• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

by UAE വാർത്ത ലേഖകൻ
2 hours ago
in Health
Reading Time: 1 min read
22 0
Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
123
VIEWS
Share on WhatsappShare on Facebook

മേഡ്‌കെയർ ഹോസ്പിറ്റൽ അൽ സഫയിൽ താത്കാലിക സ്റ്റെന്റ് സാങ്കേതികവിദ്യയായ ‘സ്പർ’ ഉപയോഗിച്ച് 71-കാരിയുടെ കാൽപാദം സംരക്ഷിച്ചു

ദുബായ്, യുഎഇ — പ്രമേഹവും അനുബന്ധ രോഗങ്ങളും മൂലം കാൽമുട്ടിന് താഴെയുള്ള രക്തക്കുഴലുകളിൽ ഗുരുതരമായ തടസ്സം നേരിടുന്ന രോഗികൾക്കായി പുതിയ ചികിത്സാരീതി ദുബായിൽ അവതരിപ്പിച്ചു. ശരീരത്തിൽ സ്ഥിരമായി മെറ്റൽ ഇംപ്ലാന്റുകൾ അവശേഷിപ്പിക്കാതെ രക്തയോട്ടം വീണ്ടെടുക്കുന്ന ‘സ്പർ റിട്രീവബിൾ സ്കാഫോൾഡ്’ (SPUR Retrievable Scaffold) സാങ്കേതികവിദ്യയാണ് മേഡ്‌കെയർ ഹോസ്പിറ്റൽ അൽ സഫ വിജയകരമായി നടപ്പാക്കിയത്. ദുബായിൽ ആദ്യമായാണ് ഈ അത്യാധുനിക ശസ്ത്രക്രിയ നടത്തുന്നത്.

പ്രമേഹം മൂലം രക്തയോട്ടം നിലച്ച് കാൽപാദത്തിൽ പഴുപ്പും വ്രണങ്ങളും രൂപപ്പെട്ട്, കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്ന ഘട്ടത്തിലെത്തിയ 71 വയസ്സുള്ള സ്വദേശി വനിതയ്ക്കാണ് ഈ അത്യാധുനിക ചികിത്സ ആദ്യമായി നൽകിയത്. കാൽമുട്ടിന് താഴെ ബ്ലോക്കുകൾ കാരണം അതീവ സങ്കീർണമായ ഇവരുടെ രക്തക്കുഴലുകൾ വിജയകരമായി വികസിപ്പിക്കുകയും തുടർന്ന് സ്പർ ഉപകരണം പൂർണ്ണമായി പുറത്തെടുക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിശോധനകളിൽ കാൽപാദത്തിലേക്കുള്ള രക്തയോട്ടം പഴയപടിയായതായി വ്യക്തമായി. ഇതോടെ രോഗിയുടെ കാൽപാദം മുറിച്ചുമാറ്റലിൽ നിന്ന് സംരക്ഷിക്കാനായി.

മേഡ്‌കെയർ ഹോസ്പിറ്റൽ അൽ സഫയിലെ വാസ്കുലർ സർജൻ ഡോ. സഹർ അരൂറാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. സാധാരണയായി ഇത്തരം രോഗികളിൽ രക്തക്കുഴലുകൾ വികസിപ്പിക്കാൻ ബലൂൺ ആൻജിയോപ്ലാസ്റ്റി നൽകാറുണ്ടെങ്കിലും, ബലൂൺ പിൻവലിച്ചയുടൻ രക്തക്കുഴലുകൾ വീണ്ടും ചുരുങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ താത്കാലികമായി രക്തക്കുഴലുകളെ വികസിപ്പിച്ച് നിർത്തുകയും, ആവശ്യമായ വികാസം ഉറപ്പാക്കിയ ശേഷം ഉപകരണം പൂർണ്ണമായി പുറത്തെടുക്കുകയും ചെയ്യുന്നതാണ് സ്പർ സാങ്കേതികവിദ്യ. ശരീരത്തിൽ കൃത്രിമമായി യാതൊരു ലോഹ സാന്നിധ്യവും ബാക്കിനിൽക്കുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

യുഎഇയിൽ പ്രമേഹ രോഗികളുടെ എണ്ണം ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയ ചികിത്സാരീതി ഏറെ പ്രാധാന്യമർഹിക്കുന്നു. ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകൾ പ്രകാരം യുഎഇയിലെ മുതിർന്ന ജനസംഖ്യയിൽ 20.7 ശതമാനം പേർ പ്രമേഹബാധിതരാണ്. കാൽമുട്ടിന് താഴെയുള്ള രക്തക്കുഴലുകൾ ചുരുങ്ങിപ്പോകുന്നതുമൂലം രൂപപ്പെടുന്ന ഉണങ്ങാത്ത വ്രണങ്ങൾ പലപ്പോഴും കാൽ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കാറുണ്ട്.

രക്തയോട്ടം പുനഃസ്ഥാപിച്ചതുകൊണ്ട് മാത്രം കാൽപാദങ്ങളുടെ സുരക്ഷ പൂർണമാകില്ലെന്നും പ്രമേഹനിയന്ത്രണം, ആന്റിബയോട്ടിക് ചികിത്സ, മുറിവുകളുടെ നിരന്തര പരിചരണം എന്നിവ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ അവയവങ്ങൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കാൻ സാധിക്കൂ എന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.

Tags: DiabetesDUBAIHealthcareMedcareMedical InnovationUAE HealthVascular Surgery

RelatedPosts

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.