• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
1 hour ago
in Health
Reading Time: 2 mins read
22 0
മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു
124
VIEWS
Share on WhatsappShare on Facebook

28നഗരങ്ങളിൽ 39ആശുപത്രികളുമായാണ് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക;മെട്രോ ഇതര നഗരങ്ങളിൽ വിദഗ്ധ ചികിത്സയും നൂതന സാങ്കേതികവിദ്യയും ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ.

കൊച്ചി, 02-07-2026: ഇന്ത്യയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികൾ വിജയകരമായി പൂർത്തിയായി ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ്’ എന്ന പുതിയ സംയുക്ത സ്ഥാപനം നിലവിൽ വന്നു. ഇന്ത്യയിലെ മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള സാധാരണക്കാർക്കും ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്‌ഷ്യം. ഇതോടെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, കെയർ ഹോസ്പിറ്റൽസ്, എവർകെയർ, കിംസ്ഹെൽത്ത് എന്നീ നാല് പ്രമുഖ ബ്രാൻഡുകൾ ഒരൊറ്റ കുടക്കീഴിലായി. രണ്ട് വലിയ സ്ഥാപനങ്ങളുടെ ഒത്തുചേരൽ എന്നതിലുപരി, വിദഗ്ധ ചികിത്സയും അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന വലിയ ദൗത്യമാണ് ഈ ലയനത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. പുതിയ കമ്പനിയിൽ ഡോ. ആസാദ് മൂപ്പൻ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. വരുൺ ഖന്ന മാനേജിംഗ് ഡയറക്ടറായും ഗ്രൂപ്പ് സിഇഒയായും ബിസിനസിന് നേതൃത്വം നൽകും.

രാജ്യത്തിൻറെ ഹൃദയഭാഗത്തും തെക്കൻ മേഖലകളിലും ശക്തമായ സാന്നിധ്യമുള്ള ആസ്റ്റർ ക്വാളിറ്റി കെയർ, വളർന്നുകൊണ്ടിരിക്കുന്ന നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അത്യാധുനിക ചികിത്സ തേടി മെട്രോ നഗരങ്ങളിലേക്ക് രോഗികൾക്ക് ദീർഘദൂര യാത്രകൾ നടത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും. സാധാരണക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ലോകോത്തര അതിവിദഗ്ധ ചികിത്സാ രീതികൾ വൻ നഗരങ്ങൾക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യകളും നിലവിലുള്ള ആശുപത്രികളിലും കൂടുതൽ നിക്ഷേപങ്ങൾ നടത്തും.

“ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ഭാവിക്ക് സജ്ജവുമായ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലൊന്ന് കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിൽ ആസ്റ്ററും ക്വാളിറ്റി കെയറും ഒന്നിച്ചു ചേരുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. രണ്ട് ആരോഗ്യ സംരക്ഷണ ശൃംഖലകളുടെ ലയനമെന്നതിലുപരി, ഒരേ മൂല്യങ്ങൾ, ക്ലിനിക്കൽ മികവ്, മികവുറ്റ മെഡിക്കൽ വൈദഗ്ദ്ധ്യം, രോഗി പരിചരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയുടെ ഒത്തുചേരൽ കൂടിയാണ്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യപരിപാലന ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ കരുത്തുറ്റതും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതും മികച്ച നിലവാരമുള്ളതുമായ ഒരു സ്ഥാപനത്തെയാണ് നാം ഒന്നിച്ച് കെട്ടിപ്പടുക്കുന്നത്,” ലയന ശേഷമുള്ള പ്രവർത്തനങ്ങളുടെ ആദ്യ ദിവസത്തെക്കുറിച്ച് സംസാരിക്കവേ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു

“ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ വിതരണം ശക്തിപ്പെടുത്തുക എന്ന ഒരേ അഭിലാഷമുള്ള, പരസ്പര പൂരകങ്ങളായ സ്ഥാപനങ്ങൾ, മികച്ച ക്ലിനിക്കൽ ആവാസവ്യവസ്ഥകൾ, ടീമുകൾ എന്നിവയെ ആസ്റ്റർ ക്വാളിറ്റി കെയർ ഒരുമിച്ച് കൊണ്ടുവരുന്നു. ആസ്റ്റർ ക്വാളിറ്റി കെയറിൽ, ഓരോ തീരുമാനത്തിന്റെയും കേന്ദ്രബിന്ദു രോഗികളും അവരുടെ കുടുംബങ്ങളും ആയിരിക്കും. ഡിജിറ്റൽ സംവിധാനത്തിലൂടെ സാധ്യമായ പരിഹാരങ്ങളും ഉയർന്ന നിലവാരമുള്ള ക്ലിനിക്കൽ ഫലങ്ങളും ഇതിൽ ഉൾപ്പെടുന്നു. ലയന നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനൊപ്പം രോഗീപരിചരണത്തിൽ യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സംയോജിത ശൃംഖലയിലുടനീളം സംവിധാനങ്ങൾ, മികച്ച രീതികൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുമ്പോൾ, രോഗികൾ, ഡോക്ടർമാർ, ജീവനക്കാർ, പങ്കാളികൾ എന്നിവർക്ക് സ്ഥിരതയും ഗുണവും അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” ഒന്നിച്ചുള്ള സ്ഥാപനത്തിന്റെ മുൻഗണനകളെക്കുറിച്ച് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന പറഞ്ഞു.

