• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027 രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കും

by UAE വാർത്ത ലേഖകൻ
1 day ago
in Sharjah
Reading Time: 1 min read
22 0
Sharjah's Shurooq confirms the 700m Kalba Beach is 75% complete ahead of a December 2026 opening, with the historic Rock Art Centre launching in 2027.
123
VIEWS
Share on WhatsappShare on Facebook

700 മീറ്റർ നീളത്തിലുള്ള കടൽത്തീരവും 11 വാണിജ്യ യൂണിറ്റുകളും ഉൾപ്പെടുന്ന കൽബ ബീച്ചിന്റെ നിർമാണം 2026 ഡിസംബറോടെ പൂർത്തിയാകും.
400-ലേറെ ശിലാരേഖകൾ പ്രദർശിപ്പിക്കുന്ന കൽബ റോക്ക് ആർട് സെന്ററിൽ, സ്ഥിരം പ്രദർശനം, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, പഠനസൗകര്യങ്ങൾ എന്നിവയും ഒരുക്കും.

ഷാർജ: കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായതായി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). വിനോദസഞ്ചാര അവസരങ്ങളും കച്ചവടസാധ്യതകളും വർധിപ്പിക്കുന്ന 700 മീറ്റർ തീരവികസനപദ്ധതി 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഖതം അൽ മെലാഹ പുരാവസ്തു കേന്ദ്രത്തിൽ ഒരുങ്ങുന്ന ‘കൽബ റോക്ക് ആർട് സെന്റർ’ 2027 പകുതിയോടെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

150 പാറകളിലായി വ്യാപിച്ചുകിടക്കുന്ന 400ലേറെ ശിലാചിത്രങ്ങളാണ് കൽബ റോക്ക് ആർട് സെന്ററിന്റെ പ്രധാന ആകർഷണം. ചരിത്രവും പുരാവസ്തു പൈതൃകവും അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നതിനൊപ്പം വിദ്യാർഥികൾക്കും ഗവേഷകർക്കും പഠനസൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. സ്ഥിരം പ്രദർശനം, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ എന്നിവയും കേന്ദ്രത്തിലുണ്ടാകും.

ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ പരിപാടിയിൽ ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീറാണ് പദ്ധതികളുടെ പുരോഗതി പ്രഖ്യാപിച്ചത്. താമസക്കാർക്കും സന്ദർശകർക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന തീരദേശ വിനോദകേന്ദ്രവും കൽബയുടെ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്ന സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രവും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിനോദസൗകര്യങ്ങളും വ്യാപാരാവസരങ്ങളും: കൽബ വികസനത്തിന് വേ​ഗം കൂടുന്നു

“‌നഗരത്തിന്റെ മൊത്തത്തിലുള്ള അനുഭവത്തെ എങ്ങനെ സമ്പന്നമാക്കുന്നു എന്നത് പരിഗണിച്ചാണ് കൽബയിലെ ഓരോ പദ്ധതികളും രൂപകൽപ്പന ചെയ്യുന്നത്. കടൽ, മലനിരകൾ, കണ്ടൽക്കാടുകൾ, പ്രകൃതിസംരക്ഷിത മേഖലകൾ എന്നിവയ്ക്കൊപ്പം ചരിത്രവും പുരാവസ്തു പൈതൃകവും ഒത്തുചേരുന്ന കൽബ പോലുള്ള ഇടങ്ങൾ അപൂർവമാണ്. ഈ സവിശേഷതകളെ പരസ്പരം ബന്ധിപ്പിക്കുകയും താമസക്കാർക്കും സന്ദർശകർക്കും സൗകര്യപ്രദമാക്കുകയും ചെയ്യുന്ന അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും ഒരുക്കുകയാണ് ഷുറൂഖിന്റെ ലക്ഷ്യം” അഹമ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു.

