• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായ് വിമാനത്താവളത്തിൽ ഇനി 5 മിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്

by UAE വാർത്ത ലേഖകൻ
1 day ago
in Travel
Reading Time: 1 min read
22 0
UAE residents and citizens can now obtain an International Driving Permit in five minutes at Dubai International Airport Terminal 3. Available 24/7.
124
VIEWS
Share on WhatsappShare on Facebook

ദുബായ്: സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഇനി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് (International Driving Permit – IDP) നേടാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻേഴ്സ് അഫയേഴ്സ്–ദുബായ് , റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ,എമിറേറ്റ്സ് ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ്, എമിറേറ്റ്‌സ് ബിസിനസ്‌മെൻ സർവീസസ് സെന്റർ ആമർ ,- എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനം ആരംഭിച്ചത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്ററിലാണ് സേവനം ലഭ്യമാക്കുന്നത്. യാത്രയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യുകയാണ് സേവനത്തിന്റെ ലക്ഷ്യം.

അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിനായി അപേക്ഷിക്കുന്നവർ എമിറേറ്റ്സ് ഐഡി, സാധുവായ യുഎഇ ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ടിന്റെ പകർപ്പ്, വ്യക്തിഗത ഫോട്ടോ എന്നിവ ഹാജരാക്കണം. പങ്കാളികളായ സ്ഥാപനങ്ങളുടെ ഡിജിറ്റൽ സംവിധാനങ്ങൾ തമ്മിലുള്ള സംയോജനത്തിലൂടെയാണ് സേവനം പ്രവർത്തിക്കുന്നത്.അപേക്ഷ ലഭിച്ചാൽ സിസ്റ്റം ഉപഭോക്താവിന്റെ വിവരങ്ങൾ സ്വമേധയാ പരിശോധിക്കുകയും അപേക്ഷയ്ക്ക് തൽക്ഷണം അംഗീകാരം നൽകുകയും ചെയ്യും. ഇതുവഴി കൃത്യതയോടെയും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും. സേവനം 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ലഭ്യമാണ്.

ഉപഭോക്താവിന്റെ യാത്രാനുഭവം സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് പറഞ്ഞു.ശരിയായ സ്ഥലത്തും സമയത്തും പ്രോആക്ടീവ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് സേവനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനത്തിന്റെ ഉദാഹരണമാണ് പുതിയ സേവനമെന്നും യാത്ര കൂടുതൽ എളുപ്പമാക്കുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിനും സമഗ്രമായ സേവന സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്ത്രപ്രധാന പങ്കാളികൾ തമ്മിലുള്ള സഹകരണത്തിന്റെ നൂതന മാതൃകയാണ് ഈ സേവനമെന്ന് ദുബായ് ആർടിഎ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പോലുള്ള പ്രധാന കേന്ദ്രത്തിൽ തൽക്ഷണ സേവനം ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവനം 24/7 ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംയോജിത ഡിജിറ്റൽ സർക്കാർ സേവനങ്ങളിലും ജനകേന്ദ്രീകൃത സേവന സമീപനത്തിലും യുഎഇയുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. യാത്ര സുഗമമാക്കുന്നതിനും സർക്കാർ സേവനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Driving LicenceDUBAIDubai International AirportDXBGDRFAInternational Driving PermitRTATravelUAE

RelatedPosts

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

Sheikh Sultan bin Ahmed Al Qasimi assesses rehabilitation, education, and childcare initiatives across Bali to strengthen TBHF aid partnerships in Southeast Asia.
Uncategorized

ഇന്തോനേഷ്യയിലെ ചാരിറ്റി പദ്ധതികൾ വിലയിരുത്തി ഷാർജ ഉപഭരണാധികാരി; തെക്കുകിഴക്കൻ ഏഷ്യയിൽ ജീവകാരുണ്യ സഹായം വ്യാപിപ്പിക്കാൻ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Over 160,000 runners logged 290 million steps during the second edition of the Dubai Mallathon, featuring a full 42km indoor marathon at Dubai Mall.
Sports

1.6 ലക്ഷത്തിലധികം പേർ പങ്കെടുത്തു; റെക്കോർഡ് നേട്ടത്തോടെ ദുബായ് മല്ലത്തോണിന് സമാപനം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.