• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, October 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in Community
Reading Time: 1 min read
24 1
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.
137
VIEWS
Share on WhatsappShare on Facebook

ആദ്യത്തെ കോസ്മോസ് ഓറിയന്റേഷൻ പ്രോഗ്രാമിൽ 400 ലധികം സന്നദ്ധപ്രവർത്തകർ, കാൻസർ അതിജീവിച്ചവർ, പരിചരണം നൽകുന്നവർ, ആരോഗ്യപരിപാലന വിദഗ്ധർ എന്നിവർ പങ്കെടുത്തു. കാൻസറിനെ അതിജീവിച്ച 12 പേർ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും കഥകൾ പങ്കിട്ടു.

ദുബായ്, യുഎഇ, ജൂലൈ 23,2026: കാൻസറിനെ അതിജീവിച്ച ആറ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ട് പേർ ദുബായിൽ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും കഥകൾ പങ്കിടാൻ ഒത്തുചേർന്നു, ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിലെ കമ്മ്യൂണിറ്റി അധിഷ്ഠിത കാൻസർ പിന്തുണാ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്റ്റേജ് 0 മുതൽ സ്റ്റേജ് 4 വരെയുള്ള കാൻസർ യാത്രകളിൽ നിന്ന് രക്ഷപ്പെട്ടവർ, സന്നദ്ധപ്രവർത്തകർ, ആരോഗ്യപരിപാലന വിദഗ്ധർ, പരിചരണം നൽകുന്നവർ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന 400ലധികം പേരാണ് ഉദ്യമത്തിൽ പങ്കെടുത്തത്. 2026 ജൂൺ 29 ന് ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ നടന്ന ആദ്യത്തെ ആസ്റ്റർ വോളണ്ടിയേഴ്സ്-കോസ്മോസ് ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുത്തു.

അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സിഎസ്ആർ മുഖമായ ആസ്റ്റർ വോളണ്ടിയേഴ്സ് സംഘടിപ്പിച്ച ഈ പരിപാടി, ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് (COSMOS) യുഎഇ ചാപ്റ്ററിന്റെ പ്രയാണത്തിൽ ഒരു പ്രധാന നാഴികക്കല്ലായി മാറി. “സർക്കിൾ ഓഫ് സ്ട്രെൻക്ത്, മാസ്റ്റർ ഓഫ് സെൽഫ് ” എന്ന ആശയത്തോടെ അടയാളപ്പെടുത്തിയ പരിപാടി കാൻസർ ബാധിച്ച ആളുകൾക്ക് വൈകാരികവും മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്ന ഒരു പ്രത്യേക സാമൂഹിക ഉദ്യമമായി.

വ്യക്തികൾക്കും കുടുംബങ്ങൾക്കും പരസ്പരം ബന്ധപ്പെടാനും അനുഭവങ്ങൾ പങ്കിടാനും കഴിയുന്നതിനൊപ്പം, കാൻസർ യാത്രയിലുടനീളം ശക്തമായി നിലകൊള്ളാൻ കഴിയുന്ന ഒരു പിന്തുണാ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് കാൻസർ രോഗികൾ, അതിജീവിച്ചവർ, പരിചരണം നൽകുന്നവർ, സന്നദ്ധപ്രവർത്തകർ, ആരോഗ്യപരിപാലന വിദഗ്ധർ എന്നിവരെ കോസ്മോസ് ഒരുമിച്ച് കൊണ്ടുവരുന്നു. സർവൈവർ ബഡ്ഡി പ്രോഗ്രാമുകൾ, പിയർ എൻഗേജ്മെന്റ്, ഗ്രൂപ്പ് സെഷനുകൾ, കൗൺസിലിംഗ്, വർക്ക്ഷോപ്പുകൾ, റിസോഴ്സ് ഷെയറിംഗ് എന്നിവയാണ് കോസ്മോസ് സംഘടിപ്പിച്ചുവരുന്നത്. കാൻസറിന്റെ വൈകാരികവും മാനസികവുമായ തലങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ക്ലിനിക്കൽ പരിചരണത്തെ പൂർത്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

“ആസ്റ്ററിൽ, ആരോഗ്യ സംരക്ഷണം, മെഡിക്കൽ ചികിത്സയ്ക്കപ്പുറം രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉൾക്കൊള്ളുന്നതാണെന്ന് ഈ ഉദ്യമത്തെക്കുറിച്ച് സംസാരിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസിലൂടെ, കാൻസർ യാത്രയിലുടനീളം പ്രതീക്ഷയും പ്രോത്സാഹനവും ശക്തിയും നൽകുന്നതിന് ശരിയായ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന അനുകമ്പയുള്ള ഒരു പിന്തുണാ ശൃംഖല ഞങ്ങൾ സൃഷ്ടിക്കുന്നു. ഈ ഉദ്യമം യുഎഇയിലും പുറത്തുമുള്ള കാൻസർ ബാധിച്ച ആളുകളുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റം വരുത്തുമെന്ന് ഉറപ്പുണ്ടെന്നും ഡോ.ആസാദ് മൂപ്പൻ വ്യക്തമാക്കി.

