അൽ മഫ്രഖ് വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ അബുദാബി പൊലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം തുടരുന്നു.
അബുദാബി, യുഎഇ — അബുദാബിയിലെ അൽ മഫ്രഖ് വ്യവസായ മേഖലയിലുള്ള വെയർഹൗസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വൻ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ ഉടൻ തന്നെ അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു.
സമൂഹമാധ്യമമായ എക്സിലൂടെയാണ് അബുദാബി പൊലീസ് തീപിടിത്തം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് നിർദേശിച്ചു.
അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ തീപിടിത്തത്തിന്റെ കാരണം എന്താണെന്നോ ഉള്ള വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.










