• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Tech
Reading Time: 1 min read
27 1
കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
154
VIEWS
Share on WhatsappShare on Facebook

ദുബൈ : . സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ വിശ്വാസ്യത, സൈബർ പ്രതിരോധശേഷി എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്നതിനായി 750-ലധികം പ്രതിനിധികൾ പങ്കെടുക്കും. 40-ലധികം പ്രാസംഗികർ , 20-ലധികം വിദഗ്ദ്ധ സെഷനുകൾ, 10-ലധികം മുൻനിര സാങ്കേതിക പങ്കാളികൾ ഈ ഉച്ചകോടിയിൽ ഒന്നിക്കുന്നു.

കേരള സർക്കാർ കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുമായി സഹകരിച്ച് എഫ് 9 ഇൻഫോടെക്കാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ , ടൈ കേരള, കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവരുൾപ്പെടെ പ്രമുഖ സ്ട്രാറ്റജിക്, ഇൻഡസ്ട്രി, കമ്മ്യൂണിറ്റി, അക്കാദമിയ, സാങ്കേതിക പങ്കാളികളുടെ ശക്തമായ കൂട്ടായ്മയുടെ പിന്തുണയും ഈ ഉച്ചകോടിക്കുണ്ട്.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറും ഡയറക്ടർ ജനറൽ ഓഫ് പോലീസുമായ ശ്രീ മനോജ് എബ്രഹാം, മുഖ്യാതിഥിയായും മുഖ്യപ്രഭാഷകനായും ചടങ്ങിൽ പങ്കെടുക്കും. കേരള സർക്കാരിലെ മുതിർന്ന മന്ത്രിമാർ, പ്രമുഖ ഭരണാധികാരികൾ, നയരൂപീകരണ വിദഗ്ദ്ധർ, നയതന്ത്രജ്ഞർ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ അന്തിമ സ്ഥിരീകരണത്തിന് ശേഷം ഉണ്ടാകും.

സർക്കാർ, ക്രമസമാധാന പാലനം, വ്യവസായ മേഖല, അക്കാദമിയ, സ്റ്റാർട്ടപ്പുകൾ, ആഗോള സാങ്കേതിക മേഖല എന്നിവയിൽ നിന്നുള്ള പ്രമുഖ നേതാക്കളുടെ നിര തന്നെ ഉച്ചകോടി2026-ൽ ഉണ്ടായിരിക്കും. പാർലമെന്റ് അംഗം ശ്രീ ഹൈബി ഈഡൻ, കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സി.ഇ.ഒ വിനായക് ഗോഡ്സെ, ഭാരത സർക്കാരിന്റെ മുൻ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലെഫ്റ്റനന്റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ (റിട്ട.എന്നിവർ പങ്കെടുക്കുന്ന പ്രമുഖ പ്രാസംഗികരിൽ ഉൾപ്പെടുന്നു.കൂടുതൽ സുരക്ഷിതവും പ്രതിരോധശേഷിയുമുള്ള ഒരു ഡിജിറ്റൽ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് വേഗത കൂട്ടാനും, ആശയങ്ങൾ പങ്കുവെക്കാനും, സഹകരണം വർദ്ധിപ്പിക്കാനും ഈ ഉച്ചകോടി സഹായിക്കും. പോളിസി മേക്കർമാർ, എന്റർപ്രൈസ് ലീഡർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, എം എസ് എം ഇകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാർത്ഥികൾ എന്നിവർ ഇതിൽ പങ്കെടുക്കും.

കീനോട്ട് സെഷനുകൾ, എക്സിക്യൂട്ടീവ് റൗണ്ട് ടേബിളുകൾ, ടെക്നിക്കൽ മാസ്റ്റർക്ലാസുകൾ, എ ഐ ആക്രമണ സിമുലേഷനുകൾ, ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ, സാങ്കേതിക പ്രദർശനങ്ങൾ, മികച്ച നെറ്റ്വർക്കിംഗ് അവസരങ്ങൾ എന്നിവ പങ്കാളികൾക്ക് പ്രയോജനപ്പെടുത്താം. ഈ വർഷത്തെ പതിപ്പിന്റെ പ്രധാന ആകർഷണം സൈബർ എക്സലൻസ് അവാർഡുകൾ 2026 ആണ്. ഇന്ത്യയുടെ സൈബർ സുരക്ഷാ രംഗത്തെ മികച്ച സംഭാവനകളെ മാനിച്ച് അഞ്ച് വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്:
1 സൈബർസെക്യൂരിറ്റി ലീഡർ ഓഫ് ദി ഇയർ

  1. സൈബർസെക്യൂരിറ്റി എന്റർപ്രൈസ് ഓഫ് ദി ഇയർ
  2. സൈബർസെക്യൂരിറ്റി പ്രൊഡക്റ്റ് ഓഫ് ദി ഇയർ
  3. സൈബർസെക്യൂരിറ്റി ഇന്നൊവേഷൻ അവാർഡ്
  4. ഇക്കോസിസ്റ്റം എക്സലൻസ് അവാർഡ്

സർക്കാർ, വ്യവസായം, അക്കാദമിയ എന്നിവയിലെ പ്രമുഖർ അടങ്ങുന്ന സ്വതന്ത്ര ദേശീയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഉച്ചകോടിയിൽ വച്ച് ഇവർ ആദരിക്കപ്പെടും. നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 21 ആണ്.
സൈബർ ഭീഷണികളുടെ വ്യാപ്തി വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ഭരണം, വ്യവസായം, അക്കാദമിയ, സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം നവീകരണം, സൈബർ പ്രതിരോധം, ഡിജിറ്റൽ വിശ്വാസ്യത എന്നിവ മുന്നോട്ട് കൊണ്ടുപോകാനും KCSS 2026 ലക്ഷ്യമിടുന്നു.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ തീരുമാനമെടുക്കുന്നവരുടെയും വിദഗ്ദ്ധരുടെയും പങ്കാളിത്തത്തോടെ, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയതും സ്വാധീനമുള്ളതുമായ സൈബർ സുരക്ഷാ നേതൃത്വ സംഗമങ്ങളിൽ ഒന്നായി ഈ ഉച്ചകോടി മാറും.കെ സി എസ് എസ് 2026ന്റെ സംഘാടകരും യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനവുമായ എഫ് 9 ഇൻഫോടെക് കമ്പനി കോ-ഫൗണ്ടറും സി.ഇ.ഒയുമായ ജയകുമാർ മോഹൻചന്ദ്രൻ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറും സൈബർ സെക്യൂരിറ്റി ബിസിനസ് മേധാവിയുമായ രാജേഷ് വിക്രമൻ , ചീഫ് പീപ്പിൾ ഓഫീസറായ മഞ്ജുഷ ജയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Tags: Dubai NewsGulf newsKerala newsLatest NewsUAE news

RelatedPosts

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം
Business

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.