ചെറിയ പെരുന്നാള്‍ ദിനമായ ഇന്ന് ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ സന്ദര്‍ശകരുടെ തിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചു. സൗജന്യമായാണ് മിറാക്കിള്‍ ഗാര്‍ഡനില്‍ ഇപ്പോള്‍ താമസക്കാര്‍ക്കും സന്ദര്‍കര്‍ക്കും പ്രവേശനം അനുവദിക്കുന്നത്. വരും ദിവസങ്ങളല്‍ തിരക്ക് ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.
ഈ മാസം പതിനഞ്ച് മുതലാണ് ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മിറാക്കിള്‍ ഗാര്‍ഡനില്‍ സൗജന്യ പ്രവേശനം ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ സന്ദര്‍കരുടെ തിരക്കും വലിയ തോതില്‍ വര്‍ദ്ധിച്ചു. പെരുന്നാള്‍ ദിനമായ ഇന്ന് അഭൂതപൂര്‍മായ തിരക്കാണ് അനുഭവപ്പെട്ടത്. മനോഹരമായ പുഷ്പാലങ്കാരങ്ങള്‍ ആസ്വദിക്കാന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്‍ ജനക്കൂട്ടം ഇവിടേക്ക് ഒഴുകിയെത്തി. കുടുംബ സമേതം എത്തിയവരായിരുന്നു ഇതില്‍ ഏറെയും. നിലവിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാഴ്ചക്കാലത്തേക്ക് മിറാക്കിള്‍ ഗാര്‍ഡനില്‍ സൗജന്യ പ്രവേശനം ഏര്‍പ്പെടുത്തിയത്.
ഈ മാസം 31 വരെ സൗജന്യമായി വ്യത്യസ്തമാര്‍ന്ന പുഷ്പാലങ്കാരങ്ങള്‍ ആസ്വദിക്കാന്‍ താമസക്കാര്‍ക്കും സഞ്ചാരികള്‍ക്കും കഴിയും. എല്ലാ ദിവസവും ഉദ്യാനം രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ തുറന്നുപ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമില്ല. പ്രവേശനം അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിന് പ്രത്യേക പരിധിയും നിശ്ചയിട്ടില്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് സൗകര്യ പ്രദമായ സമയത്ത് ഇവിടേക്ക് വരാമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് മറ്റൊരു പ്രധാന ആകര്‍ഷണമായ മിറാക്കിള്‍ ഗാര്‍ഡന്‍ ആളുകള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നു. സൗജന്യ പ്രവേശനവും കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ചെറിയ പെരുന്നാളിന്റെ ഭാഗമായി യുഎഇയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത രണ്ട് ദിവസം കൂടി അവധിയാണ്. അതുകൊണ്ട് തന്നെ നാളെയും ഞായറാഴ്ചയും മിറാക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശകരെകൊണ്ട് നിറയുമെന്നാണ് വിലയിരുത്തല്‍














































