• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

by UAE വാർത്ത ലേഖകൻ
2 hours ago
in India
Reading Time: 1 min read
23 1
Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
131
VIEWS
Share on WhatsappShare on Facebook

ആനിമേഷൻ, വിഎഫ്എക്സ് മേഖലകളിൽ യുവതലമുറയ്ക്ക് നൈപുണ്യ പരിശീലനം നൽകാൻ ലക്ഷ്യം.

ന്യൂഡൽഹി :ഇന്ത്യയിലെ മാധ്യമ വിനോദ മേഖല ശക്തിപ്പെടുത്തുന്നതിനായി പുതിയ നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സൊറാൻഡോസ് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.

ഇന്ത്യയിലെ പ്രവർത്തനം പത്ത് വർഷം പൂർത്തിയാകുന്ന വേളയിലാണ് ‘നെറ്റ്ഫ്ലിക്സ് ഇന്ത്യ സ്റ്റോറിടെല്ലിംഗ് ഇനിഷ്യേറ്റീവ്’ എന്ന പേരിൽ മൾട്ടി-ഫേസ് നിക്ഷേപ പദ്ധതിക്ക് തുടക്കമിടുന്നത്. ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (AVGC) എന്നീ മേഖലകളിൽ പുതിയ സർഗ്ഗാത്മക പ്രതിഭകളെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയിലെ മാധ്യമ വിനോദ മേഖലയിലെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. ആഗോള തലത്തിൽ ഉള്ളടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായി മാറാൻ ശേഷിയുള്ള വലിയ സർഗ്ഗാത്മക പ്രതിഭകൾ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രമുഖ സ്ഥാപനങ്ങളുമായി പങ്കാളിത്തം

പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT), നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) എന്നിവയുമായി നെറ്റ്ഫ്ലിക്സ് സഹകരിക്കും.

IICT-യുമായുള്ള പങ്കാളിത്തത്തിലൂടെ വിഷ്വൽ ഇഫക്ട്സ്, മീഡിയ ടെക്നോളജി വർക്ക്ഫ്ലോകൾ എന്നിവയിൽ പ്രൊഫഷണൽ പാഠ്യപദ്ധതി തയ്യാറാക്കാൻ നെറ്റ്ഫ്ലിക്സ് സഹായം നൽകും. കൂടാതെ, ഇന്ററാക്ടീവ് കോമിക്സ്, ക്യാരക്ടർ ആനിമേഷൻ, ഇ-സ്പോർട്സ് മാനേജ്മെന്റ് തുടങ്ങി പുതിയ മേഖലകളിൽ പഠനം നടത്തുന്ന 100 വിദ്യാർത്ഥികൾക്ക് നെറ്റ്ഫ്ലിക്സ് സ്കോളർഷിപ്പും അനുവദിക്കും.

കാഴ്ചപരിമിതിയോ കേൾവിപരിമിതിയോ ഉള്ളവർക്കും സിനിമകളും പരമ്പരകളും തടസ്സമില്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ ഓഡിയോ ഡിസ്ക്രിപ്ഷൻ റൈറ്റർമാർക്ക് പരിശീലനം നൽകാനാണ് NFDC-യുമായുള്ള പങ്കാളിത്തം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യൻ കഥകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സൊറാൻഡോസ് പറഞ്ഞു. അടുത്ത തലമുറയിലെ കഥാകൃത്തുക്കളെയും സർഗ്ഗാത്മക പ്രതിഭകളെയും വളർത്തിയെടുക്കുന്നതിലാണ് കമ്പനി ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BusinessEntertainmentIndia newsNetflixOTT PlatformsTechnology

RelatedPosts

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

RTA and Microsoft executives during Microsoft Copilot Day in Dubai
Tech

ഔദ്യോഗിക പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: മൈക്രോസോഫ്റ്റുമായി കൈകോർത്ത് ദുബായ് ആർ.ടി.എ

Ministry of Human Resources and Emiratisation building in the United Arab Emirates
Business

യുഎഇയിൽ ആദ്യ പകുതിയിൽ 98.6% തൊഴിൽ പരാതികളും കോടതിക്ക് പുറത്ത് പരിഹരിച്ചു: മന്ത്രാലയം

Gold bars and coins displayed in a Dubai gold souk window.
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ്; 24 കാരറ്റ് ഗ്രാമിന് 513 ദിർഹം പിന്നിട്ടു

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

Protesters and civic activists during a CJP public demonstration in New Delhi.
Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

Foreign ministers joint statement meeting on Middle East regional security and Gaza peace
GCC

ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾ

Poster of 17th Sree Muthappan Thira Mahotsavam at Ajman Indian Association Hall
Community

17-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഒക്ടോബർ 3, 4 തീയതികളിൽ അജ്മാനിൽ നടക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.