• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

‘ചോറുള്ള പള്ളി’; ദുബായിൽ വിശപ്പിന്റെ വിളിപ്പുറത്ത് മലയാളി യുവാക്കൾ, വൈറലായി ‘ബിരിയാണി റൂട്ട്’

by UAE വാർത്ത ലേഖകൻ
8 months ago
in Dubai, GCC, Gulf, UAE
Reading Time: 1 min read
37 0
‘ചോറുള്ള പള്ളി’; ദുബായിൽ വിശപ്പിന്റെ വിളിപ്പുറത്ത് മലയാളി യുവാക്കൾ, വൈറലായി ‘ബിരിയാണി റൂട്ട്’
207
VIEWS
Share on WhatsappShare on Facebook

ദുബായ്: “അൽഖൂസിൽ നിന്ന് പാലം കയറി ഊദ് മേത്ത ഭാഗത്തേക്ക് ഇറങ്ങുമ്പോൾ ഇടതുവശത്ത് രണ്ട് പള്ളികൾ കാണാം… അവിടെ പോയാൽ നോമ്പുതുറ ബിരിയാണി കഴിക്കാനും പൊതിഞ്ഞ് കൊണ്ടുപോകാനും ലഭിക്കും…” — ദുബായിലെ ഒരു വാട്സാപ് കൂട്ടായ്മയിൽ അടുത്തിടെ പ്രചരിച്ച ഈ ശബ്ദസന്ദേശം കേൾക്കുമ്പോൾ കൗതുകം തോന്നാം. എന്നാൽ, ആയിരക്കണക്കിന് പ്രവാസികളുടെ വിശപ്പടക്കാനുള്ള ഒരു വലിയ വഴിയാണ് അതിന്റെ പിന്നിൽ.

രണ്ട് വർഷം മുൻപ് കുറച്ച് മലയാളി യുവാക്കൾ ചേർന്ന് രൂപീകരിച്ച ‘ചോറുള്ള പള്ളി’ എന്ന വാട്സാപ് കൂട്ടായ്മയാണ് ഇപ്പോൾ ദുബായിൽ ശ്രദ്ധ നേടുന്നത്. യുഎഇയിലെ വിവിധ പള്ളികളിലും ഇഫ്താർ ടെന്റുകളിലും നടക്കുന്ന സൗജന്യ നോമ്പുതുറ വിവരങ്ങൾ ലൊക്കേഷൻ മാപ്പുകളോടെയും ശബ്ദസന്ദേശങ്ങളോടെയും ഗ്രൂപ്പിലൂടെ പങ്കുവയ്ക്കുന്നു. ലിങ്ക് വഴി ആർക്കും അംഗമാകാം.

കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ബാച്‌ലർമാർക്കും സന്ദർശക വീസയിൽ ജോലി അന്വേഷിച്ച് നടക്കുന്നവർക്കും ഈ വിവരങ്ങൾ വലിയ ആശ്വാസമാണ്. മതമോ നോമ്പനുഷ്ഠാനമോ നോക്കാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന സൗജന്യ ഇഫ്താർ പല പള്ളികളിലും ഒരുക്കുന്നുണ്ടെങ്കിലും, കൃത്യമായ വിവരം ലഭിക്കാത്തതിനാൽ പലപ്പോഴും ഭക്ഷണം കിട്ടാതെ മടങ്ങേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനുള്ള പരിഹാരമാണ് ‘ചോറുള്ള പള്ളി’.

കോഴിക്കോട് സ്വദേശികളായ ഫസീഹ്, അഖിൽ, ആകാശ്, സുഹൈൽ, ഹസീബ്, അനസ് എന്നിവർ ചേർന്നാണ് നാല് വർഷം മുൻപ് ഈ ആശയം ആരംഭിച്ചത്. ആദ്യം കോഴിക്കോട് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കായിരുന്നു ഉപകാരമായത്. പിന്നീട് ചെന്നൈ, ബെംഗളൂരു നഗരങ്ങളിലേക്കും വ്യാപിച്ചു. ഗൾഫിലെത്തിയ ശേഷം ഫസീഹ് 2023ൽ യുഎഇയിൽ ഗ്രൂപ്പ് സജീവമാക്കി. ഇന്ന് മൂന്ന് ഗ്രൂപ്പുകളായി വ്യാപിച്ചു നൂറുകണക്കിന് പേർ അംഗങ്ങളാണ്. അനാവശ്യ പോസ്റ്റുകൾ ഒഴിവാക്കുന്നതടക്കമുള്ള കർശന നിബന്ധനകളോടെ ഗ്രൂപ്പ് പ്രവർത്തിക്കുന്നു.

