തടസ്സങ്ങൾ പരിഹരിക്കാൻ സിഎംഒ നേരിട്ട് ഇടപെടും; 19 നിയമങ്ങൾ ഭേദഗതി ചെയ്ത് ‘സരൾ കേരളം’ നടപ്പാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ
കൊച്ചി — പ്രാഥമിക അനുമതി ലഭിച്ച വ്യാവസായിക, നിക്ഷേപ പദ്ധതികളുടെ ദൈനംദിന പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡിജിറ്റൽ ഡാഷ്ബോർഡ് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കൊച്ചി താജ് വിവാന്തയിൽ നടന്ന പ്രോഫിറ്റ് ടസ്കർ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ദിവസവും പദ്ധതികളിലുണ്ടാകുന്ന മുന്നേറ്റം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് വിലയിരുത്താൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. നടപ്പാക്കലിന്റെ ഏതെങ്കിലും ഘട്ടത്തിൽ തടസ്സങ്ങളോ സാങ്കേതിക ബുദ്ധിമുട്ടുകളോ നേരിട്ടാൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് പരിഹാരം കാണും.
പഴയ സിംഗിൾ വിൻഡോ സംവിധാനങ്ങൾക്ക് പകരമായി 19 നിയമങ്ങൾ ഭേദഗതി ചെയ്ത് ‘സരൾ കേരളം’ എന്ന സമഗ്ര നിയമനിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവഴി ലഭ്യമാക്കുന്ന അനുമതി സമ്പൂർണ്ണ അന്തിമ അനുമതിയായിരിക്കും. വലിയ നിക്ഷേപങ്ങളുമായി എത്തുന്ന വ്യവസായികളെ സംസ്ഥാനത്തിന്റെ അതിഥികളായി പരിഗണിച്ച് വിമാനത്താവളത്തിൽ എത്തി സ്വീകരിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.
നവംബർ 18-ന് സർക്കാർ ആറു മാസം പൂർത്തിയാക്കുന്ന വേളയിൽ കുറഞ്ഞത് 10 പ്രധാന വികസന പദ്ധതികൾ പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്യും. കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ, കോഴിക്കോട്ട് പുതിയ ക്രൂയിസ് ടെർമിനൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആഗോള ഹോട്ടൽ ശൃംഖലകൾ സംസ്ഥാനത്തേക്ക് എത്തുന്നതിനൊപ്പം ഗൾഫ്, കൊളംബോ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് പുതിയ ക്രൂയിസ് കപ്പൽ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യവസായ പ്രമുഖർക്ക് മുഖ്യമന്ത്രി പ്രോഫിറ്റ് ടസ്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തു:
- ബിസിനസ്മാൻ ഓഫ് ദി ഇയർ: തോമസ് ജോർജ് മുത്തൂറ്റ് (ജോയിന്റ് മാനേജിംഗ് ഡയറക്ടർ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്)
- ഓൺട്രപ്രണർ ഓഫ് ദി ഇയർ: ഡോ. വിജു ജേക്കബ് (എക്സിക്യൂട്ടീവ് ചെയർമാൻ, സിന്തൈറ്റ് ഇൻഡസ്ട്രീസ്)
- എൻആർഐ ഓൺട്രപ്രണർ ഓഫ് ദി ഇയർ: ഡോ. സിദ്ദീഖ് അഹമ്മദ് (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ഇറാം ഹോൾഡിംഗ്സ്)
- മോസ്റ്റ് പ്രോമിസിംഗ് ഓൺട്രപ്രണർ: മാത്യു മുത്തൂറ്റ് (മാനേജിംഗ് ഡയറക്ടർ, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്)
- ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഇന്നൊവേഷൻ: ഡോ. ജെ. രാജ്മോഹൻ പിള്ള (ചെയർമാൻ, ബീറ്റാ ഗ്രൂപ്പ്)
