സംരംഭകർക്കായി ആകർഷകമായ ഓഫറുകളും സർവീസ് പാക്കേജുകളും പ്രഖ്യാപിച്ച് മാനേജ്മെന്റ്.
ദുബായ്, യു.എ.ഇ:യു.എ.ഇയിൽ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് പ്രമുഖ കോർപ്പറേറ്റ് സേവന ദാതാക്കളായ ‘കീപോയിന്റ് ബിസിനസ് സെറ്റപ്പ്’ പുതിയ ഓഫീസ് ദുബായ് അൽ ഖുസൈസിൽ പ്രവർത്തനം ആരംഭിച്ചു.
അൽ ഖുസൈസ് രണ്ടിൽ, അൽ തവാർ സെന്ററിന് സമീപം സജ്ജീകരിച്ച പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം പ്രമുഖ പണ്ഡിതൻ സിംസറുൽ ഹഖ് ഹുദാവി നിർവ്വഹിച്ചു.
ചടങ്ങിൽ ദുബായ് പോലീസ് റിട്ടയേർഡ് മേജർ ഒമർ അൽ മർസൂഖി മുഖ്യാതിഥിയായിരുന്നു. ദുബായിലെ സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ദുബായിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും കമ്പനി രജിസ്ട്രേഷൻ നടപടികൾക്കും ആവശ്യമായ എല്ലാവിധ നിയമപരമായ സഹായങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാക്കുകയാണ് പുതിയ കേന്ദ്രത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മെയിൻലാന്റ്, ഫ്രീസോൺ ബിസിനസ് രൂപീകരണം, വിസ സർവീസുകൾ, ലൈസൻസ് പുതുക്കൽ, മറ്റ് ഡോക്യുമെന്റേഷൻ നടപടികൾ എന്നിവ ഇവിടെ ലഭ്യമാണ്.
പുതിയ ഓഫീസിന്റെ പ്രവർത്തനാരംഭത്തോടനുബന്ധിച്ച് പുതിയതായി ബിസിനസ് ആരംഭിക്കാൻ എത്തുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും പാക്കേജുകളും മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.










