• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് UPI ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പ്രത്യേക ഇളവുകളുമായി ലുലു

by UAE വാർത്ത ലേഖകൻ
6 hours ago
in Business
Reading Time: 1 min read
22 0
Lulu Retail and NPCI International launch a UAE-wide campaign offering Indian visitors a 10% instant discount on UPI payments with no minimum spend.
122
VIEWS
Share on WhatsappShare on Facebook

UPIയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനുമായാണ് ക്യാമ്പയിൻ

ദുബായ്: യുഎഇയിലെ ലുലു സ്റ്റോറുകളിൽ UPI വഴി പണമടയ്ക്കുന്ന ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് 10 ശതമാനം തൽക്ഷണ ഇളവ് ലഭിക്കുന്ന പ്രത്യേക ക്യാമ്പയിന് ലുലു സ്റ്റോറുകളിൽ തുടക്കമായി.എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡുമായി (NIPL) സഹകരിച്ചാണ് പദ്ധതി..

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ UPIയുടെ അന്താരാഷ്ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെത്തുന്ന ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ഒരുക്കുന്നതിനുമാണ് ഈ പദ്ധതി. ഇന്ത്യയിൽ പതിവായി ഉപയോഗിക്കുന്ന UPI ആപ്പുകൾ വഴി യുഎഇയിലും പണമടച്ച് ഇളവ് നേടാൻ ഇതിലൂടെ സാധിക്കും.

നവംബർ 23ന് ദുബായ് സിലിക്കൺ ഒയാസിസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്ലോബൽ ഡയറക്ടർ സലിം എം.എ യുടെ സാന്നിദ്ധ്യത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാഡി വിഷ്ണു വർധൻ റെഡ്ഡി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

UPIയുടെ ഉപയോഗം യുഎഇയിൽ കൂടുതൽ വ്യാപകമാക്കുന്നതിനും ഇന്ത്യൻ സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങിനും ലുലുവിൻ്റെ ക്യാമ്പയിൽ കരുത്തേകുമെന്ന്
ഡോ. വിഷ്ണു വർധൻ റെഡ്ഡി പറഞ്ഞു. റീട്ടെയിൽ ഷോപ്പിങ്ങിന് നൽകുന്ന 10 ശതമാനം ഇളവ് ഇന്ത്യൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാർക്ക് നാട്ടിൽ ഉപയോഗിക്കുന്ന അതേ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് യുഎഇയിലെ ലുലുവിലും ഷോപ്പിങ് നടത്താനും തൽക്ഷണം ഇളവ് നേടാനും ഈ ക്യാമ്പയിനിലൂടെ സാധിക്കും.ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവവും ഉറപ്പാക്കാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ക്യാമ്പയിനെന്ന് സലിം എം.എ. പറഞ്ഞു. ഇന്ത്യൻ സമൂഹവുമായി ലുലുവിനുള്ള ദീർഘകാല ബന്ധവും യുഎഇയുടെ ടൂറിസം മേഖലയിലെ ഇന്ത്യൻ സന്ദർശകരുടെ പങ്കാളിത്വവും പ്രത്യേകം എടുത്തുകാണേണ്ടതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

PhonePe, Google Pay ഉൾപ്പെടെയുള്ള അംഗീകൃത UPI ആപ്പുകൾ ഉപയോഗിച്ച് ക്യാമ്പയിനിന്റെ ആനുകൂല്യം നേടാം. പണമടയ്ക്കുന്ന സമയത്ത് തന്നെ 10 ശതമാനം ഇളവ് ലഭിക്കും. കുറഞ്ഞ വാങ്ങൽ തുകയെന്ന നിബന്ധനയില്ല. യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.

