ദുബായ് :തിരുവനന്തപുരം മുതൽ കാസർക്കോട് വരെ 583 കിലോ മീറ്റർ നീളത്തിൽ അതിവേഗത റയിൽ പാളം നിർമ്മിക്കലിന് സർക്കാർ തീരുമാനി സർക്കാരിനെ അഭിനന്ദിച്ച് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ വി ഷംസുദ്ധീൻ മുഖ്യമന്ത്രിക്ക് കത്തെഴുതി .വർഷങ്ങൾക്ക് മുമ്പു കൊങ്കൻ റായിൽവെ നിർമിച്ചത് കൊങ്കൻ റായിൽവെ കോർപറേഷന്റെ നേതൃത്വത്തിൽ ആയിരുന്നു.അതിനു നേതൃത്തം നൽകിയത് ഇ ശ്രീധരൻ ആയിരുന്നു. അതിനു വേണ്ട മൂലധനം സമാഹരിച്ചത് കൊങ്കൻ റായിൽവെ ബോണ്ട് വഴി ആയിരുന്നു. പ്രസ്തുത മൂലധന സമാഹാരണത്തിൽ പ്രവാസികൾ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു. കേരള സർക്കാരും കേന്ദ്ര സർക്കാരും 20% വീതവും മൂലധനം എടുക്കുമെന്നും ബാക്കി വരുന്ന 60% വിദേശ കടവു മായാണ് മൂലധന സമാഹാരണം നടത്തിയതും.ഇത്രയും വലിയ വിദേശ കടം എടുക്കുന്നതിലുള്ള അപകടം, ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു കൊണ്ടിരിക്കുന്നതാകുന്നു. മുൻകാലങ്ങളിൽ എടുത്ത വിദേശ കടങ്ങൾ അടച്ചുതീർക്കുവാൻ സാധിക്കാത്ത അവസ്ഥയിൽ അത്തരം കടം എടുത്ത പലസംസ്ഥാനങ്ങളും ബുദ്ധിമുട്ടലായിരുന്നു . പ്രവാസികൾ പ്രതി വർഷം രണ്ട് ലക്ഷം കോടി രൂപ കേരളത്തിലേക്ക് അയക്കുന്നുണ്ട് എന്ന് താങ്കളുടെ ദുബായ് സനർശന വേളയിൽ താങ്കൾ നടത്തിയ പ്രസംഗ വേളയിൽ പ്രഖ്യാപിച്ചിരുന്നു. പ്രവാസി മലയാളികൾ കേരളത്തിലേക്ക് അയക്കുന്ന പണം പ്രതുൾപാദാനകരമായ വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിനു ഒരൂ ശ്രമവും ഇന്നുവരെ ഉണ്ടായിട്ടില്ല.
കൊങ്കൻ റായിൽവെ കോർപറേഷൻ ചെയ്തത് പോലെ കേരള അതിവേഗത റായിലിനു വേണ്ട മൂലധനതിന്റെ 30% എങ്കിലും പ്രവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും ബോണ്ട് ആയി
സമാഹരിക്കണം എന്നതാകുന്നു പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റിനു വേണ്ടി ഞാൻ സവിനയം നിർദേശിക്കുന്നത്.ഈ സംരംഭം വിജയിച്ചാൽ നിരവധി വികസന സംരംഭങ്ങൾ ഇതേ സംവിധാനത്തിൽ കേരളത്തിൽ നടത്തുവാൻ സാധിക്കുമെന്നുംബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ വി ഷംസുദ്ധീൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു









































