• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ബസുകൾക്കും ടാക്സികൾക്കും പ്രത്യേക പാതകൾ; ദുബായ് ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ

by Web Desk
6 months ago
in Dubai
Reading Time: 1 min read
22 1
Dedicated lanes for buses and taxis; major changes in Dubai’s transport system.
125
VIEWS
Share on WhatsappShare on Facebook

ദുബായില്‍ എട്ട് സ്ഥലങ്ങളില്‍ ട്രാക്കില്ലാ ട്രാം പദ്ധതി നടപ്പിലാക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇതിന് പുറമെ ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായി പ്രത്യേക പാതകള്‍ വികസിപ്പിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. നഗരത്തിലെ ഗാഗതതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ദുബായുടെ പൊതുഗതാഗത രംഗത്ത് വലിയ മാററങ്ങള്‍ കൊണ്ടുവരാനുളള പ്രവര്‍ത്തനങ്ങളിലാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനം. ദുബായ് എമിറേറ്റിലുടനീളം എട്ട് സ്ഥലങ്ങളില്‍ പുതിയ ട്രാക്കില്ലാത്ത ട്രാം നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. ഇത് സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണെന്ന് ദുബായ് ആര്‍ടിഎ വ്യക്തമാക്കി. നൂതനവും പരിസ്ഥിതി സൗഹൃദപരവുമായ ഈ സംവിധാനം വൈദ്യുതിലായിരിക്കും പ്രവര്‍ത്തിക്കുക.

പരമ്പരാഗത ട്രാം സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവ് മാത്രമാകും ഇതിന് വേണ്ടിവരിക. പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനും കഴിയും. ദുബായ് ട്രാം ഉള്‍പ്പെടെയുള്ള പരമ്പരാഗത ട്രാമുകളില്‍ നിന്ന് വ്യത്യസ്തമായി, ട്രാക്ക്‌ലെസ് സിസ്റ്റത്തിന് സ്ഥിരമായ റെയിലുകള്‍ ആവശ്യമില്ല. സ്മാര്‍ട്ട് നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നഗരത്തിലൂടെ സഞ്ചരിക്കാന്‍ ഇത്തരം ട്രാമുകള്‍ക്ക് കഴിയും.

ബസുകളിലേതിന് സമാനമായി നിശ്ചിത റൂട്ടുകളിലാകും സര്‍വീസ്. ഓരോ ട്രാക്കില്ലാ ട്രാമിലും 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്ന് ബോഗികള്‍ ഉണ്ടാകും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇവക്ക് കഴിയും എന്നതും പ്രത്യേകതയാണ്. ട്രാക്കില്ലാ ഡ്രൈമിന് പുറമെ ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായി 13 കിലോമീറ്റര്‍ നീളമുള്ള ആറ് പുതിയ കോറിഡോറുകള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നത് തടയാന്‍ ഈ പാതകളില്‍ പ്രത്യേക നിറവും നല്‍കും. പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നും യാത്രാ സമയം വലിയ തോതില്‍ കുറക്കാനാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

Tags: RTA

RelatedPosts

The newly opened 500-metre two-lane bridge near Dubai World Trade Centre leading towards Al Mustaqbal Street.
Business

ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം പുതിയ മേൽപ്പാലം തുറന്നു; യാത്രാസമയം രണ്ടു മിനിറ്റായി കുറഞ്ഞു

Baidu Apollo Go autonomous Robotaxi driving on a street in Dubai, UAE
Tech

ദുബായ് റോബോടാക്സി 40 ലക്ഷം കി.മീ പിന്നിട്ടു; 2030-ഓടെ 25% ഡ്രൈവർരഹിത ഗതാഗതം

Roads and Transport Authority logo and traffic safety concept in Dubai
Travel

ദുബായ് റോഡ് സുരക്ഷാ ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു; 3 ലക്ഷം ദിർഹം സമ്മാനം

Expanded Al Marabea Street corridor in Dubai featuring newly constructed traffic lanes and street lighting.
Travel

ദുബായിൽ അൽ മറാബിയ തെരുവ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 30 ശതമാനം കുറവ്

Aerial view of the new 500-metre bridge connecting Dubai World Trade Centre to Al Mustaqbal Street.
Travel

ദുബായ് വേൾഡ് ട്രേഡ് സെന്റർ മേഖലയിൽ ഗതാഗതക്കുരുക്കിന് പരിഹാരം: 500 മീറ്റർ നീളമുള്ള പുതിയ മേൽപ്പാലം തുറന്നു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

Sharjah Tahseel digital government payment processing system using UAE Jaywan card
Business

ഷാർജയിലെ തഹ്സീൽ പ്ലാറ്റ്‌ഫോമിൽ ‘ജയ്‌വാൻ’ ദേശീയ പേയ്‌മെന്റ് കാർഡുകൾ സ്വീകരിച്ചു തുടങ്ങി

Safa Mubarak, a second-grade student hailing from Kasaragod, succumbed to injuries following a fall from an apartment building in Sharjah.
Sharjah

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി പെൺകുട്ടി മരിച്ചു

Dubai RTA school bus undergoing safety inspection ahead of the new academic year.
Travel

പുതിയ അധ്യയന വർഷം: സ്‌കൂൾ ഗതാഗത സുരക്ഷ ശക്തമാക്കി ദുബായ് ആർ.ടി.എ.

Photography, World Photography Day, Culture, Tech, Innovation, Middle East
Lifestyle

ഓഗസ്റ്റ് 19: ലോക ഫോട്ടോഗ്രാഫി ദിനം | World Photography Day

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.