ഇതിനോടൊപ്പം ഡിജിറ്റൽ കരുത്തുമായി https://iftarinuae.com എന്ന വെബ്‌സൈറ്റും രംഗത്തുണ്ട്. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഇഫ്താർ ടെന്റുകളും പള്ളികളും സംബന്ധിച്ച വിവരങ്ങൾ ഇവിടെ ലഭ്യമാണ്. ഉപയോക്താക്കൾക്ക് തന്നെ പുതിയ ലൊക്കേഷനുകൾ ചേർക്കാനും സാധിക്കും. അടുത്തുള്ള പള്ളികളിലെ തിരക്ക് ഭയന്ന് മാറിനിൽക്കാതെ, വാഹന സൗകര്യമുള്ളവർക്ക് ദൂരെയുള്ള കേന്ദ്രങ്ങൾ കണ്ടെത്താനും ഇത് സഹായിക്കുന്നു.

ദുബായിലെ പള്ളികളിലും ഇഫ്താർ ടെന്റുകളിലും സാധാരണയായി നൽകുന്നത് ലളിതവും പോഷകസമൃദ്ധവുമായ വിഭവങ്ങളാണ്. ഈന്തപ്പഴവും വെള്ളവും കൊണ്ടാണ് നോമ്പുതുറ ആരംഭിക്കുന്നത്. പിന്നാലെ ചിക്കൻ ബിരിയാണിയോ അറബിക് ശൈലിയിലുള്ള മജ്ബൂസോ പ്രധാന വിഭവമായി ലഭിക്കും. പഴവർഗങ്ങൾ, സമോസ പോലുള്ള സ്നാക്സ്, ഹരീസ്, ജ്യൂസ് പായ്ക്കറ്റുകൾ എന്നിവയും പല ഇടങ്ങളിലുണ്ട്. ചില പള്ളികളിൽ ടേക്ക് എവേ രീതിയിൽ പൊതികൾ നൽകി വിടുകയും ചെയ്യുന്നു.

അസർ നമസ്കാരത്തിന് ശേഷമേൽ വൊളന്റിയർമാർ കിറ്റുകൾ തയ്യാറാക്കിത്തുടങ്ങും. പല ഇടങ്ങളിലും വരിയായി ഇരുന്ന് നോമ്പ് തുറക്കുമ്പോൾ, ചിലയിടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ പായ്ക്കറ്റുകളായാണ് വിതരണം.

വിശപ്പിന് അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ രുചി നൽകുന്ന ഈ കൂട്ടായ്മ, റമദാനിൽ ഒരു പങ്കുവെച്ച ലൊക്കേഷൻ പോലും മറ്റൊരാളുടെ നോമ്പുതുറ സന്തോഷകരമാക്കാമെന്ന് തെളിയിക്കുന്നു.

Tags: Gulf newsUAE newsUnited Arab Emirates updates

RelatedPosts

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

Sharjah Private Education Authority signs three strategic agreements with ICESCO, FranklinCovey, and Faseeh Centre to boost school leadership and Arabic learning.
Education

ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ സമഗ്ര മാറ്റത്തിന് പുതിയ പദ്ധതികൾ; നിർണായക കരാറുകളിൽ ഒപ്പുവെച്ചു

Dubai Crown Prince Sheikh Hamdan bin Mohammed visited flydubai Captain Smit Machchhar, praising his bravery after thwarting a cockpit attack aboard flight FZ1073.
UAE

ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം; ഫ്ളൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ നേരിൽക്കണ്ട് ഷെയ്ഖ് ഹംദാൻ

The UAE marks a historic milestone at the Aichi-Nagoya 2026 Asian Games, capturing seven gold medals and 12 overall, powered by historic jiu-jitsu performances.
Sports

ഏഷ്യൻ ഗെയിംസിൽ യുഎഇക്ക് സുവർണ റെക്കോർഡ്; നഗോയയിൽ ജിയു-ജിറ്റ്‌സു കരുത്തിൽ ഏഴാം സ്വർണം

Etihad Rail introduces six extra weekend passenger trips between Abu Dhabi and Dubai, releasing over 2,000 seats across Saturday and Sunday.
Travel

യാത്രാതിരക്ക് വർധിച്ചു: അബുദാബി–ദുബായ് റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

The Sharjah Book Authority brings SACC 2026 to Aljada from October 22–25, featuring over 150 masterclasses, workshops, and industry panels.
Entertainment

ഷാർജ ആനിമേഷൻ ആന്റ് കോമിക്സ് കോൺഫറൻസ് ഒക്ടോബർ 22 മുതൽ അൽജദയിൽ; 150-ലധികം ശിൽപശാലകൾ

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.