ദുബായ്: പ്രവാചകസ്നേഹത്തിന്റെ സന്ദേശമുയർത്തി “ഖൽബിലുണ്ട് എന്റെ നബി” എന്ന പ്രമേയത്തിൽ ഐ സി എഫ് – മര്‍കസ് സംഘടിപ്പിക്കുന്ന മീലാദ് ഗ്രാൻഡ് കോൺഫറൻസ്ആഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ദുബായ് ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളിൽ നടക്കും
ദുബായ് മത കാര്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും.
കുടുംബ ജീവിതത്തിന്‍റെ പ്രാധാന്യത്തെ പ്രചോദിപ്പിക്കാന്‍ ഈ വര്‍ഷം യു എ ഇ ആചരിക്കുന്ന ‘ഫാമിലി ഇയര്‍” ന്‍റെ ഭാഗമായി പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജീവിതവും സന്ദേശവും സ്നേഹവും അനുസ്മരിക്കുന്ന വിവിധ പരിപാടികൾ കോൺഫറൻസിന്റെ ഭാഗമായി നടക്കും
എസ്.എസ്.എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തും.
മത–സാമൂഹിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
ഫാമിലികള്‍ക്ക് ഉള്‍പ്പടെ വിശാലമായ സൌകര്യമാണ് ഒരുക്കിയിട്ടുള്ളത് എന്ന് സംഘാടകര്‍ അറിയിച്ചു.








