• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യുഎഇയിൽ 10 കോടി ദിർഹത്തിന്റെ ആനുകൂല്യങ്ങളുമായി ലുലു

by UAE വാർത്ത ലേഖകൻ
8 hours ago
in Business
Reading Time: 1 min read
22 1
LuLu Group launches its AED 100M 'Festival of Promotions' across the UAE for November and December, featuring Super Friday, raffle draws, and seasonal sales.
126
VIEWS
Share on WhatsappShare on Facebook

നവംബർ, ഡിസംബർ മാസങ്ങളിലെ വ്യാപാര സീസൺ ലക്ഷ്യമിട്ട് മെഗാ ഓഫറുകളും സമ്മാനങ്ങളുമടങ്ങുന്ന ‘ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്’ പ്രഖ്യാപിച്ചു

അബുദാബി — നവംബർ, ഡിസംബർ മാസങ്ങളിലെ വർഷാവസാന വിപണി സജീവമാക്കാൻ യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിലൂടെ 10 കോടി ദിർഹത്തിന്റെ (100 മില്യൺ ദിർഹം) മെഗാ ഓഫറുകളും സമ്മാന പദ്ധതികളുമായി ലുലു ഗ്രൂപ്പ്. ‘ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി അബുദാബിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മാനേജ്മെന്റ് പ്രതിനിധികളും ബ്രാൻഡ് പങ്കാളികളും ചേർന്ന് പ്രഖ്യാപിച്ചു.

ഗ്ലോബൽ വില്ലേജ് പ്രവർത്തനം ആരംഭിച്ചതിനൊപ്പം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളും വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിപുലമായ പ്രചാരണ പദ്ധതിക്ക് തുടക്കമിട്ടത്.

യുഎഇ റീട്ടെയിൽ വിപണിയിലെ ഉണർവ് വ്യക്തമാക്കുന്നതാണ് ഈ നീക്കമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെയും വിനോദസഞ്ചാരത്തെയും ഉപഭോക്തൃ വിപണിയെയും പ്രോത്സാഹിപ്പിക്കുന്ന യുഎഇ ഭരണനേതൃത്വത്തിന്റെ നടപടികൾ വിപണിയിൽ പുതിയ ഉന്മേഷം സൃഷ്ടിച്ചിട്ടുണ്ടെന്നും രാജ്യാന്തര പ്രദർശനങ്ങളും വ്യാപാര മേളകളും സജീവമാകുന്നതോടെ മികച്ച വർഷാവസാന സീസണാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രധാന ഉൽപ്പന്നങ്ങൾക്കും ആകർഷകമായ വിലക്കുറവും മികച്ച ഷോപ്പിംഗ് അനുഭവവും നൽകി റീട്ടെയിൽ വിപണിക്ക് ഊർജ്ജം പകരുകയാണ് ലുലുവിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി ആന്റ് ജിയുമായി സഹകരിച്ചുള്ള ‘10,000 ട്രോളീസ് – വി പേ ബാക്ക്’, പക്ക് അവതരിപ്പിക്കുന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ, ലുലു വാലി ദീപാവലി എന്നിവ നിലവിൽ സ്റ്റോറുകളിൽ പുരോഗമിക്കുകയാണ്. ലുലു ഫാഷൻ സ്റ്റോർ, റിയോ (REO) എന്നിവയിലൂടെയുള്ള വിന്റർ കളക്ഷനുകളുടെ അവതരണത്തോടെ വരും ദിവസങ്ങളിലെ ഓഫറുകൾ ആരംഭിക്കും. നവംബർ 19 മുതൽ ഹുവാവേയുമായി സഹകരിച്ച് ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവയ്ക്ക് വൻ വിലക്കിഴിവ് നൽകുന്ന ‘സൂപ്പർ ഫ്രൈഡേ’ വിൽപ്പന ആരംഭിക്കും.

നവംബർ 25-ന് സൗന്ദര്യവർദ്ധക-ആരോഗ്യ ഉൽപ്പന്നങ്ങളുടെ പ്രത്യേക വില്പനയും നവംബർ 28 മുതൽ ഈദ് അൽ ഇത്തിഹാദ് ഡീലുകളും ലഭ്യമാകും. യുഎഇയിൽ നിർമ്മിച്ചതും ഉൽപ്പാദിപ്പിച്ചതുമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ‘അവ്വൽ – ഇമാറാത്ത്’ പദ്ധതിയും ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. ഡിസംബർ ആദ്യവാരം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനൊപ്പം ഫെസ്റ്റിവൽ ഓഫ് ഡീൽസും ക്രിസ്മസ്, ന്യൂ ഇയർ ഓഫറുകളും ഡിസംബർ അവസാന വാരത്തിൽ പ്രത്യേക മിഡ്‌നൈറ്റ് സെയിലും നടക്കും.

