ദുബായ്: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ചെർക്കളം അബ്ദുള്ള സാഹിബിന്റെ എട്ടാം ഓര്മ ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 ജൂലൈ 23 വ്യാഴം വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ ദുബായ് ദെയ്‌റ നായിഫിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമദേയത്തിൽ സംഘടിപ്പിക്കുന്ന രക്തദാനത്തിലൂടെ സമൂഹത്തിന് വലിയൊരു സേവനം നൽകാൻ സാധിക്കുന്ന ഈ ക്യാമ്പിൽ സന്നദ്ധരായ മുഴുവൻ ആളുകളും പങ്കെടുത്ത് സഹകരിക്കണമെന്ന് ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു. ട്രഷറർ ഡോ. ഇസ്മായിൽ,
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാൻചേരി, സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുള്ള, ഹനീഫ് ബാവ, ഫൈസൽ മൊഹ്‌സിൻ, സി.എ. ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, സുബൈർ കുബണൂർ, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ധീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, സുനീർ, എൻ.പി. തുടങ്ങിയവർ സംബന്ധിച്ചു
ജൂലൈ 27 ന്നു ചെർക്കളം അബ്ദുല്ല സാഹിബ് വിട പറഞ്ഞി 8 വര്ഷം പൂർത്തിയാകുന്നു















