ദുബൈ: ഗസ്സയുടെ പുനർനിർമാണത്തിനായി 120 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇ. അമേരിക്കയിൽ ചേർന്ന ‘ബോർഡ് ഓഫ് പീസ്’ന്റെ ആദ്യ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് പ്രഖ്യാപനം നടത്തിയത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.



പ്രാദേശിക സമാധാന പ്രക്രിയ സജീവമാക്കുക, ഗസ്സയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, ദീർഘകാല സ്ഥിരത ഉറപ്പാക്കുന്ന സമീപനങ്ങൾ വികസിപ്പിക്കുക എന്നിവയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. റമദാനിന്റെ ആരംഭം സമാധാനത്തിനും സഹവർത്തിത്വത്തിനും പരസ്പര പുരോഗതിക്കുമുള്ള വഴിയാകട്ടെയെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.
ഒക്ടോബർ 7ന് ശേഷമുള്ള യുദ്ധ സാഹചര്യത്തിൽ ഗസ്സയിലെ ജനങ്ങൾക്ക് യു.എ.ഇ ഇതിനകം ഏകദേശം 300 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി പ്രഖ്യാപിച്ച 120 കോടി ഡോളർ ‘ബോർഡ് ഓഫ് പീസ്’ വഴി പുനർനിർമാണവും മനുഷ്യാവകാശ സഹായ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി വിനിയോഗിക്കും.
യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയും യു.എസിലെ യു.എ.ഇ അംബാസഡർ യൂസഫ് അൽ ഉതൈബയും പങ്കെടുത്തു.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.










































