• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ഓപ്പൺഎഐയുമായി നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് അബുദാബി; സാം ആൾട്ട്മാനുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി

by UAE വാർത്ത ലേഖകൻ
2 weeks ago
in Business
Reading Time: 1 min read
22 1
Abu Dhabi Crown Prince Sheikh Khaled meets OpenAI CEO Sam Altman, witnessing four landmark agreements across energy, government, and investment sectors.
125
VIEWS
Share on WhatsappShare on Facebook

ഊർജം, നിക്ഷേപം, ഭരണനിർവഹണം എന്നീ മേഖലകളിൽ നിർമിതബുദ്ധി വ്യാപകമാക്കാൻ നിർണായക നീക്കം; ലോകത്തെ ആദ്യ സമ്പൂർണ എഐ ഭരണകൂടമാകാൻ ലക്ഷ്യം.

അബുദാബി, യു.എ.ഇ — നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ സഹകരണവും വികസനവും ലക്ഷ്യമിട്ട് അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഓപ്പൺഎഐ സി.ഇ.ഒ സാം ആൾട്ട്മാനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഭരണനിർവഹണം, ഊർജം, നിക്ഷേപം എന്നീ തന്ത്രപ്രധാന മേഖലകളിൽ അബുദാബിയിലെ വിവിധ സ്ഥാപനങ്ങളും ഓപ്പൺഎഐയും തമ്മിലുള്ള നാല് നിർണായക കരാറുകൾക്ക് ശൈഖ് ഖാലിദ് സാക്ഷ്യം വഹിച്ചു.

അബുദാബിയുടെ ആഗോള എഐ ഹബ്ബെന്ന പദവി ശക്തമാക്കുന്നതിനൊപ്പം സർക്കാർ സേവനങ്ങളിലും മറ്റ് പ്രധാന സാമ്പത്തിക മേഖലകളിലും അത്യാധുനിക എഐ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനവും സ്വദേശി പ്രതിഭകളുടെ ശാക്തീകരണവും വഴി ലോകത്തെ ആദ്യ സമ്പൂർണ എഐ അധിഷ്ഠിത (AI-native) സർക്കാരായി മാറുക എന്നതാണ് അബുദാബിയുടെ പ്രഖ്യാപിത ലക്ഷ്യം.

ഊർജ മേഖലയിൽ അഡ്‌നോക് (ADNOC), ജി42-ന്റെ അനുബന്ധ സ്ഥാപനമായ ഇൻസെപ്ഷൻ42, ഓപ്പൺഎഐ എന്നിവർ തമ്മിലാണ് പ്രധാന കരാർ ഒപ്പിട്ടത്. ഇതോടെ ഓപ്പൺഎഐയുടെ മുൻനിര സാങ്കേതികവിദ്യ സ്വന്തം പ്രവർത്തനങ്ങളിൽ നേരിട്ട് നടപ്പിലാക്കുന്ന ലോകത്തെ ആദ്യ ഊർജ കമ്പനിയായി അഡ്‌നോക് മാറി. യു.എ.ഇയിലെ പ്രാദേശിക ഇൻഫ്രാസ്ട്രക്ചർ വഴിയുള്ള ജിപിടി മോഡലുകൾ അഡ്‌നോക്കിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും കൃത്യമായ വാണിജ്യ-നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും സഹായിക്കും.

പൊതുഭരണ മേഖലയിൽ ‘മെഷീൻ റീഡബിൾ ഗവൺമെന്റ്’ (MRG) സംരംഭത്തിന് അബുദാബി തുടക്കം കുറിച്ചു. സർക്കാർ നിയമങ്ങളും ചട്ടങ്ങളും മെഷീൻ റീഡബിൾ കോഡുകളാക്കി മാറ്റി, പെർമിറ്റുകളും സർട്ടിഫിക്കറ്റുകളും അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പരിശോധനകൾ എഐ സംവിധാനങ്ങളിലൂടെ എളുപ്പമാക്കുന്നതാണ് ഈ പദ്ധതി. ആത്യന്തികമായ തീരുമാനമെടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥരിൽ നിലനിർത്തിക്കൊണ്ടുതന്നെ കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് എഐ നിർദേശങ്ങൾ നൽകുക. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് ഇനേബിൾമെന്റിന്റെ നേതൃത്വത്തിൽ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയിലാണ് (ADAFSA) ഭക്ഷ്യ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഈ പൈലറ്റ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. ഇതിനായുള്ള ഡാറ്റാ പ്രോസസിങ് യു.എ.ഇയിലെ ഡാറ്റാ സെന്ററുകളിലുള്ള ജിപിയു (GPU) ശൃംഖല വഴിയാണ് പ്രവർത്തിക്കുന്നത്.

നിക്ഷേപ മേഖലയിൽ മുബദല, ഇൻസെപ്ഷൻ42, ഓപ്പൺഎഐ എന്നിവർ ചേർന്ന് മാർക്കറ്റ് അനാലിസിസ്, വിപണി സാധ്യതകൾ കണ്ടെത്തൽ, റിസ്ക് അസസ്സ്മെന്റ് എന്നിവയ്ക്കായി പ്രത്യേക കരാർ രൂപീകരിച്ചു. ഇതിനുപുറമെ, രാജ്യത്തെ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അത്യാധുനിക എഐ വിന്യസിക്കുന്നതിനായി ഇൻസെപ്ഷൻ42-ഉം ഓപ്പൺഎഐയും തമ്മിൽ അഞ്ച് വർഷത്തെ സമഗ്ര പങ്കാളിത്ത കരാറിലും ഒപ്പുവെച്ചു.

പൊതു-സ്വകാര്യ മേഖലകളിൽ എഐ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിൽ യു.എ.ഇയും അബുദാബിയും ആഗോള മാതൃക സൃഷ്ടിക്കുകയാണെന്നും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ നവീകരണത്തിൽ പങ്കാളികളാകാൻ അഭിമാനമുണ്ടെന്നും കരാറുകൾക്ക് ശേഷം ഓപ്പൺഎഐ സി.ഇ.ഒ സാം ആൾട്ട്മാൻ വ്യക്തമാക്കി.

Tags: Abu DhabiADNOCArtificial IntelligenceG42MubadalaOpenAISam AltmanSheikh Khaled bin MohamedUAE technology

RelatedPosts

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.