• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

നവംബറിലെ വൻകിട ഭരണപരിഷ്കാരത്തിന് പൂർണ്ണ സജ്ജമായി ജിഡിആർഎഫ്എ: ദുബായ് റസിഡൻസി മേധാവി

by UAE വാർത്ത ലേഖകൻ
57 minutes ago
in UAE
Reading Time: 1 min read
22 0
GDRFA Dubai chief Lt. Gen. Mohammed Al Marri outlines plans for predictive, seamless public services ahead of the major UAE government overhaul set for November.
123
VIEWS
Share on WhatsappShare on Facebook

സേവനങ്ങളുടെ വേഗത കൂട്ടുക മാത്രമല്ല, ഉപയോക്താക്കളുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കുന്ന പുതിയ ഭരണമാതൃക യാഥാർത്ഥ്യമാക്കുമെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി.

ദുബായ്, ഒക്ടോബർ 8 : യുഎഇ സർക്കാരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സേവന പരിവർത്തന പദ്ധതി പ്രഖ്യാപിക്കാനിരിക്കെ, ഉപയോക്താക്കൾ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ സേവനങ്ങൾ ലഭ്യമാക്കുന്ന ‘പ്രിഡിക്റ്റീവ്’ സംവിധാനങ്ങളിലേക്ക് മാറാൻ ദുബായ് എമിഗ്രേഷൻ പൂർണ്ണ സജ്ജമായതായി ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തമാക്കി.

സർക്കാർ സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിലും യുഎഇ ഇതുവരെ കാണാത്ത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവംബറിൽ പുറത്തിറങ്ങുന്ന പുതിയ പദ്ധതിക്കായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ക്രമീകരണങ്ങൾ വേഗത്തിലാക്കിയത്.

ഭരണനിർവ്വഹണത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണെന്ന യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഈ പദ്ധതിയുടെ കാതലെന്ന് അൽ മർറി പറഞ്ഞു. നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങാതെ, സർക്കാർ സേവനങ്ങളുടെ ഭാവി സ്വയം നിർവ്വചിക്കുകയാണ് ലക്ഷ്യം.

“മാറ്റത്തിനൊപ്പം ഓടിയെത്തുക മാത്രമല്ല ഞങ്ങളുടെ ചുമതല. കൂടുതൽ ശക്തമായ സഹകരണത്തിലൂടെയും ഏകീകൃത പ്രവർത്തന സംവിധാനങ്ങളിലൂടെയും ഭാവിയുടെ ആവശ്യങ്ങൾ നേരിടാൻ സജ്ജമായ ടീമുകളെ ഒരുക്കി ആ മാറ്റത്തെ നയിക്കുകയാണ് ലക്ഷ്യം,” അൽ മർറി വ്യക്തമാക്കി.

വിവിധ സർക്കാർ വകുപ്പുകളെ ഒരൊറ്റ ശൃംഖലയിൽ കോർത്തിണക്കി സാങ്കേതികവിദ്യയും ഡാറ്റയും പൂർണ്ണതോതിൽ പ്രയോജനപ്പെടുത്താനാണ് വകുപ്പ് ഒരുങ്ങുന്നത്. പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് അപേക്ഷാ നടപടികളുടെ സങ്കീർണ്ണതകളില്ലാതെ വിസ, റസിഡൻസി, അതിർത്തി പരിശോധനകൾ എന്നിവ പൂർത്തിയാക്കാൻ ഇത് വഴിയൊരുക്കും. ആവശ്യങ്ങൾ അങ്ങോട്ട് ചെന്ന് അപേക്ഷിക്കുന്ന പരമ്പരാഗത രീതിക്ക് പകരം, രേഖകളുടെ കാലാവധിയും അനുബന്ധ സേവനങ്ങളും മുൻകൂട്ടി അറിയിച്ച് തടസ്സങ്ങളില്ലാതെ പൂർത്തിയാക്കുന്ന സ്മാർട്ട് സംവിധാനങ്ങൾക്ക് മുൻഗണന നൽകും.