Tags: Digital PaymentsDUBAIIndian TouristsLULU RETAILNPCI InternationalRetail PromotionsUAEUPI

RelatedPosts

The UAE’s ‘Stories of Our Determination’ short film contest concluded at Roxy Cinemas, Dubai Hills Mall, screening 55 films and honouring 11 winners.
Dubai

യുഎഇയുടെ ‘സ്റ്റോറീസ് ഓഫ് അവർ ഡിറ്റർമിനേഷൻ’ ഹ്രസ്വചിത്ര മത്സരം സമാപിച്ചു; 55 ചിത്രങ്ങൾ പ്രദർശിപ്പിച്ചു, 11 വിജയികൾക്ക് പുരസ്‌കാരം

The UAE and Senegal will co-host the 2026 UN Water Conference in Abu Dhabi from Dec 8–10. Sheikh Abdullah bin Zayed calls for global action on water security.
Environment

2026 യുഎൻ ജലസമ്മേളനം ഡിസംബർ 8 മുതൽ അബുദാബിയിൽ; ലോകരാജ്യങ്ങളെ ക്ഷണിച്ച് യുഎഇ

UAE Ministry of Education and AI Office launch a parent guide on responsible AI use, child development, and school AI learning.
Education

വിദ്യാഭ്യാസത്തിൽ എഐ ഉപയോഗം: രക്ഷിതാക്കൾക്കായി മാർഗനിർദേശവുമായി യുഎഇ

Dubai carrier flydubai will restart direct flights between Dubai (DXB) and Tel Aviv (TLV) on December 3, 2026, after receiving regulatory approvals.
Business

ദുബായ്–ടെൽ അവീവ് നേരിട്ടുള്ള വിമാന സർവീസുകൾ ഡിസംബർ 3 മുതൽ പുനരാരംഭിക്കാൻ ഫ്ലൈദുബായ്

Model Service Society (MSS) wins the Dubai CDA Ithraa Excellence Award and AED 300,000, ranking first among 146 licensed non-profit organizations.
Community

ദുബായ് സിഡിഎ ‘ഇത്‌റാ എക്‌സലൻസ് അവാർഡ്’ മോഡൽ സർവീസ് സൊസൈറ്റിക്ക്

GDRFA Dubai processed 1,972 yacht arrivals and departures via Mobile Marina and issued 5,693 crew multiple-entry visas, data at Dubai Boat Show reveals.
Travel

നങ്കൂരമിടുന്നിടത്തുതന്നെ ഇമിഗ്രേഷൻ; ദുബായിൽ ‘മൊബൈൽ മറീന’ വഴി 1,972 യാച്ച് യാത്രകൾ

Remitly Keralotsavam 2026 takes place Dec 2–3 at Amity School Ground, Al Qusais, Dubai, marking UAE's 55th National Day with KK Shailaja, Nikhila Vimal & concerts.
Community

കേരളോത്സവം 2026 ഡിസംബർ 2, 3 തീയതികളിൽ ദുബായിൽ

WWE Superstar Bronson Reed (Jermaine Haley) has died at 38 due to medical complications, weeks after sustaining serious injuries at Crown Jewel in Riyadh.
Sports

ഡബ്ല്യുഡബ്ല്യുഇ താരം ബ്രോൺസൺ റീഡ് അന്തരിച്ചു

Dubai Metro and Tram operator Keolis MHI celebrated Planet Day on November 26 with an employee community gardening drive to advance sustainability goals.
Environment

പരിസ്ഥിതി അവബോധം ശക്തമാക്കി കിയോലിസ് എം.എച്ച്.ഐ; പ്ലാനറ്റ് ഡേയുടെ ഭാഗമായി കമ്മ്യൂണിറ്റി ഗാർഡനിംഗ് സംഘടിപ്പിച്ചു

UKMTO reports armed individuals boarded and took control of a cargo ship 64 nautical miles south-west of Balhaf, Yemen, on November 28 as probes begin.
GCC

യെമൻ തീരത്ത് ചരക്കുകപ്പൽ റാഞ്ചി; നിയന്ത്രണം ഏറ്റെടുത്ത് ആയുധധാരികൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.