• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ബൈത്തുൽ ഖൈര്‍ സൊസൈറ്റിയുടെ ദേശീയ ചാരിറ്റി ഭക്ഷണ വിതരണ പദ്ധതിക്ക് പിന്തുണ: ഹോട്ട്‌പാക്കിന് ആദരം

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
23 0
Beit Al Khair Society presenting an award of appreciation to Hotpack Group representatives in Dubai.
129
VIEWS
Share on WhatsappShare on Facebook

ദുബായ്: ജൂലൈ 27, 2026: യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ബൈത്തുൽ ഖൈര്‍ സൊസൈറ്റി, കഴിഞ്ഞ വിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇലുടനീളം നടത്തിയ വിപുലമായ ഇഫ്താർ ഭക്ഷണ വിതരണ പദ്ധതിക്ക് ഭക്ഷ്യ പാക്കേജിങ് വിതരണ പിന്തുണ നൽകിയതിന് പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന് അംഗീകാരം.

സമൂഹവുമായി അർഥവത്തായ ഇടപെടലിലൂടെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഹോട്ട്‌പാക്ക് ഹാപ്പിനസ്: ഷെയറിംഗ് സ്‌മൈൽസ്’ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് ഹോട്ട്‌പാക്ക് ഈ സംരംഭത്തിൽ പങ്കാളിയായത്.

കഴിഞ്ഞ റമദാൻ മാസത്തിൽ ബൈത്തുൽ ഖൈർ സൊസൈറ്റി സംഘടിപ്പിച്ച ‘ഫീഡിംഗ് ദ ഫാസ്റ്റിംഗ്’ പദ്ധതിയുടെ ഭാഗമായി നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യ പാക്കേജിംഗ് ഉൽപ്പന്നങ്ങളാണ് ഹോട്ട്‌പാക്ക് നൽകിയത്. ഇതിലൂടെ മാസം മുഴുവൻ ഇഫ്താർ ഭക്ഷണങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും വിതരണം ചെയ്യാൻ സാധിച്ചതായി കമ്പനി അറിയിച്ചു.

റമദാന്‍ മാസത്തില്‍ ബെയ്ത് അല്‍ ഖൈര്‍ സൊസൈറ്റി വിജയകരമായി പൂര്‍ത്തിയാക്കിയ “ഫീഡിംഗ് ദ ഫാസ്റ്റിംഗ്” കാമ്പെയ്‌നിന്റെ ഭാഗമായി, മാസം മുഴുവന്‍ ഇഫ്താര്‍ ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യ പാക്കേജിംഗ് ഉൽപ്പന്നങ്ങളാണ് ഹോട്ട്‌പാക്ക് നൽകിയത്. 

“വിശുദ്ധ റമദാൻ മാസത്തിൽ ബെയ്ത് അൽ ഖൈർ സൊസൈറ്റിയുടെ ദൈനംദിന ഇഫ്താർ ഭക്ഷണ വിതരണത്തിന് സുരക്ഷിതവും കാര്യക്ഷമവുമായ പിന്തുണ നൽകാൻ കഴിഞ്ഞത് അഭിമാനകരമാണ്. അതിലും പ്രധാനമായി, ഹോട്ട്‌പാക്ക് ജീവനക്കാർ നേരിട്ടെത്തി സന്നദ്ധസേവനം നടത്തിയതും ഈ പദ്ധതിയുടെ വലിയ പ്രത്യേകതയായിരുന്നു. അവർ ഭക്ഷണം തയ്യാറാക്കുന്നതിനും രാജ്യത്തുടനീളമുള്ള നൂറുകണക്കിന് ഇഫ്താർ ടെന്റുകളിൽ നോമ്പുകാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും പദ്ധതിയുടെ വിവിധ ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കും സജീവമായി നേതൃത്വം നൽകി,” ഹോട്ട്‌പാക്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സൈനുദ്ദീൻ പി.ബി. പറഞ്ഞു.