കാൻസറിനെ അതിജീവിച്ചവരുടെ അനുഭവങ്ങളും ശബ്ദങ്ങളുമായിരുന്നു പരിപാടിയുടെ കാതൽ. കാൻസർ രോഗത്തെ അതിജീവിച്ചവർ “വാക്ക് ഓഫ് കറേജിൽ” പങ്കെടുത്തു. അവരുടെ യാത്രകൾ ആഘോഷിക്കുകയും പ്രതീക്ഷ, പ്രതിരോധശേഷി, സമയബന്ധിതമായ പരിചരണത്തിന്റെയും അർത്ഥവത്തായ പിന്തുണയുടെയും പ്രാധാന്യം എന്നിവ വ്യക്തമാക്കുന്ന സന്ദേശത്തോടെ കാൻസർ നേരിടുന്ന മറ്റുള്ളവരെ പോരാടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഈ പരിപാടി.
കാൻസർ ചികിത്സയ്ക്കിടെ മകൾക്കൊപ്പമുള്ള ഒരു പിതാവിന്റെ യാത്രയും സമൂഹത്തിൽ അവളുടെ യാത്രയുടെ ഗുണപരമായ സ്വാധീനവും വ്യക്തമാക്കുന്ന “സ്റ്റോറി ഓഫ് റെസിലിയൻസ് ആൻഡ് ലവ്” എന്ന പ്രത്യേക സെഷനായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫജ്ർ ക്യാപിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ (ജിസിസി) ഡയറക്ടർ ബോർഡ് അംഗവുമായ ഇഖ്ബാൽ അഹമ്മദ് ഖാനാണ് കഥ വിവരിച്ചത്.

രോഗനിർണയം മുതലുള്ള കാൻസർ യാത്ര പ്രതിപാദിക്കുന്ന ഒരു മൾട്ടിഡിസിപ്ലിനറി പാനൽ ചർച്ചയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ആരോഗ്യപരിപാലന വിദഗ്ധരും കാൻസറിനെ അതിജീവിച്ചവരും അനുകമ്പാപരമായ ആശയവിനിമയം, കാൻസർ ചികിത്സയിലെ പുരോഗതി, വൈകാരിക ക്ഷേമം, പരിചരണം നൽകുന്നവരുടെ പിന്തുണ, കാൻസർ പരിചരണത്തോടുള്ള വിവിധ മെഡിക്കൽ വിഭാഗങ്ങൾ ഉപയോഗപ്പെടുത്തിയ സമീപനത്തിന്റെ മൂല്യം എന്നിവ ചർച്ച ചെയ്തു.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പ് ചീഫ് മെഡിക്കൽ ആൻഡ് ക്വാളിറ്റി ഓഫീസർ ഡോ. മാലതി അർഷനാപലൈ, അൽ ഖിസൈസ്, മുഹൈസിന ആസ്റ്റർ ഹോസ്പിറ്റലുകളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. സെലിൻ യാക്കോബ്, അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റും സ്പെഷ്യലിസ്റ്റുമായ ഡോ. പ്രണയ് തൌറി, അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിലെ കൺസൾട്ടന്റും സ്പെഷ്യലിസ്റ്റുമായ ഓങ്കോളജി സർജൻ ഡോ. അഫ്സൽ മുഹമ്മദ്, മെഡ്കെയർ ഹോസ്പിറ്റലുകളിലെ ഹെമറ്റോളജി ആൻഡ് ഓങ്കോളജി കൺസൾട്ടന്റും സ്പെഷ്യലിസ്റ്റുമായ ഡോ. മുഹമ്മദ് അസം സിയാഡെ, യുഎഇ മെഡ്കെയർ ഹോസ്പിറ്റലുകളിലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റും സ്പെഷ്യലിസ്റ്റുമായ ഡോ. അന്നു സൂസൻ ജോർജ്, കാൻസർ സർവൈവറും, ഗ്രൂപ്പ് മെ‍ഡിക്കൽ ഡയറക്ടറുമായ ഡോ. വി. രാമനാഥൻ, കാൻസർ അതിജീവിതയും, സൈക്കോളജിസ്റ്റുമായ ഡ‍ോ. അൽക്ക കൽറ എന്നിവരടങ്ങുന്ന ആസ്റ്റർ, മെഡ്കെയർ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് പാനൽ ചർച്ചകളിൽ പങ്കെടുത്തത്. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻ‍ഡ് ക്ലിനിക്സ് യുഎഇ, ബഹ്റൈൻ, ഒമാൻ ചീഫ് നഴ്സിംഗ് ഓഫീസറും, ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പ്രൊജക്ട് ഓണറും, കാൻസർ അതിജീവിതയുമായ സാറാ ഇല്യാസ് സെഷൻ മോഡറേറ്ററായി.

