അബുദാബി: യുഎഇയിലെ ഷോപ്പിങ് സീസണിന് കൂടുതൽ ആവേശം പകർന്ന് ലുലു സൂപ്പർ ഫ്രൈഡേ ക്യാമ്പയിന് തുടക്കമായി. വിവിധ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ വിലക്കുറവാണ് ക്യാമ്പയിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.
സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പ് , ഗൃഹോപകരണങ്ങൾ, ഫാഷൻ അക്‌സസറീസ്, ഗ്രോസറി, ഫ്രഷ് ഫുഡ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഓഫറുകളാണ് സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ ലഭ്യമാണ്.



കൂടുതൽ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ക്യാമ്പയിന്റെ ഭാഗമായി വൺ ഡേ വണ്ടേഴ്സ്, പ്രൊഡക്ട് ഓഫ് ദ അവർ, കാറ്റഗറി ഫ്ലാഷ് സെയിൽ, വീക്കെൻഡ് സ്പെഷ്യൽ ഓഫേഴ്സ് തുടങ്ങിയ പ്രത്യേക പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്കായി ഡിവൈസ് ട്രേഡ്-ഇൻ സൗകര്യം, തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾക്ക് ബൈബാക്ക് ആനുകൂല്യം, ഗൃഹോപകരണങ്ങൾക്ക് അധിക വാറന്റി, ക്രെഡിറ്റ് കാർഡുകൾ വഴി എളുപ്പത്തിലുള്ള തവണ വ്യവസ്ഥകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
ലുലു ആപ്പ് വഴിയും സൂപ്പർ ഫ്രൈഡേ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ 3 വരെയാണ് ക്യാമ്പയിൻ.










