• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

by UAE വാർത്ത ലേഖകൻ
57 minutes ago
in UAE
Reading Time: 1 min read
24 1
The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.

137
VIEWS
Share on WhatsappShare on Facebook

ഫ്രീലാൻസ് വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 9,000 ദിർഹം വരെ; ഓരോ വ്യാജ വിസയ്ക്കും 10,000 ദിർഹം വീതം പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ദുബായ് — സെപ്റ്റംബർ 3, 2026:ടിക്ടോക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ ഫ്രീലാൻസ് വിസകൾ വിൽപന നടത്തിയ വിദേശ കലാകാരനെ ദുബായ് റെസിഡൻസി-പൊലീസ് വിഭാഗങ്ങൾ ചേർന്ന് അറസ്റ്റ് ചെയ്തു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (GDRFA) ദുബായ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വ്യാജ വിസ രേഖയുമായി എത്തിയ ഒരാളെ എമിഗ്രേഷൻ വിഭാഗം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് തട്ടിപ്പിന്റെ ഉറവിടം തേടി ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങിയത്.

സ്വന്തം രാജ്യത്ത് കലാരംഗത്ത് പ്രവർത്തിച്ചിരുന്ന പ്രതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് യുഎഇയിൽ ജോലി അന്വേഷിക്കുന്നവരെ ആകർഷിച്ചിരുന്നത്. രണ്ടു വർഷത്തോളമായി ഇയാൾ ഈ തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 40-ലധികം വ്യാജ വിസകൾ ഇത്തരത്തിൽ വിതരണം ചെയ്തിട്ടുണ്ട്. 7,000 മുതൽ 9,000 ദിർഹം വരെയാണ് ഓരോ വിസയ്ക്കും ഈടാക്കിയിരുന്നത്.

സഹോദരിക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് തന്നിൽ നിന്ന് പ്രതി 7,500 ദിർഹം വാങ്ങിയതായി തട്ടിപ്പിനിരയായ ഒരാൾ വെളിപ്പെടുത്തി. എന്നാൽ പണം കൈപ്പറ്റിയ ശേഷം വിസയോ ജോലിയോ നൽകിയില്ല.

ഔദ്യോഗിക അനുമതിയില്ലാത്ത ഇത്തരം ഓൺലൈൻ വിസ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് ജിഡിആർഎഫ്എ ദുബായ് മുന്നറിയിപ്പ് നൽകി. വിസ നടപടികൾ സർക്കാർ അംഗീകൃത കേന്ദ്രങ്ങൾ വഴിയോ ഔദ്യോഗിക പോർട്ടലുകൾ വഴിയോ മാത്രമേ പൂർത്തിയാക്കാവൂ എന്ന് എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈസ് വ്യക്തമാക്കി.

പ്രതിക്കെതിരെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ നിയമനടപടികൾ ആരംഭിച്ചു. വ്യാജ വിസ തട്ടിപ്പുകൾക്ക് കടുത്ത ശിക്ഷയാണ് നിയമം അനുശാസിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഫൈസൽ അഹ്ലി പറഞ്ഞു. അനധികൃതമായി വിസ തരപ്പെടുത്തി നൽകുന്ന വ്യക്തികൾക്ക് ഓരോ തൊഴിലാളിക്കും 10,000 ദിർഹം വീതം പിഴയും നാടുകടത്തലും ലഭിക്കും. സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

Tags: CRIMEDUBAIDubai PoliceExpatriatesGDRFA DubaiUAE LawsVisa Scam

RelatedPosts

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

The UAE National Centre of Meteorology warns of thick morning fog in Dubai, Abu Dhabi, and interior routes as humidity touches 90%. Read driving rules and speed limit updates.
Weather

യുഎഇയിൽ വീണ്ടും മൂടൽമഞ്ഞ് സജീവം; പുലർച്ചെ ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്

Dubai's RTA records zero school zone traffic fatalities since 2010. Discover the new 2026–2027 school safety guidelines, commute data, and driver rules.
Travel

ദുബായിൽ സ്കൂൾ മേഖലകളിൽ 16 വർഷമായി പൂജ്യം വാഹനാപകട മരണം; പുതിയ സുരക്ഷാ പദ്ധതികളുമായി ആർടിഎ

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Food Safety Regulator Halts Sale of Everest and LG Compounded Hing Over Substandard Quality
Health

എവറസ്റ്റ്, എൽ.ജി കായങ്ങളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഗുണനിലവാരമില്ലെന്ന് പരിശോധനാ കണ്ടെത്തൽ

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

മർഹബ 26: സെപ്റ്റംബർ 6ന് അബുദാബിയിൽ മെഹ്ഫിൽ സംഗമം
Community

മർഹബ 26: സെപ്റ്റംബർ 6ന് അബുദാബിയിൽ മെഹ്ഫിൽ സംഗമം

Kuwaiti air defence units engaged and intercepted hostile Iranian missiles and drones early Thursday. The armed forces confirmed mid-air explosions over Kuwait.
GCC

കുവൈറ്റിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം; ആകാശത്തുവെച്ചുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.