• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, November 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ദുബായ് ജിഡിആർഎഫ്‌എയ്ക്ക് നാല് രാജ്യാന്തര അംഗത്വങ്ങൾ; അമെക്കിൽ പൂർണ അംഗത്വം നേടുന്ന ആദ്യ യുഎഇ സർക്കാർ സ്ഥാപനം

by UAE വാർത്ത ലേഖകൻ
26 minutes ago
in UAE
Reading Time: 1 min read
22 0
Dubai GDRFA earns four global communications memberships, becoming the first UAE government entity to gain full AMEC membership to boost service clarity.
121
VIEWS
Share on WhatsappShare on Facebook

പൊതുജനങ്ങൾക്ക് സേവനവിവരങ്ങൾ കൂടുതൽ വ്യക്തമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ നേട്ടം.

ദുബായ്, യുഎഇ — പൊതുജനങ്ങൾക്ക് സേവനവിവരങ്ങൾ കൂടുതൽ വ്യക്തമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജിഡിആർഎഫ്‌എ) മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം നാല് രാജ്യാന്തര പ്രൊഫഷണൽ അംഗത്വങ്ങൾ കരസ്ഥമാക്കി. ആശയവിനിമയത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്ന ഇന്റർനാഷനൽ അസോസിയേഷൻ ഫോർ മെഷർമെന്റ് ആൻഡ് ഇവാല്യുവേഷൻ ഓഫ് കമ്മ്യൂണിക്കേഷനിൽ (AMEC) പൂർണ അംഗത്വം നേടുന്ന യുഎഇയിലെ ആദ്യ സർക്കാർ സ്ഥാപനമായി ഇതോടെ ദുബായ് ജിഡിആർഎഫ്‌എ മാറി.

ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് റിലേഷൻസ് (CIPR), പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ (PRCA), ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്കറ്റിങ് (CIM) എന്നിവയാണ് അംഗത്വം ലഭിച്ച മറ്റ് മൂന്ന് രാജ്യാന്തര സംഘടനകൾ. പൊതുസമ്പർക്ക രംഗത്തെ തൊഴിൽപരവും ധാർമികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സ്ഥാപനത്തിന്റെ പൊതുപ്രതിച്ഛായ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ഈ രാജ്യാന്തര വൈദഗ്ധ്യം സഹായകമാകും.

ആശയവിനിമയ പ്രവർത്തനങ്ങൾ നിശ്ചിത ലക്ഷ്യം കൈവരിക്കുന്നുണ്ടോ എന്ന് കൃത്യമായി വിലയിരുത്താനുള്ള ആധുനിക രീതികൾ അമെക് അംഗത്വത്തിലൂടെ ജിഡിആർഎഫ്‌എയ്ക്ക് ലഭ്യമാകും. രാജ്യാന്തര വിദഗ്ധരുമായി അനുഭവങ്ങൾ പങ്കുവെക്കുന്നതിനും സ്വദേശി ജീവനക്കാരുടെ പ്രൊഫഷണൽ മികവ് ഉയർത്തുന്നതിനും ഈ നാല് അംഗത്വങ്ങളും അവസരമൊരുക്കും.

സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിന് മുൻപ്, ലഭ്യമായ സേവനങ്ങളെക്കുറിച്ചും അവയുടെ നിബന്ധനകളെക്കുറിച്ചും അന്വേഷിക്കുന്ന ഘട്ടത്തിൽത്തന്നെ ഉപഭോക്താവിന്റെ അനുഭവം ആരംഭിക്കുന്നുവെന്ന് ജിഡിആർഎഫ്‌എ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽസമദ് ഹുസൈൻ സുലൈമാൻ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നത് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത് എളുപ്പമാക്കുകയും സ്ഥാപനത്തിലുള്ള പൊതുജനവിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും അനുയോജ്യമായ സേവനം തിരഞ്ഞെടുക്കാനും അപേക്ഷാ നടപടികൾ മനസ്സിലാക്കാനും ജനങ്ങളെ സഹായിക്കുന്ന ഉള്ളടക്കം തയ്യാറാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ ഡോ. നജ്‌ല ഒമർ അൽ ദൂഖി പറഞ്ഞു. വിവരങ്ങൾ എത്ര പേരിലേക്ക് എത്തുന്നു എന്നതിനൊപ്പം അവ ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെടുന്നുണ്ടെന്നും ഏതൊക്കെ മേഖലകളിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നതെന്നും പരിശോധിക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങളോട് എത്രത്തോളം ഫലപ്രദമായി പ്രതികരിക്കുന്നു എന്നതും വിലയിരുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.