മെഡിക്കൽ രംഗത്തെ സഹകരണം, സാങ്കേതികവിദ്യയുടെ ഉപയോഗവും ഏറ്റെടുക്കലും, ഡിജിറ്റൽ ഹെൽത്ത് സംവിധാനങ്ങൾ, പ്രവർത്തനമികവ് എന്നിവയിൽ കാതലായ മാറ്റങ്ങൾക്കാണ് ലയനം വഴിവെച്ചിരിക്കുന്നത്. ശൃംഖലയ്ക്ക് കീഴിലെ മികവിന്റെ കേന്ദ്രങ്ങളിൽ (സെന്റർ ഓഫ് എക്സലൻസ്) രോഗനിർണയത്തിലും ചികിത്സയിലും പരസ്പരം സഹകരിച്ച് തീരുമാനങ്ങളെടുക്കും. അതിലൂടെ രോഗികൾക്ക് ഏറ്റവും മികച്ച ഡോക്ടർമാരുടെ കൂട്ടായ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാകും.

28 നഗരങ്ങളിലായി 39 ആശുപത്രികളും 10,600-ലധികം കിടക്കകളുമുള്ള ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ, നാഗ്പൂർ, ഔറംഗാബാദ്, വിജയവാഡ, ഗുണ്ടൂർ, ഭുവനേശ്വർ, റായ്പൂർ, നാഗർകോവിൽ, കോലാപ്പൂർ, കണ്ണൂർ, കാസർഗോഡ്, കോട്ടക്കൽ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ടയർ 2, ടയർ 3 നഗരങ്ങളിലുടനീളം സ്പെഷ്യലിസ്റ്റ് പരിചരണം, നൂതന ചികിത്സ, അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേകം തയ്യാറാണ്. ഇത് സങ്കീർണ്ണമായ ആരോഗ്യ സംരക്ഷണത്തിനായി രോഗികൾ മെട്രോപൊളിറ്റൻ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു.

വികസിത ആരോഗ്യപരിപാലന സംവിധാനങ്ങൾ വളർന്നുവരുന്ന നഗരങ്ങളിലെത്തിക്കുക എന്ന, ഇരു സംഘടനകളും വർഷങ്ങളായി സ്ഥിരമായി പിന്തുടരുന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ പ്രതിബദ്ധത. ആദ്യത്തെ ലിനാക്ക്-അധിഷ്ഠിത റേഡിയേഷൻ തെറാപ്പി സംവിധാനം നാഗർകോവിലിൽ അവതരിപ്പിച്ചത് മുതൽ റായ്‌പൂർ, തിരുവനന്തപുരം, കോലാപൂർ എന്നിവിടങ്ങളിലും താമസിയാതെ ഗുണ്ടൂർ, വിജയവാഡ എന്നിവിടങ്ങളിലും റോബോട്ടിക് സർജറി സംവിധാനങ്ങൾ വിപുലീകരിക്കുന്നത് എല്ലാം – ഈ നിക്ഷേപങ്ങൾ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ മെട്രോ നഗരങ്ങളല്ലാത്ത ഇടങ്ങളിൽ പോലും രോഗികൾക്ക് കൂടുതൽ ലഭ്യമാക്കുക മാത്രമല്ല, അവിടേക്ക് മികച്ച ചികിത്സാ വിദഗ്ധരെ ആകർഷിക്കാനും നിലനിർത്താനും സഹായിക്കുകയും ചെയ്യുന്നു. ഈ അടിത്തറയിൽ കെട്ടിപ്പടുക്കുന്നതിലൂടെ, സംയുക്ത സ്ഥാപനം നൂതന സാങ്കേതികവിദ്യകളായ ഗാമ നൈഫ്, സ്റ്റീരിയോടാക്റ്റിക് റേഡിയോസർജറി സിസ്റ്റങ്ങൾ (സെഡ്എപി പോലുള്ളവ), 10 റോബോട്ടിക് സർജിക്കൽ പ്ലാറ്റ്‌ഫോമുകൾ, മറ്റ് പുതുതലമുറ ക്ലിനിക്കൽ മികവുകൾ തുടങ്ങിയവയിൽ

നിക്ഷേപം ത്വരിതപ്പെടുത്തും. അതേസമയം ടയർ 2, ടയർ 3 നഗരങ്ങളിലുടനീളം 12 ലിനാക്ക് അധിഷ്ഠിത റേഡിയേഷൻ തെറാപ്പി സംവിധാനങ്ങൾ കൂട്ടിച്ചേർക്കുന്നതിലൂടെ നൂതന കാൻസർ പരിചരണം കൂടുതൽ പ്രാപ്യവുമാക്കും.

