• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

ഏഷ്യൻ ഗെയിംസിൽ യുഎഇക്ക് സുവർണ റെക്കോർഡ്; നഗോയയിൽ ജിയു-ജിറ്റ്‌സു കരുത്തിൽ ഏഴാം സ്വർണം

by UAE വാർത്ത ലേഖകൻ
4 days ago
in Sports
Reading Time: 1 min read
22 0
The UAE marks a historic milestone at the Aichi-Nagoya 2026 Asian Games, capturing seven gold medals and 12 overall, powered by historic jiu-jitsu performances.
123
VIEWS
Share on WhatsappShare on Facebook

ഹാങ്ചൗവിലെ അഞ്ച് സ്വർണമെന്ന ചരിത്രം തിരുത്തി; മൊത്തം മെഡൽ നേട്ടം 12 ആയി

നഗോയ, ജപ്പാൻ : ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഏഴാം സ്വർണം സ്വന്തമാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പുതിയ ചരിത്രമെഴുതി. ജിയു-ജിറ്റ്‌സു മത്സരങ്ങളിൽ താരങ്ങൾ നടത്തിയ മിന്നുന്ന പ്രകടനമാണ് ഹാങ്ചൗവിലെ റെക്കോർഡ് മറികടക്കാൻ രാജ്യത്തെ സഹായിച്ചത്.

നഗോയ, ജപ്പാൻ — ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച മെഡൽ വേട്ടയുമായി യുഎഇ. ഐച്ചി-നഗോയ 2026 ഗെയിംസിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഏഴ് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 12 മെഡലുകളാണ് യുഎഇ താരങ്ങൾ ഇതുവരെ സ്വന്തമാക്കിയത്. ചൈനയിലെ ഹാങ്ചൗവിൽ നേടിയ അഞ്ച് സ്വർണമെന്ന മുൻ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

മാർഷ്യൽ ആർട്സ് പോരാട്ടങ്ങളിലെ യുഎഇയുടെ ആധിപത്യമാണ് നഗോയയിലും വിജയവഴിയൊരുക്കിയത്. പുരുഷന്മാരുടെ 77 കിലോഗ്രാം ജിയു-ജിറ്റ്‌സു ഫൈനലിൽ മെഹ്ദി അൽ ഔലാഖിയും വനിതകളുടെ 52 കിലോഗ്രാം വിഭാഗത്തിൽ അസ്മാ അൽ ഹൊസാനിയും സ്വർണമണിഞ്ഞു. പുരുഷന്മാരുടെ 94 കിലോഗ്രാം വിഭാഗത്തിൽ അമ്മാർ അൽ ഹൊസാനി വെങ്കലം കൂടി നേടിയതോടെ വെള്ളിയാഴ്ച മാത്രം ജിയു-ജിറ്റ്‌സു ടീം മൂന്ന് മെഡലുകൾ രാജ്യത്തിന് സമ്മാനിച്ചു.

ഗെയിംസിൽ ഇതുവരെ യുഎഇ നേടിയ 12 മെഡലുകളിൽ എട്ടും ജിയു-ജിറ്റ്‌സു താരങ്ങളുടെ സംഭാവനയാണ്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഈ ഇനത്തിൽ നിന്ന് മാത്രമുള്ള നേട്ടം. ബൽഖീസ് അബ്ദുല്ല (വനിതകളുടെ 48 കി.ഗ്രാം), ഖാലിദ് അൽ ഷെഹി (പുരുഷന്മാരുടെ 62 കി.ഗ്രാം), അഹമ്മദ് അന്ദീസ് (പുരുഷന്മാരുടെ 69 കി.ഗ്രാം) എന്നിവരും നേരത്തെ സ്വർണം നേടിയിരുന്നു. അൽ അനൂദ് അൽ ഹർബി, ഒമർ അൽ സുവൈദി എന്നിവർ വെള്ളി മെഡലുകൾ സ്വന്തമാക്കി.

ട്രാക്കിലും ജുഡോയിലും അശ്വാഭ്യാസത്തിലുമെല്ലാം യുഎഇ താരങ്ങൾ മെഡൽ പട്ടികയിലേക്ക് സംഭാവന നൽകി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മറിയം കരീമും പുരുഷന്മാരുടെ 73 കിലോഗ്രാം ജുഡോയിൽ കാസ്ബെക് നാഗുച്ചേവും സ്വർണമണിഞ്ഞു. പുരുഷന്മാരുടെ 400 മീറ്ററിൽ സുലൈമാൻ അബ്ദുറഹ്മാൻ വെള്ളിയും ഷോജംപിങ് ടീം ഇനത്തിൽ ദേശീയ ടീം മറ്റൊരു വെള്ളിയും കരസ്ഥമാക്കി.

ഒരു ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണമെന്നത് യുഎഇ കായിക മേഖലയുടെ വളർച്ച അടയാളപ്പെടുത്തുന്ന സുപ്രധാന നേട്ടമാണെന്ന് യുഎഇ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ഫാരിസ് മുഹമ്മദ് അൽ മുതവ്വ വ്യക്തമാക്കി. അത്‌ലറ്റുകൾ, പരിശീലകർ, ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും യുഎഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പിന്തുണ ഇതിൽ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 165 കായികതാരങ്ങളാണ് ഇത്തവണ യുഎഇയെ പ്രതിനിധീകരിച്ച് ജപ്പാനിലെത്തിയിട്ടുള്ളത്. ഡാക്കർ 2026 യൂത്ത് ഒളിമ്പിക്സ്, ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്സ് എന്നിവ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഈ മുന്നേറ്റം.

