• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

അബുദാബിയിലെ അൽ ഷഹാമയിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നു

by UAE വാർത്ത ലേഖകൻ
2 hours ago
in Business
Reading Time: 1 min read
22 0
LuLu Group signs an agreement with Maqam International Holding to build a massive 210,000 sq ft hypermarket in Al Shahama, Abu Dhabi, opening by National Day 2027.
124
VIEWS
Share on WhatsappShare on Facebook

2.10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്; മഖാം ഇന്റർനാഷണൽ ഹോൾഡിങ്ങുമായി കരാർ ഒപ്പുവച്ചു

അബുദാബി: അബുദാബിയിലെ അൽ ഷഹാമയിൽ 2.10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ഹൈപ്പർമാർക്കറ്റ് ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. മഖാം ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി നടപ്പാക്കുന്ന വൻകിട പാർപ്പിട, വാണിജ്യ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നത്. ഇതുസംബന്ധിച്ച കരാറിൽ മഖാം ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി ചെയർമാൻ ഷെയ്ഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും അബുദാബിയിൽ ഒപ്പുവച്ചു.

മഖാം ഇന്റർനാഷണൽ ഹോൾഡിങ്ങിന്റെ അനുബന്ധ സ്ഥാപനമായ സുനാദ് റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്റാണ് പദ്ധതി വികസിപ്പിക്കുന്നത്. 2027ലെ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

അൽ ഷഹാമ, അൽ ബാഹിയ, യാസ് ഐലൻഡ് തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്ക് പുതിയ ഹൈപ്പർമാർക്കറ്റ് ഏറെ സൗകര്യപ്രദമാകും. പ്രധാന ഹൈവേകളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കും.

അബുദാബിയിൽ മികച്ച നിക്ഷേപ പദ്ധതികൾ തുടരുമെന്ന് എം.എ യൂസഫലി:

അബുദാബിയാണ് ലുലുവിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ടതെന്നും എമിറേറ്റിന്റെ വികസനത്തിനൊപ്പം കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്നും എം.എ. യൂസഫലി പറഞ്ഞു. അൽ ഷഹാമയിലെയും സമീപ പ്രദേശങ്ങളിലെയും കുടുംബങ്ങൾക്ക് മികച്ച ഷോപ്പിങ് അനുഭവവും കൂടുതൽ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും യൂസഫലി വ്യക്തമാക്കി. അബുദാബിയിലെ അതിവേഗം വളരുന്ന പാർപ്പിട മേഖലകളിൽ ലുലുവിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ പദ്ധതി. വിപുലമായ പദ്ധതികളാണ് അബുദാബിയിൽ ലുലു നടപ്പാക്കുന്നത്.

ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ് റഫ് അലി, ഗ്രൂപ്പ് സി. ഒ.ഒ. സലീം വി.ഐ, പ്രൊജക്ട്സ് ഡയറക്ടർ ടി. അബുബക്കർ, ഗ്രൂപ്പ്ക മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ ലുലു അബുദാബി ഡയറക്ടർ അജയ് കുമാർ എന്നിവരും സംബന്ധിച്ചു.

Tags: Abu Dhabi RetailAl ShahamaCommercial Real EstateLulu GroupUAE BusinessYusuff Ali

RelatedPosts

LuLu Financial Holdings expands digital financial services for UAE businesses with Purpleplum
Business

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് യുഎഇയിലെ ബിസിനസുകൾക്കായുള്ള ഡിജിറ്റൽ ധനകാര്യ സേവനങ്ങൾ പർപ്പിൾപ്ലമ്മുമായി സഹകരിച്ച് വിപുലീകരിക്കുന്നു

LuLu Group opens a new LuLu Daily outlet at Aviation Plaza in Zayed City, Abu Dhabi, offering fresh produce and express self-checkouts to suburban residents.
Business

അബുദാബി സായിദ് സിറ്റിയിൽ ലുലു സ്റ്റോർ തുറന്നു

Casa Vista Development has sold 40% of AQUORA, its Dh350 million luxury residential project on Dubai Islands, ahead of its official launch at Madinat Jumeirah. Handover is scheduled for Q1 2028.
Business

ദുബായ് ഐലൻഡ്‌സിലെ അക്വോറ ലക്ഷ്വറി ഭവന പദ്ധതി: ഔദ്യോഗിക ലോഞ്ചിന് മുൻപേ 40 ശതമാനം വിറ്റഴിച്ച് കാസ വിസ്റ്റ

Dubai Press Club and the Department of Economy and Tourism hold a 40-hour training initiative for digital creators covering AI, video, and tourism promotion.
Business

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ‘ഫ്യൂച്ചർ പെർഫെക്ട്സ്’ ജോലിക്കായി 48 മണിക്കൂറിൽ 20,000 അപേക്ഷകൾ

dubai-press-club-det-content-creators-workshop
Business

ദുബായുടെ ടൂറിസം, സമ്പദ്‌വ്യവസ്ഥ, സാംസ്‌കാരിക വൈവിധ്യം എന്നിവ ആഗോളതലത്തിൽ അവതരിപ്പിക്കുക ലക്ഷ്യം

Over 500 UAE and Greek officials and investors gathered at Investopia Athens to advance billion-dollar capital flows in AI, renewable energy, and fintech.
Business

നിക്ഷേപ-സാങ്കേതിക സഹകരണം വിപുലമാക്കാൻ യുഎഇയും ഗ്രീസും; ഏതൻസിൽ ‘ഇൻവെസ്റ്റോപ്പിയ മെഡിറ്ററേനിയൻ’ ഉച്ചകോടിക്ക് തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.