അജ്മാൻ: ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെ അജ്മാനിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. 13ന് വൈകിട്ട് 5 മുതൽ രാത്രി 10 വരെ ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിങ് പരിസരത്താണ് രക്തദാന ക്യാംപ് നടക്കുക. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ 0555786514, 0557074634 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.










