• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

by UAE വാർത്ത ലേഖകൻ
2 hours ago
in Dubai
Reading Time: 1 min read
22 0
ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
123
VIEWS
Share on WhatsappShare on Facebook

ജീവനക്കാരുടെ കാര്യക്ഷമതയും സ്ഥാപന നവീകരണവും മുൻനിർത്തി ജിസിസി ഗവൺമെന്റ് എച്ച്ആർ ആൻഡ് യൂത്ത് അവാർഡ്‌സ് 2026-ലാണ് അംഗീകാരം

ദുബായ്, യുഎഇ — ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച സർക്കാർ എച്ച്ആർ ടീമിനുള്ള പുരസ്‌കാരം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ദുബായ് സ്വന്തമാക്കി. ‘ജി.സി.സി ഗവൺമെന്റ് എച്ച്ആർ ആൻഡ് യൂത്ത് അവാർഡ്‌സ് 2026’ൽ പൊതുമേഖലാ-സർക്കാർ വിഭാഗത്തിലാണ് ഈ നേട്ടം.

ജീവനക്കാരുടെ തൊഴിൽപരമായ കാര്യക്ഷമത വികസിപ്പിക്കൽ, അനുയോജ്യമായ തൊഴിൽ വിന്യാസം, സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും ഫലപ്രദവുമാക്കൽ എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ ഘടനാപരമായ മാറ്റങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

‘ദി ഇക്കണോമിക് ടൈംസ് ഹ്യൂമൻ ക്യാപിറ്റൽ അവാർഡ്‌സ് മെന 2026’ൽ വകുപ്പിന്റെ ‘ഗവൺമെന്റ് വർക്ക്‌ഫോഴ്‌സ് ഇന്റലിജൻസ് സിസ്റ്റം’ പദ്ധതിക്ക് സ്വർണമെഡൽ ലഭിച്ചതിന് പിന്നാലെയാണ് പുതിയ അംഗീകാരം. ജീവനക്കാരുടെ നൈപുണ്യവികസനത്തിനൊപ്പം കൃത്യമായ വിവരവിശകലനം (ഡാറ്റാ അനലിറ്റിക്‌സ്) പ്രയോജനപ്പെടുത്തി ഭരണസംവിധാനം മെച്ചപ്പെടുത്താൻ നടത്തിയ ഇടപെടലുകൾക്കുള്ള സാക്ഷ്യപത്രമാണ് ഇരു പുരസ്‌കാരങ്ങളും.

ഓർഗനൈസേഷനൽ സ്ട്രക്‌ചേഴ്‌സ് ബ്രാഞ്ച് തയ്യാറാക്കിയ ‘ഓർഗനൈസേഷനൽ സ്ട്രക്‌ചർ മാനേജ്‌മെന്റ് ഗൈഡ് 2024’ അടിസ്ഥാനമാക്കിയാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കിയത്. മാറിവരുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി സ്ഥാപനഘടന ചിട്ടപ്പെടുത്താനും ജീവനക്കാരുടെ വിന്യാസം ശാസ്ത്രീയമായി ആസൂത്രണം ചെയ്യാനും ഈ മാർഗരേഖ സഹായകമായി. എച്ച്ആർ വകുപ്പിലെ വർക്ക്‌ഫോഴ്‌സ് പ്ലാനിങ് ആൻഡ് അനാലിസിസ് സെക്ഷനും ഓർഗനൈസേഷനൽ സ്ട്രക്‌ചേഴ്‌സ് ബ്രാഞ്ചും സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ജീവനക്കാരിലെ നിക്ഷേപമാണ് സ്ഥാപനമികവിന് അടിത്തറയെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് എച്ച്ആർ, ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ ഔവൈം വ്യക്തമാക്കി. സ്വദേശി-വിദേശി വ്യത്യാസമില്ലാതെ ജീവനക്കാരുടെ തൊഴിൽനൈപുണ്യം ഉയർത്താനും ഭാവി വെല്ലുവിളികൾ നേരിടാൻ സജ്ജമാക്കാനുമാണ് മുൻഗണന നൽകുന്നത്. ആസൂത്രണത്തിലും ഭരണനിർവഹണത്തിലും കൊണ്ടുവന്ന ആധുനിക മാറ്റങ്ങളുടെ ഫലപ്രാപ്തിയാണ് പുരസ്‌കാരമെന്നും ഇത് ദുബായ് സർക്കാരിന്റെ ആഗോള മത്സരക്ഷമതയും നേതൃസ്ഥാനവും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിലയിരുത്തി.

Tags: DUBAIGCCGDRFA DubaiHR AwardsPublic SectorUAE Government

RelatedPosts

uae-flag-garden-dubai-umm-suqeim-beach
UAE

ദുബായിൽ യുഎഇ ഫ്ലാഗ് ഗാർഡൻ ഒരുങ്ങി; ജനുവരി 10 വരെ സന്ദർശിക്കാം

യു.എ.ഇ. അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വൈസ് ചെയർമാൻ
Business

‘ഈ നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്’- വിവാദ യൂട്യൂബറെക്കുറിച്ചുള്ള ചോദ്യത്തിന് യൂസഫലിയുടെ മറുപടി

Dubai RTA opens the six-lane Al Khaleej Street Tunnel linking Infinity Bridge to Deira, handling 12,000 vehicles per hour under the Shindagha Corridor plan.
Travel

ദുബായിൽ അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപ്പാത തുറന്നു; മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം

Rewaq Ousha and NEBOSH roll out Phase 2 of the free workplace health, safety, and mental well-being initiative to train over 5,000 UAE workers.
Business

യുഎഇയിലെ തൊഴിലിട സുരക്ഷയും മാനസികാരോഗ്യവും: സൗജന്യ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Dubai Municipality opens vendor registration for Souq Al Freej Season 5, featuring 50 stalls across three community parks starting December 11.
Business

ദുബായിൽഇനി ശൈത്യകാല വിപണി സൂഖ് അൽ ഫ്രീജിന്റെ അഞ്ചാം സീസൺ; രജിസ്ട്രേഷൻ ആരംഭിച്ചു

Twelve-year-old Ameya Kallazhi will launch her debut mystery novel, Beyond the Letter of Cryptic Fate, at the Sharjah International Book Fair on Nov 14.
Books & Literature

പന്ത്രണ്ടാം വയസ്സിൽ നോവലുമായി അമേയ കല്ലഴിയുടെ സാഹിത്യപ്രവേശം; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം

‘One Time, One Life’, the English-language biography of Sheikh Abubakr Ahmad, the Grand Mufti of India, published by Magic Moon Publishers was released at the 45th Sharjah International Book Fair.
Books & Literature

‘വൺ ടൈം, വൺ ലൈഫ്’: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

UAE Tolerance Minister Sheikh Nahyan inaugurates 'Unity of Lights' during grand Diwali celebrations at Abu Dhabi's BAPS Hindu Mandir with global diplomats.
Abu Dhabi

അബുദാബി ബാപ്സ് മന്ദിറിൽ ദീപാവലി; ‘യൂണിറ്റി ഓഫ് ലൈറ്റ്സ്’ ഉദ്ഘാടനം ചെയ്ത് ശൈഖ് നഹ്യാൻ

International Booker winner Daisy Rockwell addresses translation, South Asian pluralism, and English dominance at the 45th Sharjah International Book Fair.
Books & Literature

വിവർത്തനം കേവല പദാനുപദ മൊഴിമാറ്റമല്ല, പുനരാവിഷ്കാരമാണ്: ഡെയ്‌സി റോക്ക്‌വെൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.