• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യുഎഇയിലെ ചെറുകിട ബിസിനസുകൾക്കായി ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു; സംയോജിത ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കും

by UAE വാർത്ത ലേഖകൻ
2 months ago
in Business
Reading Time: 1 min read
25 1
LuLu Money Business partners with Mastercard and Ruya Islamic Bank to deliver integrated digital banking, cards, and payroll solutions for UAE SMEs.
142
VIEWS
Share on WhatsappShare on Facebook

റുയ ബാങ്കിന്റെ ഇസ്ലാമിക് ബാങ്കിങ് സൗകര്യങ്ങളും മാസ്റ്റർകാർഡിന്റെ പേയ്‌മെന്റ് സംവിധാനങ്ങളും സംയോജിപ്പിച്ച് പുതിയ പദ്ധതി

അബുദാബി — യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (എസ്എംഇ) സമഗ്ര ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ ലുലു മണി ബിസിനസ് അന്താരാഷ്ട്ര പേയ്‌മെന്റ് സേവന ദാതാക്കളായ മാസ്റ്റർകാർഡുമായി ധാരണാപത്രം ഒപ്പുവെച്ചു.

അബുദാബിയിൽ നടന്ന ‘ഇൻവെസ്റ്റോപിയ ബ്രിഡ്ജ്’ ഉച്ചകോടിയിലാണ് നിർണായക കരാർ ഒപ്പുവെച്ചത്. യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസ്സൻ അൽസുവൈദി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും മാസ്റ്റർകാർഡ് ഇഇഎംഇഎ മാർക്കറ്റ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെറ്റെ ഗുണെയും കരാർ കൈമാറി.

യുഎഇ സെൻട്രൽ ബാങ്കിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക് ഡിജിറ്റൽ ബാങ്കായ ‘റുയ’ (Ruya) വഴിയാണ് ഈ പ്ലാറ്റ്‌ഫോമിന് ആവശ്യമായ ബാങ്കിങ് അടിത്തറയൊരുക്കുന്നത്. ലുലു മണി ബിസിനസ് അക്കൗണ്ടുകൾ, മാസ്റ്റർകാർഡ് അധിഷ്ഠിത കോർപ്പറേറ്റ് കാർഡുകൾ, വേതന സുരക്ഷാ സംവിധാനം (WPS), ബിസിനസ് ചെലവുകളുടെ കൃത്യമായ ഏകോപനം എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ സംരംഭകർക്ക് ലഭ്യമാക്കാൻ ഈ പങ്കാളിത്തം വഴി സാധിക്കും.

യുഎഇയിലെ ചെറുകിട വ്യാപാരികളിൽ 74 ശതമാനവും അടുത്ത ഒരു വർഷത്തെ ബിസിനസ് വളർച്ചയിൽ തികഞ്ഞ ശുഭാപ്തിവിശ്വാസം പുലർത്തുന്നതായി മാസ്റ്റർകാർഡ് എസ്എംഇ കോൺഫിഡൻസ് ഇൻഡക്സ് കണക്കുകൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ ഇടപാടുകളിലേക്ക് അതിവേഗം ചുവടുമാറുന്ന ബിസിനസുകൾക്ക് സാമ്പത്തിക മാനേജ്‌മെന്റ് കൂടുതൽ ലളിതമാക്കാൻ പുതിയ സംവിധാനം സഹായകരമാകും.

