• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യു.എ.ഇ.യിലെ പ്രവാസികൾക്ക് ഡിജിറ്റൽ സ്വർണ്ണ നിക്ഷേപവുമായി അസ്‌പോറയും ഓ ഗോൾഡും

by UAE വാർത്ത ലേഖകൻ
6 minutes ago
in Business
Reading Time: 1 min read
22 0
Aspora and O Gold partner in Dubai to offer UAE-based NRIs insured digital gold investments starting at AED 5 with up to 3% annual returns.
121
VIEWS
Share on WhatsappShare on Facebook

അഞ്ച് ദിർഹം മുതൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാം; നിബന്ധനകൾക്ക് വിധേയമായി പ്രതിവർഷം മൂന്ന് ശതമാനം വരെ അധിക വരുമാനത്തിനും അവസരം.

ദുബായ്, യു.എ.ഇ. — യു.എ.ഇ.യിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികൾക്കായി ഡിജിറ്റൽ സ്വർണ്ണ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് ധനവിനിമയ സ്ഥാപനമായ അസ്‌പോറയും ഡിജിറ്റൽ പ്രഷ്യസ് മെറ്റൽ നിക്ഷേപ പ്ലാറ്റ്‌ഫോമായ ഓ ഗോൾഡും. ദുബായ് ഫിൻടെക് സമ്മിറ്റിൽ പ്രഖ്യാപിച്ച ഈ പങ്കാളിത്തത്തിലൂടെ അഞ്ച് ദിർഹം മുതൽ മൂല്യമുള്ള സ്വർണ്ണം ഡിജിറ്റൽ രൂപത്തിൽ വാങ്ങാനും വിൽക്കാനും നിക്ഷേപമായി സൂക്ഷിക്കാനും സാധിക്കും.

നിബന്ധനകൾക്ക് വിധേയമായി പ്രതിവർഷം മൂന്ന് ശതമാനം വരെ അധിക വരുമാനം നേടാനുള്ള അവസരവും പദ്ധതിയിലുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവിലയിലെ മാറ്റങ്ങൾക്കനുസരിച്ച് അധിക വരുമാനത്തിൽ വ്യത്യാസങ്ങൾ വരാം. നിക്ഷേപിക്കുന്ന സ്വർണ്ണത്തിന് പൂർണ്ണ ഇൻഷുറൻസ് പരിരക്ഷയും കമ്പനികൾ ഉറപ്പുനൽകുന്നു.

ഗൂഗ്ൾ എക്സ്ചേഞ്ച് നിരക്കിൽ അന്താരാഷ്ട്ര ധനവിനിമയം അവതരിപ്പിച്ച് ശ്രദ്ധേയമായ അസ്‌പോറയുടെ സ്വർണ്ണ നിക്ഷേപ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗ്ൾ പ്ലേ സ്റ്റോർ എന്നിവ വഴി ലഭ്യമായ അസ്‌പോറ ആപ്പിലൂടെ നിലവിൽ നിക്ഷേപം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി പ്രത്യേക ഉത്സവകാല ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ശരീഅ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഓ ഗോൾഡിന്റെ ഉപഭോക്തൃ ശൃംഖല അടുത്തിടെ ഇരുപത് ലക്ഷം പിന്നിട്ടിരുന്നു. ഓ ഗോൾഡ് സ്മാർട്ട് ആപ്പിലൂടെ സ്വർണ്ണ നിക്ഷേപത്തെ ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗപ്പെടുത്താനാകും. ഓട്ടോമേറ്റഡ് ഗോൾഡ് ഇൻവെസ്റ്റ്‌മെന്റ്, സ്വർണ്ണവും വെള്ളിയും തനത് രൂപത്തിൽ നിക്ഷേപിക്കാനുള്ള സൗകര്യം, പ്ലാറ്റിനം മാസ്റ്റർ കാർഡ് എന്നിവയും ഓ ഗോൾഡ് നൽകുന്നുണ്ട്.

