126 രാജ്യങ്ങളിൽ നിന്നുള്ള 1,469 പ്രസാധകരുടെ സാന്നിധ്യത്തിൽ പതിനാറാമത് അന്താരാഷ്ട്ര പബ്ലിഷേഴ്സ് കോൺഫറൻസിൽ ദേശീയ പതാക ഉയർത്തി.
ഷാർജ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് — യുഎഇ പതാക ദിനത്തോടനുബന്ധിച്ച് 126 രാജ്യങ്ങളിൽ നിന്നുള്ള 1,469 പ്രസാധകരുടെ സാന്നിധ്യത്തിൽ ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ചൊവ്വാഴ്ച രാവിലെയായിരുന്നു ചടങ്ങ്.

പകർപ്പവകാശ ക്രയവിക്രയ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ സംഗമമായ പതിനാറാമത് ഷാർജ അന്താരാഷ്ട്ര പബ്ലിഷേഴ്സ് കോൺഫറൻസിന്റെ മൂന്നാം ദിവസമാണ് ദേശീയ പതാക ദിനാഘോഷം നടന്നത്.
എസ്ബിഎ വകുപ്പ് മേധാവികൾ, ജീവനക്കാർ, കോൺഫറൻസിൽ പങ്കെടുത്ത അന്താരാഷ്ട്ര അതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആഗോള പ്രസാധക സമൂഹത്തെ സാക്ഷിയാക്കി അഭിമാനത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.











