തിരക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.