ചില നിർഭാഗ്യകരമായ തോൽവികളും യുഎഇ നേരിട്ടു. പുരുഷന്മാരുടെ 100 കിലോഗ്രാമിന് മുകളിലുള്ള ജുഡോ വെങ്കല മെഡൽ പോരാട്ടത്തിൽ മുഹമ്മദ് ഒമർ മറൂഫ് ദക്ഷിണ കൊറിയൻ താരം കിം മിൻ-ജോങ്ങിനോട് ഗോൾഡൻ സ്കോറിൽ ഇപ്പൺ വഴങ്ങി പരാജയപ്പെട്ടു. പ്രീക്വാർട്ടറിലും ക്വാർട്ടറിലും മികച്ച വിജയങ്ങൾ നേടിയ ശേഷമായിരുന്നു മറൂഫിന്റെ പുറത്താകൽ. 90 കിലോഗ്രാം വിഭാഗത്തിൽ ഗദ്ഷിമുറാദ് ഒമറോവ് ക്വാർട്ടറിലെത്തിയെങ്കിലും കിർഗിസ്ഥാൻ താരത്തോട് തോറ്റു.

റഗ്ബി ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയോട് 29-12 ന് പരാജയപ്പെട്ട യുഎഇ ഇനി അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങൾക്കായുള്ള പോരാട്ടത്തിൽ മലേഷ്യയെ നേരിടും. തായ്‌ക്വോണ്ടോ വനിതകളുടെ 67 കിലോഗ്രാം പ്രീക്വാർട്ടറിൽ ജോർദാൻ താരത്തോട് തോറ്റ് ആംന അൽ ലൊഗാനിയും പുറത്തായി.

ശനിയാഴ്ച നടക്കുന്ന ഇക്വസ്ട്രിയൻ ഇൻഡിവിജ്വൽ ഷോജംപിങ്ങിൽ അബ്ദുല്ല ഹുമൈദ് അൽ മുഹൈരി, ഹുമൈദ് അബ്ദുല്ല അൽ മുഹൈരി, ശൈഖ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം, ഒമർ അബ്ദുൽ അസീസ് അൽ മർസൂഖി എന്നിവർ കളത്തിലിറങ്ങും. ജിയു-ജിറ്റ്‌സുവിൽ ഫറജ് അൽ ഔലാഖി, സഈദ് അൽ ഖുബൈസി, ഷമ്മ അൽ കൽബാനി എന്നിവരും ഗോൾഫിൽ ദേശീയ പുരുഷ ടീമും മത്സരിക്കുന്നുണ്ട്.

Tags: Aichi-NagoyaAsian Games 2026AthleticsJiu-JitsuJudoUAE newsUAE Olympic CommitteeUAE Sports

RelatedPosts

Dr. Shamsheer Vayalil won Charitable Act of the Year and M.A. Yusuff Ali was named Business Visionary at the public-voted Lovin Abu Dhabi Awards.
Business

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

Sharjah Private Education Authority signs three strategic agreements with ICESCO, FranklinCovey, and Faseeh Centre to boost school leadership and Arabic learning.
Education

ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ സമഗ്ര മാറ്റത്തിന് പുതിയ പദ്ധതികൾ; നിർണായക കരാറുകളിൽ ഒപ്പുവെച്ചു

Etihad Rail introduces six extra weekend passenger trips between Abu Dhabi and Dubai, releasing over 2,000 seats across Saturday and Sunday.
Travel

യാത്രാതിരക്ക് വർധിച്ചു: അബുദാബി–ദുബായ് റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

Registration is now live for the 10th Dubai Fitness Challenge (DFC 2026). Check key dates for Dubai Run, Dubai Ride on Sheikh Zayed Road, and free hubs.
Sports

ദുബായ് ഫിറ്റ്നസ് ചലഞ്ച് പത്താം പതിപ്പ്: റജിസ്ട്രേഷൻ ആരംഭിച്ചു; നവംബർ 1-ന് ദുബായ് റൈഡ്, 22-ന് ദുബായ് റൺ

Tanishq Middle East launches gold price protection in the UAE with a 20% advance booking ahead of Dhanteras and Diwali 2026.
Business

സ്വർണവില സർവകാല റെക്കോർഡിലേക്ക്: ധന്തേരസ്, ദീപാവലി പർച്ചേസുകൾക്ക് നിരക്ക് സംരക്ഷണവുമായി തനിഷ്ക് യുഎഇ

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

The UAE and Tanzania have launched the Green Silk Road, an integrated agricultural trade and investment corridor to secure food supplies between East Africa and the Gulf.
Business

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുഎഇയും ടാൻസാനിയയും കൈകോർക്കുന്നു: ‘ഗ്രീൻ സിൽക്ക് റോഡ്’ പദ്ധതിക്ക് അബുദാബിയിൽ തുടക്കം

The EU has endorsed the UN Abu Dhabi Declaration, laying out a five-year criminal justice strategy alongside an operational policing pact with the UAE.
Uncategorized

അബുദാബി യുഎൻ ക്രൈം കോൺഗ്രസ്: രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ പുതിയ നയരേഖയുമായി യൂറോപ്യൻ യൂണിയൻ; യുഎഇയുമായി നിർണായക കരാർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.