ആസ്റ്റർ വോളണ്ടിയേഴ്സിന്റെ കോസ്മോസ് അഡ്വൈസറി ഗ്രൂപ്പിന്റെ സ്ഥാപനത്തെയും, പരിചരണം നൽകുന്നവർ ഉൾപ്പെടെ വിവിധ പങ്കാളികളെ ഉൾക്കൊള്ളുന്ന കോസ്മോസ് പ്രോഗ്രാം കമ്മിറ്റിക്ക് ഒരു ഘടനാപരമായ നേതൃത്വ ചട്ടക്കൂട് അവതരിപ്പിക്കുന്നതിനും ഓറിയന്റേഷൻ പ്രോഗ്രാം അവസരം സൃഷ്ടിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്-യുഎഇ, ബഹ്റൈൻ, ഒമാൻ എന്നിവയുടെ സിഇഒ ഡോ. ഷെർബാസ് ബിച്ചു, മെഡ്കെയർ ഹോസ്പിറ്റൽസ്, മെഡിക്കൽ സെന്ററുകളുടെ ഗ്രൂപ്പ് സിഇഒ ഡോ. ഷാനില ലൈജു, മെഡ്കെയർ ഹോസ്പിറ്റൽസ്, മെഡിക്കൽ സെന്ററുകളുടെ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. ലാലു ചാക്കോ, മെഡ്കെയർ ഹോസ്പിറ്റൽസ്, മെഡിക്കൽ സെന്ററുകളുടെ ഗ്രൂപ്പ് ചീഫ് നഴ്സിംഗ് ഓഫീസർ ആകാൻഷ ഡിചോൽക്കർ, ആസ്റ്റർ ഹോസ്പിറ്റൽ മൻഖുൽ, ആസ്റ്റർ സെഡാർസ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്ക് ജെബൽ അലി എന്നിവയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ജുനൈദ് ബിൻ അഹമ്മദ് എന്നിവരും വിപുലീകരിച്ച കോസ്മോസ് പിന്തുണാ ശൃംഖലയിലെ മറ്റ് അംഗങ്ങൾ എന്നിവരുൾപ്പെടെ ഈ ഉദ്യമവുമായി ബന്ധപ്പെട്ട പ്രമുഖ ആരോഗ്യപരിപാലന വിദഗ്ധരും കമ്മ്യൂണിറ്റി അംഗങ്ങളും ഉപദേശക സംഘത്തിൽ ഉൾപ്പെടും.

സാറാ ഇല്യാസിനെ ഉപദേശക സംഘത്തിന്റെ ചെയർപേഴ്സണായും, സെലിൻ യാക്കോബിനെ സഹ ചെയർപേഴ്സണായും, ആകാൻഷയെ പ്രോഗ്രാം കൺവീനറായും തിരഞ്ഞെടുത്തു. ഉദ്യമത്തിന്റെ വരാനിരിക്കുന്ന പരിപാടികൾക്കും, പ്രവർത്തനങ്ങൾക്കും സംഭാവന നൽകാൻ കോസ്മോസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ക്ഷണിച്ചുകൊണ്ട് സന്നദ്ധപ്രവർത്തനത്തിലൂടെ പ്രോഗ്രാം കമ്മിറ്റിക്കുള്ളിൽ അധിക നേതൃത്വ റോളുകൾ വികസിപ്പിക്കും. അതിജീവിച്ചവരുടെ ഇടപെടൽ ശക്തിപ്പെടുത്തുക, സന്നദ്ധ പങ്കാളിത്തം വിപുലീകരിക്കുക, കമ്മ്യൂണിറ്റി പങ്കാളിത്തം വികസിപ്പിക്കുക, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടുതൽ ഘടനാപരമായ വൈകാരികവും മാനസികവുമായ പിന്തുണ പ്രാപ്തമാക്കുക എന്നിവയിലൂടെ കോസ്മോസിന്റെ അടുത്ത ഘട്ടത്തെ പുതിയ ഘടന പിന്തുണയ്ക്കും.

