• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

ജിഡിആർഎഫ്എ–ദുബായ് പൊതുജന അഭിപ്രായം തേടുന്നു

by UAE വാർത്ത ലേഖകൻ
2 hours ago
in Uncategorized
Reading Time: 1 min read
23 1
GDRFA Dubai Corporate Reputation Survey announcement banner
131
VIEWS
Share on WhatsappShare on Facebook


സേവനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ പങ്കുവെക്കാം:ഒരു മിനിറ്റ് മാറ്റിവെച്ച് സർവേയിൽ പങ്കെടുക്കാം

ദുബായ്: ദുബായിലെ വിസ, താമസാനുമതി, പ്രവേശനാനുമതി തുടങ്ങിയ ഇമിഗ്രേഷൻ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ജനറൽ ഡയറക്ടറേറ്റ് ഫോർ ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബായ് (ജിഡിആർഎഫ്എ–ദുബായ്) കോർപ്പറേറ്റ് റെപ്യൂട്ടേഷൻ സർവേ 2026 ആരംഭിച്ചു. സ്ഥാപനത്തെക്കുറിച്ച് പൊതുസമൂഹത്തിനുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും മനസ്സിലാക്കി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സർവേയുടെ ലക്ഷ്യം.ഇംഗ്ലീഷിലും അറബിയിലുമാണ് സർവേ ഒരുക്കിയിരിക്കുന്നത്.

ദുബായിലെത്തുന്നവരും ഇവിടെ താമസിക്കുന്നവരും വിവിധ ഘട്ടങ്ങളിൽ ആശ്രയിക്കുന്ന പ്രധാന സർക്കാർ സംവിധാനങ്ങളിലൊന്നാണ് ജിഡിആർഎഫ്എ–ദുബായ്. വിസാ സേവനങ്ങൾ, താമസാനുമതിയുമായി ബന്ധപ്പെട്ട നടപടികൾ, പ്രവേശനാനുമതികൾ തുടങ്ങി താമസ-യാത്രാ സംവിധാനവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളാണ് സ്ഥാപനം നൽകുന്നത്.ഈ സേവനങ്ങൾ സംബന്ധിച്ച പൊതുജനങ്ങളുടെ അനുഭവവും കാഴ്ചപ്പാടും നേരിട്ട് മനസ്സിലാക്കുന്നതിനാണ് സർവേയെന്ന് അധികൃതർ അറിയിച്ചു.

അഭിപ്രായങ്ങൾക്ക് വിലയുണ്ട്
————————————————
ജിഡിആർഎഫ്എ–ദുബായ്ടെ സേവനങ്ങൾ, പ്രവർത്തനരീതി, നടപടിക്രമങ്ങൾ, സ്ഥാപനത്തിന്റെ പൊതുവായ പ്രതിച്ഛായ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സർവേയിലൂടെ തേടുന്നത്. സേവനങ്ങൾ എത്രത്തോളം കാര്യക്ഷമവും ജനകീയവുമാണ്, കൂടുതൽ മെച്ചപ്പെടുത്തൽ ആവശ്യമായ മേഖലകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയാൻ പൊതുജനങ്ങളുടെ പ്രതികരണങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.സർവേയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും സേവനങ്ങളുടെ തുടർച്ചയായ മെച്ചപ്പെടുത്തലിനും ഗുണനിലവാരം ഉയർത്തുന്നതിനും ഉപയോഗപ്പെടുത്തും. സമൂഹത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും കൂടുതൽ കൃത്യമായി മനസ്സിലാക്കി ഭാവിയിലെ പ്രവർത്തനങ്ങളും സേവനങ്ങളും രൂപപ്പെടുത്തുന്നതിനും സർവേ സഹായകമാകും.

‘നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാഗമാണ്’-എന്ന സന്ദേശത്തോടെയാണ് ജിഡിആർഎഫ്എ–ദുബായ് പൊതുജനങ്ങളെ സർവേയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നത്. ഏകദേശം ഒരു മിനിറ്റ് മാത്രം സമയം മാറ്റിവെച്ച് സർവേ പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത.
സർവേയിൽ പങ്കെടുക്കുന്നവരിൽ നിന്ന് ലഭിക്കുന്ന വ്യക്തിഗത വിവരങ്ങളും രഹസ്യസ്വഭാവമുള്ള വിവരങ്ങളും കർശനമായി സംരക്ഷിക്കുമെന്ന് ജിഡിആർഎഫ്എ–ദുബായ് വ്യക്തമാക്കി. വിവരങ്ങൾ അനധികൃതമായി വെളിപ്പെടുത്തുകയോ ഉപയോഗിക്കുകയോ ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു.

QR കോഡ് സ്കാൻ ചെയ്തും സർവേയിൽ പങ്കെടുക്കാം. കൂടാതെ, നൽകിയിരിക്കുന്ന ലിങ്കിലൂടെ നേരിട്ടും സർവേയിൽ പ്രവേശിക്കാം.
https://msurvey.government.ae/survey/General_Directorate_of_Residency_and_Foreigners_Affairs_Dubai/08k/en/direct?mailref=0

RelatedPosts

South Indian actor Divya Pillai inaugurates Tamarind Restaurant in Al Rigga, Dubai
Business

സൗത്ത് ഇന്ത്യൻ രുചികളും തത്സമയ വിനോദവും; ടാമറിന്‍ഡ് റെസ്റ്റോറന്റ് ദുബായ് അൽ റിഗ്ഗയിൽ പ്രവർത്തനം ആരംഭിച്ചു

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

benihana-ibn-battuta-dubai-opening
Business

ബെനിഹാനയുടെ പുതിയ റെസ്റ്റോറന്റ് ദുബായ് ഇബ്‌ൻ ബത്തൂത്തയിൽ പ്രവർത്തനം ആരംഭിച്ചു

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

South Indian actor Divya Pillai inaugurates Tamarind Restaurant in Al Rigga, Dubai
Business

സൗത്ത് ഇന്ത്യൻ രുചികളും തത്സമയ വിനോദവും; ടാമറിന്‍ഡ് റെസ്റ്റോറന്റ് ദുബായ് അൽ റിഗ്ഗയിൽ പ്രവർത്തനം ആരംഭിച്ചു

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

benihana-ibn-battuta-dubai-opening
Business

ബെനിഹാനയുടെ പുതിയ റെസ്റ്റോറന്റ് ദുബായ് ഇബ്‌ൻ ബത്തൂത്തയിൽ പ്രവർത്തനം ആരംഭിച്ചു

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.