തിരുവനന്തപുരം: കേരള പൊലീസിലെ സർവീസിലുള്ളതും വിരമിച്ചവരുമായ ഒമ്പത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
2023ലെ സെലക്ട് പട്ടികയിൽ ഉൾപ്പെട്ട എ. നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്) ഐ.പി.എസ് ലഭിച്ചു. 2024ലെ സെലക്ട് പട്ടികയിൽ ഉൾപ്പെട്ട എൻ. രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്), ജി. സാബു (എസ്.പി, എസ്.എസ്.ബി കോഴിക്കോട് റേഞ്ച്), പി. വിക്രമൻ (വിജിലൻസ് ഓഫീസർ, എക്‌സൈസ്) എന്നിവർക്കും ഐ.പി.എസ് അനുവദിച്ചു.
ഇതിനൊപ്പം സർവീസിൽ നിന്ന് വിരമിച്ച സി.എസ്. ഷാഹുൽ ഹമീദ്, ബി. കൃഷ്ണകുമാർ, പ്രജീഷ് തോറ്റത്തിൽ, ഇ.എൻ. സുരേഷ്, എ.യു. സുനിൽ കുമാർ എന്നിവർക്കും ഐ.പി.എസ് ബഹുമതി ലഭിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം, സെലക്ട് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കാണ് ഐ.പി.എസ് പദവി അനുവദിച്ചിരിക്കുന്നത്.









