ബൈത്തുൽ ഖൈർ സൊസൈറ്റിയുമായുള്ള സഹകരണം വർഷങ്ങളായി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും, കരുണയോടെയും മാന്യതയോടെയും ജനങ്ങളിലേക്ക് സഹായം എത്തിക്കുക എന്ന ഒരേ ലക്ഷ്യമാണ് ഇരു സ്ഥാപനങ്ങളെയും ഒരുമിപ്പിക്കുന്നതെന്നും സൈനുദ്ദീൻ പറഞ്ഞു. ഈ അംഗീകാരത്തിന് നന്ദി അറിയിച്ച അദ്ദേഹം, സമൂഹത്തിൽ ദീർഘകാല ഗുണപരമായ മാറ്റം സൃഷ്ടിക്കുന്ന പദ്ധതികൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് വ്യക്തമാക്കി.

കരുണ, ഔദാര്യം, ഐക്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഈ പദ്ധതിയിൽ റമദാൻ മാസത്തിൽ വിവിധ സമൂഹങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി. യു.എ.ഇയിലുടനീളമുള്ള ബെയ്ത് അൽ ഖൈർ സൊസൈറ്റിയുടെ 97 ഭക്ഷണ വിതരണ കേന്ദ്രങ്ങളിലൂടെയും 18 റമദാൻ ടെന്റുകളിലൂടെയും വിശുദ്ധ റമദാൻ മാസത്തിൽ 16 ലക്ഷത്തിലധികം സൗജന്യ ഇഫ്താർ ഭക്ഷണങ്ങളാണ് നോമ്പുകാർക്ക് വിതരണം ചെയ്തത്.

റമദാനിൽ മാത്രമല്ല, യു.എ.ഇയിലെ വിവിധ സമൂഹങ്ങളിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്ന നിരവധി സംരംഭങ്ങളിൽ വർഷങ്ങളായി ഹോട്ട്‌പാക്കും ബെയ്ത് അൽ ഖൈർ സൊസൈറ്റിയും ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്. ഉൽപ്പന്നങ്ങൾ സംഭാവന ചെയ്യൽ, പാക്കേജിംഗ് പരിഹാരങ്ങൾ ലഭ്യമാക്കൽ, ജീവനക്കാരുടെ സന്നദ്ധ സേവനം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഈ സഹകരണം ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനകരമായിട്ടുണ്ട്.

സമൂഹത്തിന് യഥാർഥത്തിൽ ആവശ്യമായ മേഖലകളിൽ സഹായം എത്തിക്കുകയും, സമൂഹത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും, ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതികൾക്കായി ലാഭേച്ഛയില്ലാത്ത സംഘടനകളുമായും സാമൂഹിക പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ഹോട്ട്‌പാക്ക് അറിയിച്ചു.

Tags: Beit Al KhairCSR InitiativesDubai NewsFood PackagingHotpackRamadan 2026UAE Charity

RelatedPosts

Sheikh Ahmed bin Rashid Al Maktoum, younger brother of Dubai Ruler Sheikh Mohammed bin Rashid, dies at 76. Dubai announces 10 days of official mourning.
UAE

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം
Business

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

https://media.assettype.com/gulfnews%2F2024-11-17%2Fin5yzqmb%2FTRAFFIC_455_1597837351188_17406871916_original_ratio.jpg?w=640&auto=format%2Ccompress&fit=max
Travel

ദുബായ്-ഷാർജ പാതകളിൽ രാവിലെ കനത്ത ഗതാഗതക്കുരുക്ക്; ഇ11, ഇ311 റോഡുകളിൽ വാഹനനിര നീളുന്നു

UAE banks are phasing out SMS OTPs for online payments under Central Bank rules, switching to biometric in-app approvals to eliminate SIM-swap fraud.
Business

യുഎഇ ബാങ്കുകളിൽ എസ്എംഎസ് ഒടിപി ഒഴിവാകുന്നു; ഓൺലൈൻ പണമിടപാടുകൾക്ക് ഇനി ഇൻ-ആപ്പ് ബയോമെട്രിക് അനുമതി

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

Dubai's Community Development Authority approves a free family legal clinic and psychological counselling camp for expatriates on October 18, 2026. Register now.
Community

കുടുംബ നീതിമേള 2026-രജിസ്ട്രേഷൻ ആരംഭിച്ചു

Global health ministers and sovereign investors will meet in Dubai for WHX Leaders 2027 on January 26 to overhaul preventative care as senior populations soar.
Health

പ്രായമായവരുടെ എണ്ണം കുതിച്ചുയരുന്നു: ആഗോള ആരോഗ്യ പ്രതിസന്ധി നേരിടാൻ ആരോഗ്യ മന്ത്രിമാരുടെ ഉച്ചകോടി ദുബായിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.