• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; ബഹുമതി ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

by UAE വാർത്ത ലേഖകൻ
25 minutes ago
in Health
Reading Time: 1 min read
22 0
Burjeel Hospital Abu Dhabi won first place in the Talent Empowerment Pioneers category at the 4th Emirates Labour Market Award in Abu Dhabi.
121
VIEWS
Share on WhatsappShare on Facebook

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ ബഹുമതിയായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബുർജീൽ. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സംഘടിപ്പിച്ച നാലാമത് പുരസ്കാര ചടങ്ങിൽ ‘ടാലന്റ് എംപവർമെന്റ് പയനിയേഴ്സ്’ വിഭാഗത്തിലാണ് ബുർജീൽ ഹോൾഡിങ്സിന് കീഴിലുള്ള ബുർജീൽ ഹോസ്പിറ്റൽ അബുദാബി ഈ ഉന്നത നേട്ടം സ്വന്തമാക്കിയത്. ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, പ്രസിഡൻഷ്യൽ കോർട്ട് ഡെവലപ്‌മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്. നവീകരണം, ഡിജിറ്റൽ ഭാവി, ജീവനക്കാരുടെ ക്ഷേമം, പ്രതിഭകളുടെ വികസനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയ ഇത്തവണത്തെ അവാർഡിനായി രാജ്യത്തുടനീളമുള്ള കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നുമായി 33,000-ത്തിലധികം അപേക്ഷകളാണ് ലഭിച്ചിരുന്നത്.

പതിനാലായിരത്തിലധികം ജീവനക്കാരുള്ള ബുർജീൽ ഹോൾഡിങ്‌സ് മികച്ച ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുന്നതിനായി നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. ഭാവിയിലേക്ക് സജ്ജരായ ആരോഗ്യപ്രവർത്തകരെ വളർത്തിയെടുക്കുന്നതിനും ചികിത്സാ മികവ് വർദ്ധിപ്പിക്കുന്നതിനും ഊന്നൽ നൽകുന്ന ബുർജീൽ 2.0യുടെ ലക്ഷ്യങ്ങളെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. യുഎഇയുടെ തൊഴിൽ വിപണി കൂടുതൽ നൈപുണ്യമുള്ളതും മത്സരക്ഷമവുമാക്കാനുള്ള കാഴ്ചപ്പാടുകൾക്ക് കരുത്തുപകരുന്നതാണ് ഈ പ്രവർത്തനങ്ങൾ.

മനുഷ്യവിഭവശേഷിയിൽ നിക്ഷേപം നടത്താനും രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകാനും സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ് യുഎഇ ഒരുക്കിയിട്ടുള്ളതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഭാവിയിലേക്ക് സജ്ജരായ ആരോഗ്യ പ്രവർത്തകരെ വാർത്തെടുക്കാനുള്ള പ്രതിബദ്ധത കൂടുതൽ ദൃഢമാക്കുന്നതാണ് ഈ അംഗീകാരം.

ക്ലിനിക്കൽ, നഴ്സിങ്, അലൈഡ് ഹെൽത്ത്, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് വിഭാഗങ്ങളിലെ ജീവനക്കാർക്ക് തുടർച്ചയായ പരിശീലനവും പ്രൊഫഷണൽ വികസനവും ഉറപ്പാക്കുന്ന പദ്ധതികളാണ് ബുർജീൽ നടപ്പിലാക്കുന്നത്. എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ബുർജീൽ ഹോൾഡിങ്സ് നേടുന്ന തുടർച്ചയായ വിജയം കൂടിയാണിത്. 2024-ൽ ഹെൽത്ത് ആൻഡ് സോഷ്യൽ വർക്ക് വിഭാഗത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ ഒന്നാം സ്ഥാനവും ബുർജീൽ ഹോസ്പിറ്റൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ വർഷം ഹെൽത്ത്കെയർ കമ്പനി ഉപവിഭാഗത്തിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ അബുദാബി നേടിയ അംഗീകാരമുൾപ്പെടെ രണ്ട് പുരസ്കാരങ്ങളാണ് ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നത്.

Tags: Abu DhabiBurjeel HoldingsBurjeel HospitalDr Shamsheer VayalilEmirates Labour Market AwardMoHREUAE healthcare

RelatedPosts

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

Ahead of World Kindness Day, Abu Dhabi's Emirates Park Zoo & Resort highlights daily animal welfare across 220 species, AI monitoring, and inclusive tours.
Lifestyle

ലോക ദയാദിനത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് എമിറേറ്റ്സ് പാർക്ക് സൂ ആൻഡ് റിസോർട്ട്

Dubai Municipality signed seven strategic agreements at the 20th Dubai International Food Safety Conference to boost AI monitoring, research, and supply chains.
Tech

ഭക്ഷ്യസുരക്ഷയും സാങ്കേതികവിദ്യയും ശക്തിപ്പെടുത്താൻ ഏഴ് കരാറുകളുമായി ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality launches the 10-chapter Dubai Atlas to document the emirate's urban transformation and advance digital twin planning on World GIS Day.
Tech

ദുബായിയുടെ വളർച്ചയും ഭാവി വികസനവും അടയാളപ്പെടുത്തി ‘ദുബായ് അറ്റ്‌ലസ്’ പുറത്തിറക്കി

Ayyappa Seva Samithi UAE celebrates its 25th Ayyappa Pooja Mahotsavam on Nov 21-22 at Indian Association Hall, Ajman, led by P.N. Mahesh Namboothiri.
Community

കാൽനൂറ്റാണ്ട് പിന്നിട്ട് അയ്യപ്പ സേവാ സമിതി യു.എ.ഇ; 25-ാമത് അയ്യപ്പപൂജാ മഹോത്സവം നവംബർ 21, 22 തീയതികളിൽ അജ്മാനിൽ

International Men’s Day 2026 marks its 28th observance under the theme 'The Future is Everyone' as ICMB launches its first global report on 12 disparities.
Lifestyle

‘ഭാവി എല്ലാവരുടേതുമാണ്’ എന്ന പ്രമേയത്തിൽ 2026-ലെ അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.