ദുബൈ : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാരഥ്യത്തിലുള്ള ‘മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്’ സംഘടിപ്പിച്ച പത്താമത് അറബ് റീഡിംഗ് ചലഞ്ചിൽ അറബ് ഇതര രാജ്യങ്ങളുടെ വിഭാഗത്തിൽ (ജാലിയാത്ത്) മൂന്നാം സ്ഥാനം കരസ്ഥമാക്കി മഅ്ദിൻ അക്കാദമി വിദ്യാർത്ഥി മുഹമ്മദ് ശഹൻഷാഹ് ഇന്ത്യക്ക് അഭിമാനമായി മൂന്നാം സ്ഥാനം നേടി ഈ ആഗോള നേട്ടം കൈവരിച്ചത്
അമേരിക്ക, ജർമനി, തുർക്കി, റഷ്യ, ഫിൻലന്റ്, സ്കോട്ട്ലന്റ്, സ്വിറ്റ്സ്വർലന്റ് തുടങ്ങി ലോകത്താകമാനമുള്ള 60 രാജ്യങ്ങളിൽ നിന്നായി 1,38,426 വിദ്യാലയങ്ങളിലെ നാല് കോടിയിലധികം (40,286,428) വിദ്യാർത്ഥികൾ മാറ്റുരച്ച ലോകത്തെ ഏറ്റവും വലിയ വായനാ മത്സരമാണിത്. 11 ദശലക്ഷം യു.എ.ഇ ദിർഹത്തിന്റെ (ഏകദേശം 25 കോടിയോളം ഇന്ത്യൻ രൂപ) പുരസ്കാരങ്ങൾ നൽകപ്പെടുന്ന ഈ വിജ്ഞാനോത്സവത്തിൽ, ന്യൂസിലാൻഡും മലേഷ്യയും ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളിലെ പ്രതിഭകളോട് കിടപിടിച്ചാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നമ്മുടെ ശഹൻഷാഹ് ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് സ്വന്തമാക്കിയ ഈ വിജയം മഅ്ദിൻ കുടുംബത്തിന് മാത്രമല്ല, രാജ്യത്തിനും കേരളത്തിനും പ്രത്യേകിച്ച് നമ്മുടെ നാടിനാകെയും അഭിമാനമാണ്. ഭാഷകളുടെയും അറിവിന്റെയും വിശാല ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ മഅ്ദിൻ നടത്തുന്ന അക്കാദമിക് പരിശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.അക്ഷരങ്ങളെയും പുസ്തകങ്ങളെയും ഹൃദയത്തോട് ചേർത്തുവെച്ച് ആഗോളവേദിയിൽ ശ്രദ്ധേയമായ വിജയം കുറിച്ച മഅ്ദിൻ അറബിക്ക് വില്ലേജ് വിദ്യാർത്ഥി പ്രിയമുഹമ്മദ് ശഹൻഷാഹിനും, ഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനകളും നേരുന്നു. അറിവിന്റെ വെളിച്ചം പരത്തി ഇനിയും ഉന്നതങ്ങളിലേക്ക് മുന്നേറാൻ ഇനിയും കഴിയട്ടെ എന്ന് മഅ്ദിൻ ചെയർമൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ആശംസിച്ചു










