• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമേകാൻ ‘ഫരീജ് ഫ്രിഡ്ജ്’ വീണ്ടും എത്തുന്നു

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
23 0
GDRFA Dubai officials and Farjan Dubai volunteers distributing cold drinks and ice cream to workers at a construction site in Dubai.
128
VIEWS
Share on WhatsappShare on Facebook

ദുബായ്: ഈ കടുത്ത വേനൽച്ചൂടിലും നഗരത്തിന്റെ വികസനത്തിനായി അക്ഷീണം അധ്വാനിക്കുന്ന തൊഴിലാളികൾക്ക് കരുതലും സ്നേഹവും പകരാൻ ‘ഫരീജ് ഫ്രിഡ്ജ്’ (Freej Fridge)- പദ്ധതി വീണ്ടും സജീവമാകുന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ ദുബായ്)യും ഫർജാൻ ദുബായ്യും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മാനുഷിക സംരംഭത്തിലൂടെ വിവിധ തൊഴിൽ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് സൗജന്യമായി തണുത്ത കുടിവെള്ളം, ജ്യൂസുകൾ, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്യും.

വേനൽക്കാലത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നിർമാണ മേഖലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സേവന മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ നേരിട്ട് സന്ദർശിച്ച് അവർക്കാവശ്യമായ ശീതളപാനീയങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം, അവരുടെ അധ്വാനത്തോടുള്ള സമൂഹത്തിന്റെ ആദരവും നന്ദിയും പ്രകടിപ്പിക്കുക എന്ന സന്ദേശവും ‘ഫരീജ് ഫ്രിഡ്ജ്’ മുന്നോട്ടുവയ്ക്കുന്നു.

GDRFA Dubai officials and Farjan Dubai volunteers distributing cold drinks and ice cream to workers at a construction site in Dubai.

ഈ വർഷത്തെ പര്യടനം ഓഗസ്റ്റ് 3-ന് ദുബായ് ഹാർബറിൽ ആരംഭിക്കും. തുടർന്ന് ഓഗസ്റ്റ് 4-ന് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട്, ഓഗസ്റ്റ് 5-ന് പാം ജുമൈറ – ക്രസന്റ് റോഡ്, ഓഗസ്റ്റ് 6-ന് ബിസിനസ് ബേ – അൽ നഖീൽ റോഡ് എന്നിവിടങ്ങളിൽ ‘ഫരീജ് ഫ്രിഡ്ജ്’ വാഹനം എത്തി തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, ജ്യൂസുകൾ, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്യും.

വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എ.ഇ സർക്കാർ എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നുണ്ട്. ഈ കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3.00 വരെ തുറസായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലിസ്ഥലങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അതിതീവ്ര ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അധികൃതർ പരിശോധനകൾ നടത്തുന്നുണ്ട് . വിവിധ നിർമാണ കേന്ദ്രങ്ങളിലും ജോലിസ്ഥലങ്ങളിലും ഉദ്യോഗസ്ഥർ സന്ദർശനം നടത്തി നിയമം പാലിക്കുന്നുണ്ടോ, തൊഴിലാളികൾക്ക് തണലുള്ള വിശ്രമസ്ഥലം, കുടിവെള്ളം, ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കും.

ഫരീജ് ഫ്രിഡ്ജ് ഒരു ശീതളപാനീയ വിതരണ പദ്ധതി മാത്രമല്ല; ദുബായുടെ പുരോഗതിക്കായി അക്ഷീണം അധ്വാനിക്കുന്ന തൊഴിലാളികളോടുള്ള നമ്മുടെ ആദരവും നന്ദിയും പ്രകടിപ്പിക്കുന്ന മാനുഷിക സന്ദേശം കൂടിയാണെന്ന് ജി.ഡി.ആർ.എഫ്.എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും കരുതലോടെ ചേർത്തുപിടിക്കുക എന്ന യു.എ.ഇ നേതൃത്വത്തിന്റെ ദർശനത്തിന്റെ പ്രതിഫലനമാണ് ഇത്തരം സംരംഭങ്ങൾ. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നത് ഞങ്ങളുടെ മുൻഗണനയാണ്. സർക്കാർ സ്ഥാപനങ്ങളും സാമൂഹിക പങ്കാളികളും കൈകോർക്കുമ്പോൾ മാനുഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും കൈവരിക്കാനാകുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി ജനറൽ ഡയറക്ടറേറ്റ് വർഷം മുഴുവൻ വിവിധ മാനുഷിക പദ്ധതികൾ നടപ്പാക്കിവരികയാണ്. വേനൽക്കാലത്ത് ‘ഫരീജ് ഫ്രിഡ്ജ്’ പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതിനൊപ്പം, ദുബായ് സമൂഹത്തിന്റെ മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്തബോധവും ഒരിക്കൽക്കൂടി ഉയർത്തിക്കാട്ടുകയാണ് ഈ സംരംഭത്തിന്റെ സന്ദേശമെന്ന് അധികൃതർ വിശദീകരിച്ചു

Tags: Community InitiativesDUBAIFarjan DubaiGDRFA DubaiLabor WelfareUAEUAE Midday Break

RelatedPosts

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Ajman Department of Finance won two excellence awards at Our Happy Summer 2026 for youth financial literacy, AI education, and cultural engagement programs.
Business

‘ഔർ ഹാപ്പി സമ്മർ 2026’: അജ്മാൻ ധനകാര്യ വകുപ്പിന് രണ്ട് എക്സലൻസ് അവാർഡുകൾ

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.