സാമ്പത്തിക വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും പ്രധാന ചാലകശക്തി ചെറുകിട-ഇടത്തരം സംരംഭങ്ങളാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ബിസിനസ് ഇടപാടുകൾ പൂർത്തിയാക്കാനും വളർച്ച ഉറപ്പാക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് എസ്എംഇകൾക്ക് ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സമഗ്ര പരിഹാരം നൽകുകയാണ് ലുലു മണി ബിസിനസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2030-ഓടെ ആഗോളതലത്തിൽ 50 കോടി ജനങ്ങളെയും ചെറുകിട ബിസിനസുകളെയും സുരക്ഷിത സാമ്പത്തിക ശൃംഖലയുടെ ഭാഗമാക്കാനുള്ള മാസ്റ്റർകാർഡിന്റെ ലക്ഷ്യത്തിന് ഈ പങ്കാളിത്തം ഊർജം പകരുമെന്ന് മെറ്റെ ഗുണെ പ്രതികരിച്ചു. ബിസിനസ് രംഗത്ത് നൂതന പേയ്‌മെന്റ് സൗകര്യങ്ങൾ എത്തിക്കുന്നത് സംരംഭങ്ങൾക്ക് വിപണിയിൽ കരുത്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീഅത്ത് അനുസൃതമായ ഡിജിറ്റൽ ബാങ്കിങ് സാങ്കേതികവിദ്യയും ലുലുവിന്റെ വിപുലമായ വിപണി സാന്നിധ്യവും മാസ്റ്റർകാർഡിന്റെ ആഗോള ശൃംഖലയും ഒന്നിക്കുന്നത് വിപണിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് റുയ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്രിസ്റ്റോഫ് കോസ്റ്റർ വ്യക്തമാക്കി.

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ കോർപ്പറേറ്റ് ബിസിനസ് വിഭാഗമാണ് ലുലു മണി ബിസിനസ്. ജിസിസി, ഇന്ത്യ, ഏഷ്യ-പസഫിക് മേഖലകളിലായി പത്തോളം രാജ്യങ്ങളിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് സാന്നിധ്യമുണ്ട്. യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്ക് കരുത്തേകുന്ന രീതിയിലാണ് ചെറുകിട സംരംഭങ്ങൾക്കായുള്ള ഈ പുതിയ ഡിജിറ്റൽ സഖ്യം വിഭാവനം ചെയ്തിരിക്കുന്നത്.

Tags: Abu DhabibankingBusinessFintechLuLu Financial HoldingsMastercardSMEsUAE Economy

RelatedPosts

Times Education celebrated the Class of 2026 from its Abu Dhabi, Dubai, and Sharjah campuses at a convocation ceremony held at Sheraton Hotel, Abu Dhabi.
Education

ടൈംസ് എജ്യുക്കേഷൻ കോൺവൊക്കേഷൻ 2026; ബിരുദധാരികളെ ആദരിച്ചു

LuLu kicks off its Super Friday sale across the UAE with up to 70% off on electronics, groceries, and fashion, plus trade-in deals until December 3.
Business

യുഎഇയിൽ ലുലു സൂപ്പർ ഫ്രൈഡേ ഷോപ്പിങ് ക്യാമ്പയിന് തുടക്കമായി; ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവ്

Aspora and O Gold partner in Dubai to offer UAE-based NRIs insured digital gold investments starting at AED 5 with up to 3% annual returns.
Business

യു.എ.ഇ.യിലെ പ്രവാസികൾക്ക് ഡിജിറ്റൽ സ്വർണ്ണ നിക്ഷേപവുമായി അസ്‌പോറയും ഓ ഗോൾഡും

LuLu Group wins the 4th Emirates Labour Market Award in Abu Dhabi for employee housing standards, hygiene, and welfare initiatives at LuLu Staff City.
Business

ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

Burjeel Hospital Abu Dhabi won first place in the Talent Empowerment Pioneers category at the 4th Emirates Labour Market Award in Abu Dhabi.
Health

യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; ബഹുമതി ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Thousands of runners and families gathered on Dubai’s Sheikh Zayed Road for Dubai Run 2026, featuring 5km and 10km routes under the Dubai Fitness Challenge.
Lifestyle

ദുബായ് റൺ 2026: ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി
Tech

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി

Times Education celebrated the Class of 2026 from its Abu Dhabi, Dubai, and Sharjah campuses at a convocation ceremony held at Sheraton Hotel, Abu Dhabi.
Education

ടൈംസ് എജ്യുക്കേഷൻ കോൺവൊക്കേഷൻ 2026; ബിരുദധാരികളെ ആദരിച്ചു

Singer Sid Sriram brings 'Sing India' to Dubai's Coca-Cola Arena on Nov 22, performing Tamil, Telugu, Malayalam, and Kannada hits. Tickets on Platinumlist.
Music

സിദ് ശ്രീറാം ആദ്യമായി ദുബായിൽ പാടുന്നു; ‘സിങ് ഇന്ത്യ’ സംഗീത നിശ ഞായറാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.