ദുബായ്, യുഎഇ | 02 നവംബർ 2026 : പ്രശസ്ത ഇന്ത്യൻ പിന്നണിഗായകൻ ശ്രീ മധു ബാലകൃഷ്ണന്റെ മൂന്ന് പതിറ്റാണ്ട് നീളുന്ന സംഗീതയാത്ര ആഘോഷിക്കുന്ന “മധുരം – 30 Years of Musical Glory” എന്ന സംഗീതപരിപാടിക്ക് ദുബായ് വേദിയാകും. ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ അഞ്ച് യുവഗായകരും അദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കെടുക്കും.
2026 ഡിസംബർ 19ന് ദുബായ് ഔദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് സംഗീതപരിപാടി അരങ്ങേറുന്നത്. മധു ബാലകൃഷ്ണന്റെ അനശ്വര ചലച്ചിത്രഗാനങ്ങളും പുതിയ തലമുറയിലെ ഗായകരുടെ ഊർജസ്വലമായ ആലാപന മികവും പരിപാടിയിൽ സമന്വയിക്കും.
3A ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇവന്റ്സ് ആൻഡ് എന്റർടെയ്ൻമെന്റ് വിഭാഗമായ 3A ഗ്ലോബൽ ഇവന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ തത്സമയ വിനോദരംഗത്തേക്കുള്ള ഗ്രൂപ്പിന്റെ പ്രവേശനത്തിന് ഈ സംഗീതപരിപാടി തുടക്കമിടുന്നു. യു എ ഇ യിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനും കലാപ്രേമികൾക്കും അവിസ്മരണീയമായ അനുഭവങ്ങൾ ഒരുക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.

മൂന്ന് പതിറ്റാണ്ടിന്റെ സംഗീതമികവിന്റെ ആഘോഷം
കഴിഞ്ഞ 30 വർഷമായി വ്യത്യസ്തമായ ശബ്ദവും ഭാവസമ്പന്നമായ ആലാപനശൈലിയും കൊണ്ട് മധു ബാലകൃഷ്ണൻ പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, തുളു, കന്നഡ, സൗരാഷ്ട്ര, ബംഗാളി, സിംഹള, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വ്യത്യസ്ത ഇന്ത്യൻ സംഗീത ശൈലികളിൽ ഉള്ള അദ്ദേഹത്തിന്റെ വൈവിധ്യവും മികവും പ്രകടമാക്കുന്നതാണ് ഇത്.
മധു ബാലകൃഷ്ണന്റെ സംഗീതജീവിതത്തെ ആദരിക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ സംഗീതയാത്രയ്ക്ക് രൂപം നൽകിയ അനശ്വരഗാനങ്ങൾ വീണ്ടും ആസ്വദിക്കാനുള്ള അവസരവും “മധുരം – 30 Years of Musical Glory” പ്രേക്ഷകർക്ക് നൽകും.
യുവപ്രതിഭകളും ആഘോഷത്തിന്റെ ഭാഗമാകും
സംഗീതപരിപാടിയിൽ ശ്രീനാഥ്, അനുശ്രീ, ദിഷ, അനാമിക, ആവിർഭവ് എന്നിവരും പങ്കെടുക്കും.
ശ്രീനാഥ്, അനുശ്രീ, ദിഷ, അനാമിക എന്നിവർ മലയാളം ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായവരാണ്. സോണി ടിവിയുടെ ‘സൂപ്പർസ്റ്റാർ സിംഗർ സീസൺ 3’ ജേതാവായ ആവിർഭവ് ചെറു പ്രായത്തിൽ തന്നെ ദേശീയതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഈ യുവഗായകരുടെ പ്രകടനങ്ങൾ പരിപാടിക്ക് പുതുമയും ഊർജവും പകരും. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന അനുഭവം സൃഷ്ടിക്കുന്നതിനൊപ്പം, ഗൃഹാതുര ഓർമ്മകൾ ഉണർത്തുന്ന ജനപ്രിയ ഗാനങ്ങളും, പുതിയ കാലത്തെ പ്രതിഭകളുടെ മികവും ഒരേ വേദിയിൽ ഒന്നിക്കുന്ന പരിപാടിയാകും മധുരം.


3A ഗ്ലോബൽ ഇവന്റ്സിന് പുതിയ അധ്യായം
യുഎഇയിലെ വിനോദരംഗത്ത് സാന്നിധ്യം ഉറപ്പിക്കുന്ന 3A ഗ്ലോബൽ ഇവന്റ്സിന്റെ പ്രധാന ചുവടുവയ്പ്പാണ് ഈ സംഗീതപരിപാടി. മാധ്യമസ്ഥാപനങ്ങൾ, റേഡിയോ സ്റ്റേഷനുകൾ, കോർപ്പറേറ്റ് പങ്കാളികൾ, പ്രമുഖ സോഷ്യൽ മീഡിയ വ്യക്തിത്വങ്ങൾ എന്നിവരുമായി സഹകരിച്ചായിരിക്കും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.
3A ഗ്ലോബൽ ഇവന്റ്സിനെക്കുറിച്ച്
3A ഗ്ലോബൽ ഇവന്റ്സ്, 3A ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇവന്റ്സ് ആൻഡ് എന്റർടെയ്ൻമെന്റ് വിഭാഗമാണ്. ഗുണമേന്മയുള്ള വിനോദപരിപാടികൾക്കും സാംസ്കാരിക ആഘോഷങ്ങൾക്കും പ്രാധാന്യം നൽകി യുഎഇയിൽ സംഗീത, നൃത്ത പരിപാടികൾ, വിനോദസംരംഭങ്ങൾ എന്നിവ ഒരുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഗായകൻ മധു ബാലകൃഷ്ണൻ, അവതാരകനും, നടനുമായ മിഥുൻ രമേശ്, ത്രീ എ ഗ്ലോബൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർമാരായ അനൂപ് ബാലകൃഷ്ണ പിള്ള, ലേഖ അനൂപ്, ഇവന്റ് കോർഡിനേറ്റർ ശ്രീരാജ് കൈമൾ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
പരിപാടിയുടെ വിവരങ്ങൾ ചുരുക്കത്തിൽ.
- പരിപാടി: മധുരം – 30 Years of Musical Glory
- പങ്കെടുക്കുന്നവർ: ശ്രീ മധു ബാലകൃഷ്ണൻ, ശ്രീനാഥ്, അനുശ്രീ, ദിഷ, അനാമിക, ആവിർഭവ്
- തീയതി: 2026 ഡിസംബർ 19
- വേദി: ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയം, ഔദ് മേത്ത, ദുബായ്, യുഎഇ
- പരിപാടി ആരംഭിക്കുന്ന സമയം: വൈകുന്നേരം 7 മണി മുതൽ
- പ്രവേശനം: വൈകുന്നേരം 5:30.
- സംഘാടകർ: 3A ഗ്ലോബൽ ഇവന്റ്സ്
ശ്രീരാജ് കൈമൾ, ഇവന്റ് കോർഡിനേറ്റർ
ഫോൺ: +971 52 915 1312










