• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ആഗോള ശൃംഖല വിപുലീകരിച്ച് യുഎഇ വിമാനക്കമ്പനികൾ: യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പുതിയ സർവീസുകൾ

by UAE വാർത്ത ലേഖകൻ
2 months ago
in Travel
Reading Time: 1 min read
22 1
UAE national carriers expansion illustrating direct flights across global aviation routes
126
VIEWS
Share on WhatsappShare on Facebook

സർവീസുകളുടെ എണ്ണവും കോഡ്‌ഷെയർ പങ്കാളിത്തങ്ങളും വർധിപ്പിച്ച് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ കമ്പനികൾ.

അബുദാബി — ജൂലൈ 25, 2026:രാജ്യാന്തര വ്യോമയാന രംഗത്ത് സാന്നിധ്യം ശക്തമാക്കി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വൻതോതിൽ വിപുലീകരിക്കുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൂടുതൽ പുതിയ റൂട്ടുകളും സർവീസുകളും പ്രഖ്യാപിച്ച കമ്പനികൾ, ആഗോള പങ്കാളിത്തങ്ങൾ വഴി യാത്രക്കാർക്ക് ആയിരക്കണക്കിന് നഗരങ്ങളിലേക്ക് നേരിട്ടും കണക്റ്റിംഗ് സർവീസുകൾ വഴിയും യാത്രാസൗകര്യം ഉറപ്പാക്കുന്നു.

യുഎഇയുടെ ദേശീയ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയ്ക്ക് പുറമെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവയാണ് രാജ്യത്തിന്റെ വ്യോമയാന മേഖലയ്ക്ക് കരുത്തേകി മുന്നേറുന്നത്. ആഗോള ടൂറിസം, ട്രാൻസിറ്റ് യാത്രകൾ, പ്രവാസി സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ എന്നിവ മുന്നിൽ കണ്ടാണ് റൂട്ടുകളുടെ പുനഃസംഘടനയും പുതിയ പ്രഖ്യാപനങ്ങളും.

ലോകമെമ്പാടുമായി നൂറ്റാൽപ്പതോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സ്, ഒക്ടോബർ 1 മുതൽ ദുബായിക്കും ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിക്കുമിടയിൽ പ്രതിദിന സർവീസ് ആരംഭിക്കും. യുഎഇക്കും ഫിൻലൻഡിനുമിടയിലെ ഏക വർഷം മുഴുവൻ നീളുന്ന നേരിട്ടുള്ള വിമാന സർവീസാണിത്. കൂടാതെ കൊപ്പൻഹേഗനിലേക്ക് രണ്ടാം പ്രതിദിന സർവീസും, ഫൂക്കറ്റ്, കേപ് ടൗൺ എന്നിവിടങ്ങളിലേക്ക് അധിക പ്രതിദിന വിമാനങ്ങളും എമിറേറ്റ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.

അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്‌സ് ക്രാക്കോവ്, പൽമ ഡി മല്ലോർക്ക, ഡമാസ്കസ്, സാൻസിബാർ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചു. മൈകോനോസ്, മലാഘ, സാന്റോറിനി, നീസ്, അൽ അലമൈൻ എന്നിവിടങ്ങളിലേക്കുള്ള സീസണൽ സർവീസുകൾ പുനരാരംഭിച്ച ഇത്തിഹാദ്, ആഫ്രിക്കൻ വൻകരയിൽ അക്ര, അസ്മാര, ഹരാരെ, കിൻഷാസ, ലാഗോസ്, ബ്രസാവില്ലെ എന്നീ ആറ് നഗരങ്ങളിലേക്ക് സർവീസ് തുടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വേനൽക്കാല സീസണിൽ 10 ശതമാനം അധിക സീറ്റുകളാണ് ഇത്തിഹാദ് ഒരുക്കിയിട്ടുള്ളത്.

