യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ദിനാഘോഷങ്ങളോടനുബന്ധിച്ച് അമൽ അൽ വതൻ വോളണ്ടിയറിംഗ് ടീമാണ് അൽ ജദ്ദാഫിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ദുബൈ, യുഎഇ — യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി അമൽ അൽ വതൻ വോളണ്ടിയറിംഗ് ടീം ദുബൈയിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 2026 ഡിസംബർ 3 വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ദുബൈ അൽ ജദ്ദാഫിലുള്ള ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് നടക്കുക.
‘രക്തം ദാനം ചെയ്യൂ, പ്രതീക്ഷ നൽകൂ, ജീവൻ രക്ഷിക്കൂ’ (Give Blood. Give Hope. Save Lives) എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, അർഹരായവരെ സന്നദ്ധ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുക, യുഎഇയിലെ ആരോഗ്യമേഖലയ്ക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കാരുണ്യം, സഹാനുഭൂതി, ഐക്യം, സാമൂഹിക പ്രതിബദ്ധത എന്നീ യുഎഇയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സംഘാടകർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
“രക്തദാനം മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മഹത്തായ മാതൃകകളിലൊന്നാണ്. ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുന്ന ഈ വേളയിൽ, രക്തദാനത്തിന് അർഹരായ എല്ലാവരും ഈ സംരംഭത്തിന്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ ചെറിയൊരു പ്രവർത്തനം മറ്റൊരാൾക്ക് പുതിയൊരു ജീവിതം നൽകാൻ സഹായിച്ചേക്കാം,” അമൽ അൽ വതൻ വോളണ്ടിയറിംഗ് ടീം പ്രതിനിധി അബ്ദുൽ സമദ് കരിമ്പിൽ പറഞ്ഞു.
ക്യാമ്പയിനിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് https://chat.whatsapp.com/DlfsQFnigF0ErvR0djsLw2?s=cl&p=i&iam=2 എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ബ്ലഡ് ഡൊണേഷൻ സെന്ററിലേക്കുള്ള ഗൂഗിൾ മാപ്പ് ലൊക്കേഷൻ https://maps.google.com/?q=25.214369,55.315212 എന്ന ലിങ്കിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി അബ്ദുൽ ജലീൽ (050 655 0638), യാസ്മിൻ ഷമീർ (050 843 7229), ആർ.എം. റയീസ് (056 409 1520), മുർഷിദ് (055 782 5485) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.