“രോഗനിർണയം നടത്തുന്ന വ്യക്തികളേക്കാൾ കൂടുതൽ പേരിൽ കാൻസർ ബാധിച്ചതായി കണ്ടെത്തുന്നുണ്ട്. ഇത് കുടുംബങ്ങളെയും പരിചരണം നൽകുന്നവരെയും വിശാലമായ സമൂഹത്തെയും ഒരുപോലെ ബാധിക്കുന്നതായി സാറാ ഇല്ല്യാസ് പറഞ്ഞു. കാൻസർ ബാധിതർ ഈ അതിജീവനയാത്ര ഒറ്റയ്ക്ക് നടത്തേണ്ടതില്ല എന്ന വിശ്വാസത്തിലാണ് കോസ്മോസ് സ്ഥാപിച്ചിരിക്കുന്നത്. കോസ്മോസിലൂടെ, ബന്ധം, പങ്കിട്ട അനുഭവങ്ങൾ, അനുകമ്പ എന്നിവയിൽ അധിഷ്ഠിതമായ ഒരു സുസ്ഥിര പിന്തുണാ ആവാസവ്യവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും സാറാ ഇല്ല്യാസ് പറഞ്ഞു.

കാൻസർ ബാധിച്ച ആളുകൾക്കായി കൂടുതൽ സമഗ്രമായ പിന്തുണാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് അവരുടെ സമയവും അനുഭവവും വൈദഗ്ധ്യവും സംഭാവന ചെയ്യുന്ന 400-ലധികം രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരുടെ വളരുന്ന ശൃംഖലയാണ് ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസിന്റെ യുഎഇ ചാപ്റ്ററിനെ പിന്തുണയ്ക്കുന്നത്.

അടിസ്ഥാന ലൈഫ് സപ്പോർട്ട് ബോധവൽക്കരണ സെഷൻ, സംവേദനാത്മക പ്രവർത്തനങ്ങൾ, സാംസ്കാരിക, വിനോദ പ്രകടനങ്ങൾ, പഠനം, ബന്ധം, ആഘോഷം എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയും പരിപാടികളിൽ ഉൾപ്പെടുന്നു.

കാൻസർ രോഗികൾ അനുഭവിക്കുന്ന വൈകാരികവും മാനസികവുമായ ആരോഗ്യ വെല്ലുവിളികൾക്ക് മറുപടിയായി കോവിഡ്-19 മഹാമാരിയുടെ സമയത്ത് ആരംഭിച്ച ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് അതിനുശേഷം ഒരു ഘടനാപരമായ കമ്മ്യൂണിറ്റി പിന്തുണാ പരിപാടിയായി മാറുകയായിരുന്നു. പരിചരണം, അനുകമ്പ, സമൂഹം എന്നീ തത്വങ്ങളാലാണ് അതിന്റെ പ്രവർത്തനം മുന്നോട്ട് നയിക്കപ്പെടുന്നത്.

ഈ ഉദ്യമം വളരുന്നതിനനുസരിച്ച്, സന്നദ്ധപ്രവർത്തകരുടെ ഇടപഴകൽ, സമപ്രായക്കാരുടെ മാർഗ്ഗനിർദ്ദേശം, അതിജീവിച്ചവരുടെ നേതൃത്വത്തിലുള്ള ഉദ്യമങ്ങൾ, കമ്മ്യൂണിറ്റി പങ്കാളിത്തം എന്നിവയിലൂടെ കോസ്മോസിന്റെ വ്യാപ്തി വിപുലീകരിക്കാൻ ആസ്റ്റർ വോളണ്ടിയേഴ്സ് ലക്ഷ്യമിടുന്നു. “ആരും കാൻസറിനെതിരെ ഒറ്റയ്ക്ക് പോരാടരുത്” എന്ന അടിസ്ഥാന വിശ്വാസത്താൽ നയിക്കപ്പെടുന്ന ഈ ഉദ്യമം യുഎഇയിലും അതിനപ്പുറത്തും വ്യക്തികൾക്കും കുടുംബങ്ങൾക്കും ലഭ്യമായ പിന്തുണയെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു.

Tags: ASTERCancer SupportDUBAIGulf newsHealthcareMalayalam NewsPravasi NewsUAE news

RelatedPosts

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

Dubai Press Club and the Department of Economy and Tourism hold a 40-hour training initiative for digital creators covering AI, video, and tourism promotion.
Business

മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ‘ഫ്യൂച്ചർ പെർഫെക്ട്സ്’ ജോലിക്കായി 48 മണിക്കൂറിൽ 20,000 അപേക്ഷകൾ

dubai-press-club-det-content-creators-workshop
Business

ദുബായുടെ ടൂറിസം, സമ്പദ്‌വ്യവസ്ഥ, സാംസ്‌കാരിക വൈവിധ്യം എന്നിവ ആഗോളതലത്തിൽ അവതരിപ്പിക്കുക ലക്ഷ്യം

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.