കുറഞ്ഞ നിരക്കിലുള്ള യാത്രാസൗകര്യം നൽകുന്ന ഫ്ലൈദുബായ്, കൂടുതൽ പുതിയ നഗരങ്ങളെ ദുബായിയുമായി ബന്ധിപ്പിക്കുന്നു. 58 രാജ്യങ്ങളിലെ 120-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന കമ്പനി ജൂണിൽ ബെൻഗാസിയിലേക്കും ജൂലൈയിൽ ബാങ്കോക്കിലേക്കും വിമാനങ്ങൾ ആരംഭിച്ചു. ആഴ്ചകൾക്കുള്ളിൽ ബാങ്കോക്ക് റൂട്ടിലെ സർവീസ് പ്രതിദിനം രണ്ടാക്കി ഉയർത്തി. സിറിയയിലെ അലെപ്പോയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച ഫ്ലൈദുബായ്, നേപ്പാളിലെ പോഖറയിലേക്ക് വൈകാതെ ദിവസേനയുള്ള സർവീസ് തുടങ്ങും.

ഷാർജ കേന്ദ്രമായ എയർ അറേബ്യ ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പ്രതിദിനം രണ്ട് സർവീസുകളും റോം ഫിയുമിസിനോയിലേക്ക് പുതിയ വിമാനങ്ങളും ആരംഭിച്ചു. എയർ അറേബ്യ അബുദാബി, സിറിയൻ നഗരമായ അലെപ്പോ, അമ്മാൻ സിവിൽ എയർപോർട്ട് എന്നിവ സ്വന്തം നെറ്റവർക്കിൽ ഉൾപ്പെടുത്തുകയും ഡമാസ്കസിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു.

റൂട്ടുകൾക്ക് പുറമെ ആഗോള കോഡ്‌ഷെയർ, ഇന്റർലൈൻ പങ്കാളിത്തങ്ങളും യുഎഇ കമ്പനികൾ ശക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സിന് നിലവിൽ 32 കോഡ്‌ഷെയർ പങ്കാളികളും 117 ഇന്റർലൈൻ പങ്കാളികളുമുണ്ട്. ഇത് വഴി 1,700-ലധികം നഗരങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഫ്ലൈദുബായിയുമായുള്ള സഹകരണം വഴി മാത്രം 100-ലധികം രാജ്യങ്ങളിലെ 240-ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് യാത്രാസൗകര്യം നൽകുന്നു.

ഇത്തിഹാദ് എയർവേയ്‌സ് 46 കോഡ്‌ഷെയർ പങ്കാളികളിലൂടെയും 130-ലേറെ ഇന്റർലൈൻ കരാറുകളിലൂടെയും 350-ഓളം ആഗോള നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നു. ഉസ്ബെക്കിസ്ഥാൻ എയർവേയ്‌സ്, നൈജീരിയൻ കമ്പനിയായ എയർ പീസ് എന്നിവയുമായുള്ള പുതിയ കരാറുകൾ വെസ്റ്റ് ആഫ്രിക്കയിലേക്കും മധ്യേഷ്യയിലേക്കുമുള്ള യാത്രാസൗകര്യം ഗണ്യമായി ഉയർത്തിയിട്ടുണ്ട്.

Tags: AIR ArabiaAviationBusinessEmiratesEtihad AirwaysFlydubaiTourismTravelUAE news

RelatedPosts

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

GDRFA Dubai immigration officer clearing a passenger using a portable handheld biometric terminal at Dubai International Airport.
Tech

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

Saudi Arabia’s Ministry of Tourism is named strategic partner for the inaugural WTM Spotlight Riyadh, taking place September 8–10, 2026, at Riyadh Front.
Saudi Arabia

ഡബ്ല്യുടിഎം സ്പോട്ട്‌ലൈറ്റ് റിയാദ്: കന്നി പതിപ്പിൽ സൗദി ടൂറിസം മന്ത്രാലയം തന്ത്രപ്രധാന പങ്കാളി

Spot gold jumped 0.5% to $4,409.97 while US futures rose to $4,455.30 as a weaker dollar and falling bond yields lifted precious metals. Read the market report.
Business

ഡോളറും ബോണ്ട് യീൽഡും കുറഞ്ഞു; തിരിച്ചുവരവിന്റെ പാതയിൽ സ്വർണവില

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.