700 മീറ്റർ നീളത്തിൽ വികസിപ്പിക്കുന്ന കൽബ ബീച്ചിൽ, റെസ്റ്ററന്റുകൾ, കഫേകൾ, കിയോസ്കുകൾ എന്നിവയ്ക്കു പുറമെ ജോഗിങ് ട്രാക്ക്, സൈക്ലിങ് പാത, ഫുട്ബോൾ – വോളിബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഭിന്നശേഷി സൗഹൃദമായ പൊതുസൗകര്യങ്ങൾ, പ്രാർഥനാമുറി എന്നിവയുമുണ്ടാകും. 11 വാണിജ്യ യൂണിറ്റുകൾ പ്രാദേശിക സംരംഭകർക്കും വ്യാപാരികൾക്കും അവസരങ്ങൾ സൃഷ്ടിക്കും. പ്രദേശത്തെ വിനോദസഞ്ചാരം കരുത്താർജ്ജിക്കുന്നത് മറ്റു വ്യാപാരമേഖലകൾക്കും ഉണർവേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബീച്ചിന്റെ സുസ്ഥിര വികസനത്തിനായി ബ്ലൂ ഫ്ലാഗ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിനും നിർമാണത്തിൽ പ്രാധാന്യം നൽകുന്നുണ്ട്. കണ്ടൽക്കാടുകൾക്കും സംരക്ഷിത പ്രകൃതിമേഖലകൾക്കും സമീപമുള്ള തീരപ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് ജലഗുണനിലവാരത്തിനും സമുദ്രപരിസ്ഥിതി സുരക്ഷയ്ക്കുമുള്ള മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ബീച്ചിൽ വെടിക്കെട്ടും സംഘടിപ്പിക്കുന്നുണ്ട്. കൽബയിലെ താമസക്കാർക്കും സന്ദർശകർക്കും കടൽത്തീരത്ത് പുതുവർഷത്തെ വരവേൽക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.

കൽബ റോക്ക് ആർട് സെന്റർ

മേഖലയിലെ തന്നെ പ്രധാനപ്പെട്ട പുരാവസ്തുകേന്ദ്രങ്ങളിലൊന്നാണ് ഖതം അൽ മെലാഹ. നവീന ശിലായുഗം മുതൽ വെങ്കലയുഗം, ഇരുമ്പുയുഗം എന്നിവ തൊട്ട് പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളുടെ തെളിവുകൾ ഈ കേന്ദ്രത്തിലുണ്ട്. മൃഗങ്ങൾ, കുതിരസവാരി, ചെമ്പ് ഉരുക്കൽ എന്നിവ ചിത്രീകരിക്കുന്ന 400ലേറെ ശിലാരേഖകൾക്കു പുറമെ ശിലാനിർമിത വീടുകളുടെ അവശിഷ്ടങ്ങൾ, ശവകുടീരങ്ങൾ, കടൽച്ചിപ്പികളുടെ നിക്ഷേപങ്ങൾ എന്നിവയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

ഇത് അടിസ്ഥാനമാക്കി പ്രദേശത്തിന്റെ ചരിത്രവും പുരാവസ്തു തെളിവുകളും സന്ദർശകർക്ക് പരിചയപ്പെടുത്തുകയാണ് റോക്ക് ആർട് സെന്ററിലൂടെ ലക്ഷ്യമാക്കുന്നത്. സ്ഥിരം പ്രദർശനവും വെർച്വൽ റിയാലിറ്റി അനുഭവങ്ങളുമടക്കം ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടെയൊരുങ്ങുന്നു. പൊതുജനങ്ങൾക്ക് പൈതൃകം അടുത്തറിയാനുള്ള അവസരത്തോടൊപ്പം സർവകലാശാലകൾക്കും ചരിത്ര-പുരാവസ്തു ഗവേഷകർക്കും പഠനങ്ങൾ നടത്താനും സൗകര്യങ്ങളുമുണ്ടാവും.

ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ സഹകരണത്തോടെയും ഗ്ലോബൽ ഡിജിറ്റൽ ഹെറിറ്റേജിന്റെ പങ്കാളിത്തത്തോടെയും ശിലാരേഖകൾ ഡിജിറ്റലായി രേഖപ്പെടുത്തുകയും അവയുടെ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

കിഴക്കൻ മേഖലയിലെ വികസനത്തിന് കരുത്തേകും

ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വികസനകാഴ്ചപാടുകളുടെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. കിഴക്കൻ മേഖലയിലെ സമ്പദ്‌വ്യവസ്ഥയും വിനോദസഞ്ചാരസാധ്യതകളും ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതിയും പ്രാദേശികസ്വത്വവും സംരക്ഷിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

ഷുറൂഖ് ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയും നിക്ഷേപകർക്കും പ്രാദേശിക സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്).

Tags: HeritageKalbaKalba BeachKhatm Al MelahaSharjahShurooqUAE newsUAE Tourism

RelatedPosts

Sharjah temporarily closes all city beaches as specialized teams take proactive measures to prevent offshore tanker oil spill pollution from hitting the coastline.
Sharjah

കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച തീരത്തടിയാൻ സാധ്യത: ഷാർജയിലെ സിറ്റി ബീച്ചുകൾ താത്കാലികമായി അടച്ചു

Dubai Financial Services Authority fines Moody’s Middle East $585,825 for failing to protect confidential data across seven separate breaches.
Business

രഹസ്യവിവരങ്ങൾ ചോർന്നു: മൂഡീസിന് 2.15 കോടി രൂപ പിഴ ചുമത്തി ദുബായ് സാമ്പത്തിക റെഗുലേറ്റർ

Dubai's RTA completes 40% of its Metro lighting overhaul, replacing 17,880 fixtures with LEDs to slash annual power consumption by 14 million kWh by 2027.
Business

ദുബായ് മെട്രോയിൽ ഊർജ സംരക്ഷണ യജ്ഞം: 40 ശതമാനം ലൈറ്റിങ് നവീകരണം പൂർത്തിയായി

Shurooq confirms Kalba Beach will open in December with waterfront amenities, while the historic Khatm Al Melaha Rock Art Centre is slated for completion in Q2 2027.
UAE

കൽബ ബീച്ച് നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട്ട് സെന്റർ 2027 പകുതിയോടെ

Emirates Park Zoo & Resort in Abu Dhabi rolls out winter outdoor activities, including hippo feeding, capybara encounters, live presentations, and wild dining.
Lifestyle

ശൈത്യകാലം ആസ്വദിക്കാൻ അബുദാബി എമിറേറ്റ്സ് പാർക്ക് മൃഗശാലയിൽ പുതിയ ആകർഷണങ്ങൾ

Indian Association Sharjah submits proposal to Kerala government to set up affiliated colleges and university centres for expatriates across the UAE.
Community

കേരളവും യു.എ.ഇ.യും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്!

Mangaluru's Yenepoya University awards an honorary doctorate (D.Litt.) to Grand Mufti of India Kanthapuram A.P. Aboobacker Musliyar for his 60-year contributions to education and social welfare.
Education

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി

LuLu Group signs an agreement with Maqam International Holding to build a massive 210,000 sq ft hypermarket in Al Shahama, Abu Dhabi, opening by National Day 2027.
Business

അബുദാബിയിലെ അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

Sharjah temporarily closes all city beaches as specialized teams take proactive measures to prevent offshore tanker oil spill pollution from hitting the coastline.
Sharjah

കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച തീരത്തടിയാൻ സാധ്യത: ഷാർജയിലെ സിറ്റി ബീച്ചുകൾ താത്കാലികമായി അടച്ചു

Dubai Financial Services Authority fines Moody’s Middle East $585,825 for failing to protect confidential data across seven separate breaches.
Business

രഹസ്യവിവരങ്ങൾ ചോർന്നു: മൂഡീസിന് 2.15 കോടി രൂപ പിഴ ചുമത്തി ദുബായ് സാമ്പത്തിക റെഗുലേറ്റർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.