ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗോത്സവം 2026-ന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ വിപുലമായ പങ്കാളിത്തത്തോടെ സമാപിച്ചു. സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ സെക്കൻഡറി ക്യാമ്പസിൽ നടന്ന മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി 250 ഓളം കുട്ടികൾ പങ്കെടുത്തു.

പെൻസിൽ ഡ്രോയിങ്, ജലച്ചായം, പെൻസിൽ കളറിംഗ് , അക്ഷരചിത്രരചന, ഉപന്യാസരചന, കഥാരചന, കവിതാരചന തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ സജീവ സാന്നിധ്യവും കുട്ടികൾക്ക് ആവേശമായി.
ഓഫ് സ്റ്റേജ് മത്സരങ്ങൾ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദഗ്ധ സമിതി ചെയർപേഴ്സൺ അംബു സതീഷ് യോഗത്തിൽ അധ്യക്ഷയായി. മലയാളം മിഷൻ രക്ഷാധികാരി എൻ.കെ കുഞ്ഞഹമ്ദ് . വൈസ് പ്രസിഡന്റ് സർഗ റോയ്, ജോയിന്റ് കൺവീനർമാരായ പ്രിയ, സംഗീത എന്നിവർ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ സുനിൽ ആറാട്ടുകാട് സ്വാഗതവും ഫിനാൻസ് കോർഡിനേറ്റർ എം പി മുരളി നന്ദിയും പറഞ്ഞു.
സർഗോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾ നവംബർ ഒന്നിന് ദുബായ് മുഹൈസിനയിലെ ഗൾഫ് മോഡൽ സ്കൂളിൽ നടക്കും.