- പയനിയർ ഇൻ ബിസിനസ് ഡൈവേഴ്സിഫിക്കേഷൻ: ഡോ. എ.വി. അനൂപ് (മാനേജിംഗ് ഡയറക്ടർ, എ.വി.എ ഗ്രൂപ്പ്)
- യംഗ് ഓൺട്രപ്രണർ ഓഫ് ദി ഇയർ: അൽത്താഫ് ജഹാംഗീർ (സിഇഒ & എക്സിക്യൂട്ടീവ് ഡയറക്ടർ, നെസ്റ്റ് ഗ്രൂപ്പ്)
- ഇൻഡസ്ട്രി ലീഡർഷിപ്പ് എക്സലൻസ് (ഓട്ടോമൊബൈൽ): സാബു ജോണി (മാനേജിംഗ് ഡയറക്ടർ, ഇവിഎം ഗ്രൂപ്പ്)
- ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ്: പി.ഇ. മത്തായി (സിഇഒ, മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്)
- എക്സലൻസ് ഇൻ ഹെൽത്ത് ആൻഡ് സോഷ്യൽ ആക്ടിവിറ്റീസ്: ഡോ. അരുൺ ഉമ്മൻ (ന്യൂറോസർജൻ, കേരള ന്യൂറോളജിക്കൽ സൊസൈറ്റി ഓണററി സെക്രട്ടറി)
- നെറ്റ്വർക്ക് ടൈറ്റൻ ഓഫ് ഇന്ത്യ: സുരേഷ് കുമാർ പി.പി. (ചെയർമാൻ, കേരള വിഷൻ)
- ഐക്കോണിക് അഗ്രി ഹെറിറ്റേജ് ആൻഡ് നേച്ചർ ടൂറിസം: എൻ.കെ. കുര്യൻ (സ്ഥാപകൻ, മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്ക്)
- എക്സലൻസ് ഇൻ ഇന്നൊവേറ്റീവ് ഫിനാൻഷ്യൽ സർവീസസ്: മനോജ് വി. രാമൻ (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, മാക്സ്വാല്യു ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെന്റ്സ്)
- എക്സലൻസ് ഇൻ മാച്ച് മേക്കിംഗ് സർവീസസ്: ജോൺസൺ സി. എബ്രഹാം (എക്സിക്യൂട്ടീവ് ഡയറക്ടർ, ചാവറ മാട്രിമോണി)
- എക്സലൻസ് ഇൻ അക്കാദമിക് ഇന്നൊവേഷൻ: ഡോ. എം.പി. ചന്ദ്രൻ (ചെയർമാൻ, ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റ്)
- എമർജിങ് എൻബിഎഫ്സി ബ്രാൻഡ്: ജോർജ് ജോൺ വാലത്ത് (ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, റിച്ച്മാക്സ് ഗ്രൂപ്പ്)
- മോസ്റ്റ് ട്രസ്റ്റഡ് ടെക്നോളജി ബ്രാൻഡ് ഓഫ് ദി ഇയർ: ജയകുമാർ മോഹനചന്ദ്രൻ (സിഇഒ & സഹസ്ഥാപകൻ, എഫ്9 ഇൻഫോടെക്)
- എക്സലൻസ് ഇൻ കാർബൺ-ന്യൂട്രൽ ഇനിഷ്യേറ്റീവ്സ്: അശോകൻ കെ.വി. (ചെയർമാൻ, കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)
- എക്സലൻസ് ഇൻ ടെക്നോളജി ഇന്നൊവേഷൻ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ: നവൽ ഡിറ്റോ (സ്ഥാപകൻ & സിഇഒ, കൊളീഗോ)
- എക്സലൻസ് ഇൻ ഐടി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ്: മനോജ് പി. ജോസഫ് (ഡയറക്ടർ, ന്യൂറൽ നെറ്റ്വർക്സ് പ്രൈവറ്റ് ലിമിറ്റഡ്)
- എക്സലൻസ് ഇൻ ഔട്ട്-ഓഫ്-ഹോം ഇന്നൊവേഷൻ: ഡാനി ആന്റണി (മാനേജിംഗ് ഡയറക്ടർ, സീറോ ഡിഗ്രി ഗ്രൂപ്പ്)
- എക്സലൻസ് ഇൻ ഫ്രോസൺ സ്നാക്സ് മാനുഫാക്ചറിംഗ്: സി.എം. മുജീബ് (ഡയറക്ടർ, ഹോം ക്രേവ്സ്)
- മോസ്റ്റ് പ്രോമിസിങ് എൻആർഐ ബിസിനസ്മാൻ: സഹദ് എ.കെ. (സംരംഭകൻ, അരീക്കോ ഗ്രൂപ്പ്)
പ്രോഫിറ്റ് ന്യൂസ് ഡയറക്ടർ അലൻ ജോൺ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രോഫിറ്റ് ന്യൂസ് ഡയറക്ടർമാരായ രാജശ്രീ വർമ്മ, കിരൺ ജെയിംസ്, ഐസിടിഇപി ചെയർമാൻ ഡോ. ടി. വിനയകുമാർ, ഡയറക്ടർ കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഐസിടിഇപി സെക്രട്ടറി ജനറൽ യു.എസ്. കുട്ടി കൃതജ്ഞത രേഖപ്പെടുത്തി.










