• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

എവറസ്റ്റ്, എൽ.ജി കായങ്ങളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഗുണനിലവാരമില്ലെന്ന് പരിശോധനാ കണ്ടെത്തൽ

by UAE വാർത്ത ലേഖകൻ
52 minutes ago
in Health
Reading Time: 1 min read
22 1
Food Safety Regulator Halts Sale of Everest and LG Compounded Hing Over Substandard Quality
126
VIEWS
Share on WhatsappShare on Facebook

ശുദ്ധമായ കായത്തിന്റെ അളവിൽ 40 ശതമാനത്തോളം കുറവ്; മാനദണ്ഡങ്ങൾ ലംഘിച്ച പശ്ചാത്തലത്തിൽ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവ്

ന്യൂഡൽഹി — സെപ്റ്റംബർ 3, 2026 : പ്രമുഖ സുഗന്ധവ്യഞ്ജന ബ്രാൻഡുകളായ എവറസ്റ്റ് (Everest Food Products), എൽ.ജി (Laljee Godhoo & Co.) എന്നിവ നിർമിക്കുന്ന കൂട്ടുകായത്തിന് (Compounded Hing) ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉൽപന്നങ്ങളുടെ വിൽപന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിരോധിച്ചു.

ഉപഭോക്താവിൽനിന്ന് ലഭിച്ച പരാതിയെ തുടർന്ന് വിപണിയിൽ നടത്തിയ പ്രത്യേക പരിശോധനകൾക്ക് പിന്നാലെയാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കർശന നടപടി. പ്രാഥമിക പരിശോധനയിൽ തകരാറുകൾ കണ്ടെത്തിയതോടെ ഇരു കമ്പനികളുടെയും പ്രധാന നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സാമ്പിളുകൾ ശേഖരിക്കുകയായിരുന്നു.

മുംബൈയിലെ എവറസ്റ്റ് ഫുഡ് പ്രൊഡക്ട്സ്, എൽ.ജി ബ്രാൻഡ് യൂണിറ്റ് എന്നിവയുടെ സെൻട്രൽ ലൈസൻസുള്ള ഫാക്ടറികളിൽ നിന്നാണ് ഉദ്യോഗസ്ഥർ നിയമാനുസൃത സാമ്പിളുകൾ ശേഖരിച്ചത്. ഗുജറാത്ത് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷനുമായി ചേർന്ന് എവറസ്റ്റിന്റെ ഗുജറാത്തിലെ ഉമർഗാവിലുള്ള യൂണിറ്റിലും സംയുക്ത പരിശോധന നടത്തി. ഇവിടെനിന്ന് ശേഖരിച്ച എല്ലാ സാമ്പിളുകളും കേന്ദ്ര ലബോറട്ടറി പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു.

2011-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ചട്ടങ്ങൾ പ്രകാരം കൂട്ടുകായത്തിൽ (Compounded Hing) ശുദ്ധമായ കായത്തിന് പുറമെ ഗം അറബിക്, അന്നജം എന്നിവ നിശ്ചിത അളവിൽ ചേർക്കാം. എന്നാൽ പാക്കറ്റിലെ ഉൽപന്നത്തിൽ കുറഞ്ഞത് 5 ശതമാനമെങ്കിലും ആൽക്കഹോൾ സോല്യൂബിൾ എക്സ്ട്രാക്റ്റ് (Alcohol Soluble Extract) അടങ്ങിയിരിക്കണമെന്നാണ് ചട്ടം. ഇതിനായി കൃത്യമായ അളവിൽ ശുദ്ധമായ കായം ചേർക്കേണ്ടതുണ്ട്.

പരിശോധിച്ച സാമ്പിളുകളിൽ ഈ ഘടകം വെറും 0 മുതൽ 3 ശതമാനം വരെ മാത്രമാണ് കണ്ടെത്തിയത്. അനുവദനീയമായതിലും 30 മുതൽ 40 ശതമാനം വരെ കുറവ് ശുദ്ധ കായം മാത്രമാണ് കമ്പനികൾ ഉൽപന്നത്തിൽ ഉപയോഗിച്ചിരുന്നതെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. ബാക്കി ഭാഗം മറ്റ് ചേരുവകളാണ് ഉപയോഗിച്ചിരുന്നത്.

മാനദണ്ഡങ്ങൾ പാലിക്കാത്ത ബാച്ചുകൾ വിപണിയിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും അടിയന്തരമായി പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചട്ടം ലംഘിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നത് തടയാൻ സംസ്ഥാന തലത്തിൽ പരിശോധന ശക്തമാക്കാനും നിർദേശമുണ്ട്.

Tags: AsafoetidaConsumer AffairsEverest SpicesFood SafetyFSSAIHealth NewsLG Hing

RelatedPosts

മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടി
Health

മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടി

32-കാരിക്ക് പുനർജന്മം: ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ അപൂർവ്വ ബീറ്റിങ്ങ് ഹാർട്ട് റീഡോ ബൈപാസ് ശസ്ത്രക്രിയ വിജയകരം
Dubai

32-കാരിക്ക് പുനർജന്മം: ദുബായ് ആസ്റ്റർ ഹോസ്പിറ്റലിൽ അപൂർവ്വ ബീറ്റിങ്ങ് ഹാർട്ട് റീഡോ ബൈപാസ് ശസ്ത്രക്രിയ വിജയകരം

ഭക്ഷ്യസുരക്ഷാ ചട്ടലംഘനം; 18 മാസത്തിനിടെ അബൂദബിയിൽ 69 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിച്ചു
Abu Dhabi

ഭക്ഷ്യസുരക്ഷാ ചട്ടലംഘനം; 18 മാസത്തിനിടെ അബൂദബിയിൽ 69 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിച്ചു

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Kuwaiti air defence units engaged and intercepted hostile Iranian missiles and drones early Thursday. The armed forces confirmed mid-air explosions over Kuwait.
GCC

കുവൈറ്റിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം; ആകാശത്തുവെച്ചുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.