വിവിധ ഭാഷാ, സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ വിവരങ്ങൾ തയ്യാറാക്കാനും അവർക്ക് സൗകര്യപ്രദമായ മാധ്യമങ്ങളിലൂടെ അവ എത്തിക്കാനുമാണ് ജിഡിആർഎഫ്‌എ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾ പതിവായി ഉന്നയിക്കുന്ന ചോദ്യങ്ങൾ വിശകലനം ചെയ്ത് സേവനവിവരങ്ങളും മാർഗനിർദേശങ്ങളും കൂടുതൽ മെച്ചപ്പെടുത്താനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Tags: AMECDubai GDRFADubai NewsGovernment CommunicationsPublic RelationsResidency ServicesUAE Government

RelatedPosts

Pace Group MD P.A. Salman Ibrahim will receive the Jamal Sahib Memorial Education Award in Wayanad on Nov 21, alongside WMO's dowry-free mass wedding.
Education

WMO സ്ത്രീധനരഹിത വിവാഹം നവംബര്‍ 21ന്; ജമാല്‍ സാഹിബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പി. എ സല്‍മാന്‍ ഇബ്രാഹിമിന്

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം
UAE

യുവജന ശാക്തീകരണം: ദുബായ് മുനിസിപ്പാലിറ്റിക്ക് വീണ്ടും ജിസിസി പുരസ്കാരം

Dubai's GDRFA becomes the first residency and foreign affairs authority globally to earn a 7-star Future Shaping Maturity rating from the Global Innovation Institute.
UAE

ഭാവി സജ്ജതയിൽ സെവൻ സ്റ്റാർ; ലോകത്ത് ആദ്യ നേട്ടവുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്
Dubai

ഗൾഫിലെ മികച്ച സർക്കാർ എച്ച്ആർ ടീം പുരസ്‌കാരം ജിഡിആർഎഫ്എ ദുബായിക്ക്

UAE forecasters warn of heavy rain waves in early November, while the NCM monitors a strong El Niño event running through early 2027.
Weather

നവംബർ ആദ്യവാരം യുഎഇയിൽ ശക്തമായ മഴയ്ക്ക് സാധ്യത

UAE Food Bank and ADNH Catering sign an agreement to redirect surplus meals safely to charities and target a 20% annual reduction in food waste.
Business

ഭക്ഷ്യ പാഴാക്കൽ 20 ശതമാനം കുറയ്ക്കാൻ യുഎഇ ഫുഡ് ബാങ്കും എഡിഎൻഎച്ച് കാറ്ററിംഗും കൈകോർക്കുന്നു

M.K. Muneer launched the brochure for ‘Alwatan’, a four-language musical album by expat artists for Eid Al Etihad celebrations, at Expo Centre Sharjah.
Entertainment

‘അൽവത്തൻ’ മ്യൂസിക്കൽ ആൽബത്തിന്റെ ബ്രോഷർ ഷാർജയിൽ പ്രകാശനം ചെയ്തു

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

Mehfil International Dubai hosts Mehfil Mere Sanam Season 5 on Nov 21 at KMCC Hall, featuring Malayalam literary awards, Mohiniyattam, and live music.
Entertainment

മെഹ്ഫിൽ മെരെ സനം – സീസൺ 5′ നവംബർ 21-ന് ദുബായിൽ

The Big Bad Wolf Book Sale returns to Emirates Hall, Ajman from Nov 24 to Dec 1, 2026, offering 500,000+ books, free entry, and discounts up to 90%.
Books & Literature

അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ അജ്മാനിലേക്ക് തിരിച്ചെത്തുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.