വരും വർഷങ്ങളിൽ ഈ ഗ്രൂപ്പിന്റെ മൊത്തം കിടക്കകളുടെ എണ്ണം 15,000-ത്തിലധികമായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഇത് രാജ്യത്തുടനീളം താങ്ങാനാവുന്ന നിരക്കിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നത് വിപുലീകരിക്കാൻ സഹായിക്കും. 45,000-ത്തിലധികം ആരോഗ്യ സംരക്ഷണ വിദഗ്ധരുള്ള ഈ സംയുക്ത സ്ഥാപനം, ഇന്ത്യയിലെ ഏറ്റവും വിപുലമായ ക്ലിനിക്കൽ ആവാസവ്യവസ്ഥകളിലൊന്നിനെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവർക്കിടയിലെ കൂടുതൽ സഹകരണം സാധ്യമാക്കുകയും, ആയിരക്കണക്കിന് അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, നെറ്റ്‌വർക്കിലുടനീളം ഉയർന്ന നിലവാരമുള്ള പരിചരണത്തിന് അവസരമൊരുക്കും ചെയ്യും. ഇത് സമൂഹങ്ങത്തിലെ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തും.

About Aster DM Quality Care Limited*

Aster DM Quality Care Limited is one of India’s leading integrated healthcare providers, formed through the merger of Aster DM Healthcare Limited and Quality Care India Limited. The merged entity will bring together four leading healthcare brands – Aster DM, CARE Hospitals, Evercare and KIMSHEALTH, creating a scaled and diversified healthcare platform with a network of 39 hospitals across 28 cities and over 10,600 beds. With a strong presence across South and Central India, the merged entity will deliver comprehensive healthcare services spanning primary, secondary, tertiary and quaternary care, supported by centres of excellence across key specialties including oncology, cardiac sciences, neurosciences, gastro sciences, orthopaedics, nephrology, organ transplantation, mother and child care, and critical care.

Tags: Aster DM HealthcareCARE HospitalsCorporate MergerDr Azad MoopenHospital ExpansionIndian HealthcareKIMSHEALTHQuality Care IndiaVarun Khanna

RelatedPosts

വനിതകൾക്കായി സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ; യുഎഇയിൽ പുതിയ തുടക്കം
Health

വനിതകൾക്കായി സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ; യുഎഇയിൽ പുതിയ തുടക്കം

June 29, 2026
യൂറോപ്പ്-മിഡിൽ ഈസ്റ്റ് മേഖലകളിൽ ആദ്യം; പൂർണ്ണമായും എഐ അധിഷ്ഠിത മെഡിക്കൽ റെക്കോർഡ് സംവിധാനവുമായി ദുബായ് മെഡ്കെയർ
Health

യൂറോപ്പ്-മിഡിൽ ഈസ്റ്റ് മേഖലകളിൽ ആദ്യം; പൂർണ്ണമായും എഐ അധിഷ്ഠിത മെഡിക്കൽ റെക്കോർഡ് സംവിധാനവുമായി ദുബായ് മെഡ്കെയർ

June 25, 2026
കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ
Dubai

കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

June 23, 2026
പ്രതിസന്ധിക്കാലത്ത് ജിസിസി ഭരണ നേതൃത്വത്തിന് അഭിനന്ദനം: ഡോ. ആസാദ് മൂപ്പൻ
Kerala

കേരളത്തിന്റെ ഭാവി വികസനത്തിന് ആരോഗ്യം, കൃഷി, എഐ വിദ്യാഭ്യാസം എന്നീ മൂന്ന് മേഖലകൾക്ക് മുൻഗണന നൽകണമെന്ന് ഡോ. ആസാദ് മൂപ്പൻ

June 20, 2026
കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ആശുപത്രി ഏറ്റെടുത്ത് സൗദിയിൽ 500 കിടക്കകളിലേക്ക് ശേഷി ഉയർത്തി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
GCC

കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ആശുപത്രി ഏറ്റെടുത്ത് സൗദിയിൽ 500 കിടക്കകളിലേക്ക് ശേഷി ഉയർത്തി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

June 10, 2026
വിദ്യാർത്ഥികൾക്ക് ഹെൽത്ത് കെയർ രംഗത്ത് പ്രായോഗിക പരിചയം; ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ജെംസ് എഡുക്കേഷനും കൈകോർക്കുന്നു
Dubai

വിദ്യാർത്ഥികൾക്ക് ഹെൽത്ത് കെയർ രംഗത്ത് പ്രായോഗിക പരിചയം; ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ജെംസ് എഡുക്കേഷനും കൈകോർക്കുന്നു

June 4, 2026
  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

July 1, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026
Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.

സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

July 2, 2026
മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു

മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.
Travel

സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.