ഏറ്റവും വലിയ ഷോപ്പിംഗ് മേളകളെയും ആനുകൂല്യങ്ങളെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തിയാണ് പ്രചാരണം ഒരുക്കിയിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. മുൻനിര ബ്രാൻഡുകളുമായുള്ള പങ്കാളിത്തം വഴി ഓരോ ആഴ്ചയിലും പുതിയ ഓഫറുകളും മികച്ച സമ്പാദ്യവും ഉപഭോക്താക്കൾക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വളർച്ചയും വാർത്താസമ്മേളനത്തിൽ അധികൃതർ ചൂണ്ടിക്കാട്ടി. ‘ലുലു മിനിറ്റ്സ്’ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ലളിതമായ ഓൺലൈൻ ഷോപ്പിംഗും ഒപ്പം വിദേശത്തേക്ക് പണമയക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തി നവീകരിച്ച ലുലു ആപ്പും പുറത്തിറക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ തമ്പാൻ കെ.പി, ഹുസൈഫ രൂപവാല, അജയ് നായർ, ഓപ്പറേഷൻസ് മാനേജർമാരായ ഡേവിഡ് ബൂം, മാർട്ടിൻ വില്യം തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags: Abu DhabiBusiness NewsConsumer GoodsDubai ShoppingFestival of PromotionsLulu GroupSuper FridayUAE Retail

RelatedPosts

Etihad Credit Bureau has launched Credit Score 3i in the UAE, extending assessment to 36 months and expanding coverage to newcomers and first-time borrowers.
Business

ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ‘ക്രെഡിറ്റ് സ്കോർ 3i’ പുറത്തിറക്കി; കൂടുതൽ പേർക്ക് റേറ്റിങ് പരിരക്ഷ

Abu Dhabi Crown Prince Sheikh Khaled meets OpenAI CEO Sam Altman, witnessing four landmark agreements across energy, government, and investment sectors.
Business

ഓപ്പൺഎഐയുമായി നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് അബുദാബി; സാം ആൾട്ട്മാനുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി

ADAFSA launches 5 festivals and 97 competitions for the Sheikh Mansour Agricultural Excellence Award at the Sheikh Zayed Festival in Abu Dhabi.
Business

ശൈഖ് മൻസൂർ കാർഷിക പുരസ്കാരം: അൽ വത്ബയിൽ മേളകൾക്കും മത്സരങ്ങൾക്കും തുടക്കമായി

Rain and Hail Lash Parts of UAE as Authorities Issue Safety Alerts
Weather

Rain and Hail Lash Parts of UAE as Authorities Issue Safety Alerts

UAE reduces retail petrol and diesel rates for November 2026. Check the updated prices per litre for Super 98, Special 95, E-Plus 91, and diesel.
UAE

യുഎഇയിൽ നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

The UAE National Arabian Horse Championship opens at Boudheib Academy in Abu Dhabi, featuring 500 horses competing for AED 4.47 million in prizes.
Sports

യുഎഇ ദേശീയ അറേബ്യൻ കുതിര ചാമ്പ്യൻഷിപ്പിന് അബുദാബിയിൽ തുടക്കം; 500 കുതിരകൾ മാറ്റുരയ്ക്കുന്നു

Motiongate Dubai hosted its two-night Halloween event 'Fright Nights: The Party' on October 30–31, featuring scare mazes, live DJs, and late-night rides.
Entertainment

ഹാലോവീൻ ആഘോഷങ്ങൾക്ക് ആവേശം പകർന്ന് മോഷൻഗേറ്റ് ദുബായിൽ ഫ്രൈറ്റ് നൈറ്റ്സ് സംഘടിപ്പിച്ചു

Playback singer Madhu Balakrishnan will mark 30 musical years with the 'Madhuram' concert at Dubai's Sheikh Rashid Auditorium on December 19, 2026.
Uncategorized

മധുരം – 30 Years of Musical Glory. പ്രശസ്ത ഗായകൻ മധു ബാലകൃഷ്ണനും യുവ സംഗീത പ്രതിഭകളും ദുബായിൽ ഒരേ വേദിയിൽ

OpenAI CEO Sam Altman names the UAE the world's most forward-looking nation for AI adoption during ADIPEC 2026, highlighting energy and science partnerships.
Tech

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വീകരിക്കുന്നതിൽ യുഎഇ ലോകത്ത് ഒന്നാമത്: സാം ആൾട്ട്മാൻ

A Wizz Air London-to-Sofia flight diverted to Budapest after a bomb threat, escorted by a Hungarian Gripen fighter jet before security cleared the plane.
World

ബോംബ് ഭീഷണി: വിസ് എയർ വിമാനം ബുഡാപെസ്റ്റിൽ അടിയന്തരമായി ഇറക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.