• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഇറാൻ ആക്രമണം: ഗൾഫ് മേഖലയിൽ 5 മരണം; സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

by UAE വാർത്ത ലേഖകൻ
7 months ago
in GCC, Saudi Arabia
Reading Time: 1 min read
43 1
ഇറാൻ ആക്രമണം: ഗൾഫ് മേഖലയിൽ 5 മരണം; സൗദിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
242
VIEWS
Share on WhatsappShare on Facebook

ദുബായ് / ടെഹ്റാൻ: ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലായി ആക്രമണങ്ങളിൽ ആളപായം സംഭവിച്ചു.

സൗദി അറേബ്യയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് പൗരനും മരിച്ചതായി അധികൃതർ അറിയിച്ചു. ശുചീകരണ ജോലികൾ നടത്തുന്ന ഒരു കമ്പനിക്കു മുകളിലേക്കാണ് മിസൈൽ ഭാഗങ്ങൾ പതിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു

കുവൈത്തിൽ നടന്ന ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അതേസമയം, ദുബായിൽ ഒരു കാറിനു മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ മരിച്ചു.

ഇതിനിടെ, ബഹ്റൈനിലെ ഒരു കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഗൾഫ് മേഖലയിലുടനീളം ഈ സംഭവങ്ങൾ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

അതേസമയം, സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട ഡ്രോൺ ആക്രമണം സൗദി പ്രതിരോധ സംവിധാനം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റുബ് അൽ ഖാലി മരുഭൂമിക്കു മുകളിൽ വെച്ചാണ് ഡ്രോൺ തകർത്തത്.

ഇതിനിടെ ഇറാനിലെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സുപ്രീം ലീഡർ ആയത്തുല്ല അലി ഖമനയിയുടെ മകനാണ് മുജ്തബ ഖമനയി.

ഗൾഫ് മേഖലയിലെ സംഘർഷം തുടരുന്നതിനിടെ വിവിധ രാജ്യങ്ങൾ സുരക്ഷ ശക്തമാക്കുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുകയാണ്.

English Summary : At least five people were killed in missile and drone-related incidents linked to the Iran conflict across Gulf countries, including Saudi Arabia, Kuwait, and the UAE. In Al-Kharj, Saudi Arabia, missile debris reportedly killed an Indian national and a Bangladeshi citizen, while 12 others were injured when fragments struck a company facility.
In Kuwait, two security personnel were killed, and in Dubai, a Pakistani driver died after missile debris hit a vehicle. The incidents have raised security concerns across the Gulf region as tensions continue to escalate.

Tags: Gulf newsIran conflict international reactionIran Israel conflict

RelatedPosts

Global publishers and distributors gather at the 5th Sharjah Booksellers Conference to establish cross-border partnerships, resolve Arab book distribution hurdles, and expand digital retail.
Business

ആഗോള പുസ്തക വിപണിക്ക് പുതിയ വാണിജ്യ വഴികൾ തുറന്ന് ഷാർജ ബുക്ക്‌സെല്ലേഴ്‌സ് കോൺഫറൻസ്

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

Dr Afeena Raheem, a 32-year-old Indian dentist and mother of two, died after collapsing at her Sharjah residence. Family awaits paperwork for repatriation to Kerala.
Sharjah

ഷാർജയിൽ മലയാളി ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് കുടുംബം

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

Sharjah Public Libraries opens the 8th University Majors Exhibition at SBA headquarters, featuring 23 institutions, 36 workshops, and the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്സിറ്റി മേജേഴ്സ് എക്സിബിഷന് തുടക്കം; 23 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sharjah Deputy Ruler Sheikh Sultan bin Ahmed concludes an official visit inspecting housing, agricultural, and research humanitarian initiatives across Indonesia
World

ഇന്തോനേഷ്യയിലെ ജീവകാരുണ്യ പദ്ധതി സന്ദർശനം പൂർത്തിയാക്കി ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്

Global retail leaders at the 5th Sharjah Booksellers Conference share practical, low-cost strategies to engage non-readers and optimize independent bookstore spaces.
Business

സ്ഥലം കൂട്ടാതെ വരുമാനം കൂട്ടാം; പുസ്തകശാലകൾക്ക് പുത്തൻ വഴികൾ കാട്ടി ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.