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് സ്വർണ്ണം എന്നും സമ്പാദ്യത്തിന്റെയും സുരക്ഷയുടെയും മാർഗ്ഗമാണെന്നും എന്നാൽ ആധുനികവും ലാഭകരവുമായ നിക്ഷേപ രീതികൾ ഇതുവരെ പരിമിതമായിരുന്നുവെന്നും അസ്‌പോറ സ്ഥാപകനും സി.ഇ.ഒ.യുമായ പാർഥ് പറഞ്ഞു. ധനവിനിമയ രംഗത്ത് കൊണ്ടുവന്ന സുതാര്യത സ്വർണ്ണ നിക്ഷേപ രംഗത്തേക്കും വ്യാപിപ്പിക്കുകയാണ് ഓ ഗോൾഡുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണ്ണം എളുപ്പത്തിൽ സ്വന്തമാക്കാനും ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സൗകര്യമൊരുക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ഓ ഗോൾഡ് സ്ഥാപകൻ ബന്ദർ അൽ ഒത്ത്മാൻ പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിൽ സ്വർണ്ണത്തിനുള്ള പ്രാധാന്യം തിരിച്ചറിയുന്ന വലിയൊരു പ്രവാസി സമൂഹത്തിലേക്ക് എത്താൻ അസ്‌പോറയുമായുള്ള സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: AsporaDigital GoldDubai Fintech SummitFintechGold InvestmentNRI BankingO GoldPersonal FinanceUAE NRIs

RelatedPosts

Barjeel Geojit Founder Director K.V. Shamsudheen celebrates his 80th birthday on Nov 19, 2026, reflecting on 56 years of UAE expat financial literacy.
Lifestyle

കാരുണ്യത്തിൽനിന്ന് വളർന്ന സാമ്പത്തിക സാക്ഷരതാ പ്രസ്ഥാനം; കെ.വി. ഷംസുദ്ദീന് എൺപതാം പിറന്നാൾ

LuLu Financial Holdings expands digital financial services for UAE businesses with Purpleplum
Business

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് യുഎഇയിലെ ബിസിനസുകൾക്കായുള്ള ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ പർപ്പിൾപ്ലമ്മുമായി സഹകരിച്ച് വിപുലീകരിക്കുന്നു

Apple's foldable iPhone Duo is now on sale in the UAE starting at Dh8,499. Here is the full breakdown of storage pricing, AppleCare+ costs, and essential accessories.
Tech

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഐഫോൺ ഡ്യുയോ’ യുഎഇയിൽ വിൽപ്പന തുടങ്ങി; അനുബന്ധ ചെലവുകൾ ഉൾപ്പെടെ വാങ്ങാൻ 10,000 ദിർഹം കടക്കും

Jio Platforms sets its IPO price band at ₹1,065–₹1,119 per share to raise $3.2B. Here is how UAE and GCC NRIs can apply using NRE, NRO, and Demat accounts.
Business

റിലയൻസ് ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ ഒക്ടോബർ 21-ന്: ഗൾഫ് പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം?

UAE financial experts warn that unused Dh30 app subscriptions and auto-renewals cost consumers up to Dh3,600 annually. Here is how to audit your monthly digital expenses.
Business

‘വെറും 30 ദിർഹം’; ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിൽ പോക്കറ്റ് ചോർത്തുന്നത് വർഷം ആയിരങ്ങൾ

LuLu Money Business partners with Mastercard and Ruya Islamic Bank to deliver integrated digital banking, cards, and payroll solutions for UAE SMEs.
Business

യുഎഇയിലെ ചെറുകിട ബിസിനസുകൾക്കായി ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു; സംയോജിത ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കും

Fifteen athletes from UAE Skiers Academy will hoist the national flag on Ischgl in the Austrian Alps on December 2 for the 55th Eid Al Etihad.
UAE

ഓസ്ട്രിയൻ ആൽപ്‌സ് കൊടുമുടിയിൽ യുഎഇ പതാക ഉയർത്തും; ‘ഔർ ഫ്ലാഗ് അറ്റ് ദി സമ്മിറ്റ്’ പദ്ധതിയുമായി യുഎഇ സ്കീയേഴ്‌സ് അക്കാദമി

Dr. K. P. Hussain and Helping Hands Charitable Trust will inaugurate and hand over four houses to Wayanad landslide survivors at Ribbon Village on Nov 29
India

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള നാല് വീടുകളുടെ താക്കോൽദാനം നവംബർ 29-ന്; ഡോ. കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്യും

At the Dubai Content Creators Programme, WHOOP’s Stephan Muller and Shereen J discuss turning athlete biometric data into engaging sports stories.
Sports

കായിക ഡാറ്റകളെ മികച്ച വാർത്താ കഥകളാക്കി മാറ്റാം; ചർച്ചയായി WHOOP സെഷൻ

LuLu Group wins the 4th Emirates Labour Market Award in Abu Dhabi for employee housing standards, hygiene, and welfare initiatives at LuLu Staff City.
Business

ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.