നിലവിൽ ഡിജിറ്റൽ സേവനങ്ങളിൽ യുഎഇ മികച്ച ഉപഭോക്തൃ സംതൃപ്തി കൈവരിച്ചിട്ടുണ്ടെങ്കിലും, പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പ്രവർത്തന മാതൃക തന്നെ അഴിച്ചുപണിയേണ്ടതുണ്ട്. വർധിച്ചുവരുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം ദുബായുടെ അതിർത്തി സുരക്ഷ കൂടുതൽ കർശനമാക്കാനും ഈ നവീകരണം അനിവാര്യമാണ്.

ഓരോ വ്യക്തിയുടെയും സമഗ്രമായ അനുഭവത്തിന് പ്രാധാന്യം നൽകുന്ന സുസ്ഥിര പ്രവർത്തന മാതൃകയാണ് വരാനിരിക്കുന്നതെന്ന് ജിഡിആർഎഫ്എ മേധാവി ആവർത്തിച്ചു. നവംബറിൽ യുഎഇ നേതൃത്വം ഔദ്യോഗികമായി പുറത്തിറക്കുന്നതോടെ പദ്ധതിയുടെ സമഗ്ര വിവരങ്ങൾ ലഭ്യമാകും.

Tags: Dubai ImmigrationDubai VisasGDRFA DubaiPublic Sector ReformsSheikh Mohammed bin RashidUAE GovernmentUAE news

RelatedPosts

Dubai unveils a new visual addressing system across 186 areas through 2030, introducing colour-coded street signs, Makani plates, and QR codes.
UAE

ദുബായിൽ പുതിയ വിലാസ സംവിധാനം: 186 മേഖലകളിൽ ഭൂമിശാസ്ത്രപരമായ നിറങ്ങളോടെ പുതിയ ബോർഡുകൾ വരുന്നു

Abu Dhabi's Emirates Park Zoo expands curriculum-aligned wildlife education programmes for ADEK schools, promoting conservation and environmental science.
Environment

പാഠ്യപദ്ധതിധിഷ്ഠിത പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതികളുമായി എമിറേറ്റ്സ് പാർക്ക് സൂ

Dr. Shamsheer Vayalil won Charitable Act of the Year and M.A. Yusuff Ali was named Business Visionary at the public-voted Lovin Abu Dhabi Awards.
Business

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

GDRFA Dubai Director General Lt. Gen. Mohammed Al Marri highlights the Golden Visa for outstanding teachers as a vital investment in education and Dubai's future.
Education

അധ്യാപകർക്കുള്ള ഗോൾഡൻ വിസ തലമുറകളെ വാർത്തെടുക്കുന്നവർക്കുള്ള ആദരം: ലഫ്. ജനറൽ മുഹമ്മദ് അൽ മർറി

Three people were killed and 36 injured following separate attacks on Riyadh's King Khalid Airport and Abha International Airport, Saudi civil aviation authorities confirmed.
GCC

റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, 36 പേർക്ക് പരിക്ക്

The Pentagon directs US Central Command to prepare combat options against Iran targeting nuclear and energy sites as diplomatic negotiations stall.
GCC

ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് ഒരുങ്ങി യുഎസ്; മുന്നൊരുക്കം പൂർത്തിയാക്കാൻ പെന്റഗൺ നിർദേശം

Renowned Indian actor Nana Patekar has died at 75 in Goa after suffering sudden chest pain. A three-time National Award winner, he leaves behind a legendary cinematic legacy.
Movie

പ്രമുഖ നടൻ നാനാ പടേക്കർ അന്തരിച്ചു; വിടവാങ്ങിയത് ഗോവയിൽ വെച്ച്

Dr. Sultan Al Jaber leads the UAE delegation at GCC industrial and standardization ministerial meetings in Bahrain, targeting AI adoption and cross-border trade.
Business

ഗൾഫ് വ്യവസായ സംയോജനത്തിനും എഐ വ്യാപനത്തിനും മുൻഗണന; ബഹ്‌റൈൻ ജിസിസി മന്ത്രിതല യോഗത്തിൽ യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.